News n Views

‘അച്ഛനമ്മമാരുടെ ജനന തിയ്യതി എനിക്ക് പോലും അറിയില്ല, പിന്നെയാണോ സാധാരണക്കാര്‍’ ; മോദിയും ഷായും കള്ളം പറയുന്നുവെന്ന് എകെ ആന്റണി 

THE CUE

പൗരത്വഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എകെ ആന്റണി. ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുത്തുന്ന നിയമമാണിത്. പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത് അംഗീകരിക്കാനാകില്ല. അച്ഛന്‍ എവിടെ ജനിച്ചു, അമ്മ എവിടെ ജനിച്ചു, എന്ന് ജനിച്ചു തുടങ്ങിയ ചോദ്യങ്ങളാണ് എന്‍പിആറില്‍ ഉള്ളത്. ഇതിനുള്ള രേഖകള്‍ ജനങ്ങള്‍ എങ്ങനെ ഹാജരാക്കും. അച്ഛന്റെയും അമ്മയുടെയുമൊന്നും ജനന തിയ്യതി തനിക്ക് പോലും അറിയില്ല. പിന്നെ ഈ നാട്ടിലെ സാധാരണക്കാരുടെ കാര്യം പറയേണ്ടതുണ്ടോയെന്നും ആന്റണി ചോദിച്ചു.

കോണ്‍ഗ്രസ് ഒരു കാലത്തും മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമായി കണ്ടിട്ടില്ല. യുപിഎ ഭരണകാലയളവില്‍ കൊണ്ടുവന്ന എന്‍പിആറില്‍ മതത്തെക്കുറിച്ച് ചോദ്യമില്ല. എന്നാല്‍ ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരന്ദ്രമോദിയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും പച്ചക്കള്ളമാണ് പറയുന്നത്. പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായ സമരവുമായി മുന്നോട്ടുപോകും. നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാരുമായി ചേര്‍ന്ന് പ്രതിഷേധിക്കുന്നതില്‍ കേരള പാര്‍ട്ടിയില്‍ ഭിന്നതയുണ്ടല്ലോ എന്ന ചോദ്യത്തിന് അതത് ഘടകങ്ങളാണ് സമരങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതെന്നായിരുന്നു പ്രവര്‍ത്തകസമിതി അംഗം കൂടിയായ അദ്ദേഹത്തിന്റെ മറുപടി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

നാടോടിക്കഥ പോലൊരു സിനിമ, ഇതൊരു നല്ല എന്റർടെയ്നറായിരിക്കും: നൈറ്റ് റൈഡേഴ്‌സ് സ്ക്രിപ്പ്റ്റ് റൈറ്റേഴ്‌സ് അഭിമുഖം

ഇത്തരം സിനിമകൾ വിജയിക്കും എന്ന ധൈര്യം നൽകിയ ചിത്രമാണ് ലോക, അതിന് ദുൽഖറിനെ അഭിനന്ദിക്കണം: ഷെയ്ൻ നിഗം

SCROLL FOR NEXT