Around us

‘സമരക്കാര്‍ മീന്‍ കച്ചവടക്കാരും വക്കീലന്‍മാരും’; യൂണിവേഴ്‌സിറ്റി കോളേജിലേത് വെറും അടിപിടിയെന്ന് എ വിജയരാഘവന്‍

THE CUE

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ നേതാക്കള്‍ വിദ്യാര്‍ത്ഥിയെ കുത്തിയ സംഭവത്തെ 'വെറും അടിപിടി'യെന്ന് വിശേഷിപ്പിച്ച് സിപിഐഎം സംസ്ഥാനകമ്മിറ്റിയംഗം എ വിജയരാഘവന്‍. കെഎസ്‌യുവിന്റെ സമരപരിപാടികളില്‍ പങ്കെടുക്കുന്നത് കുറച്ച് മീന്‍ കച്ചവടക്കാരും വക്കീലന്‍മാരും ആണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ഇടത് അനുകൂല വിദ്യാഭ്യാസ സംഘടനയായ കെഎസ്ടിഎയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് എ വിജയരാഘവന്റെ പ്രതികരണം.

അടിപിടി ഉണ്ടാക്കിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നെ എന്തിനാണ് സമരം? സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്ന് പ്രതിഷേധിച്ചത് ഒരു വക്കീലാണ്. അവര്‍ എങ്ങനെ കെഎസ്‌യുവിന്റെ സമരത്തിനെത്തി? 30 വയസും 600 മാസവും പ്രായമുള്ള ഉമ്മന്‍ ചാണ്ടിയാണ് കെഎസ്‌യു സമരം നയിക്കുന്നത്.
എ വിജയരാഘവന്‍

ഇടതുപ്രസ്ഥാനങ്ങള്‍ക്കെതിരെ നുണപ്രചരിക്കുന്നവരെ പരസ്യവിചാരണ ചെയ്ത് അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രസംഗിച്ചു. ആലത്തൂര്‍ എംപി രമ്യാ ഹരിദാസിനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് വിജയരാഘവന്‍ നടത്തിയ ലൈഗികാധിക്ഷേപ പരാമര്‍ശം വിവാദമായിരുന്നു. മതന്യൂനപക്ഷങ്ങള്‍ക്കെതിരായി എല്‍ഡിഎഫ് കണ്‍വീനര്‍ പലപ്പോഴായി നടത്തിയ വാക്പ്രയോഗങ്ങളും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

'കണ്ണാടിച്ചില്ല് വെള്ളേ കണ്ണ്-ക്കുത്തലേ'; 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

SCROLL FOR NEXT