‘പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ നിന്ന് പിന്നോട്ടില്ല’; കേസെടുത്തതില്‍ നിലപാട് വ്യക്തമാക്കി റഫീഖ് അഹമ്മദും ഹരിനാരായണനും 

‘പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ നിന്ന് പിന്നോട്ടില്ല’; കേസെടുത്തതില്‍ നിലപാട് വ്യക്തമാക്കി റഫീഖ് അഹമ്മദും ഹരിനാരായണനും 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിയുടെ പേരില്‍ കേസെടുത്തതില്‍ നിലപാട് വ്യക്തമാക്കി ഗാനരചയിതാക്കളായ റഫീഖ് അഹമ്മദും ബികെ ഹരിനാരായണനും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഉറച്ച നിലപാടാണ് തങ്ങളുടേതെന്നും പ്രതിഷേധ പരിപാടികളില്‍ തുടര്‍ന്നും പങ്കെടുക്കുമെന്നും ഇരുവരും വ്യക്തമാക്കി. തൃശൂര്‍ അയ്യന്തോളിലെ അമര്‍ ജവാന്‍ പാര്‍ക്കില്‍ വേള്‍ഡ് മ്യൂസിക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പാട്ടുസമരം പരിപാടിയുടെ പേരിലാണ് ഇവരുള്‍പ്പെടെ 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. സംഗീത നിശ നടത്താന്‍ അനുമതി വേണമെന്നാവശ്യപ്പെട്ടശേഷം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പാട്ടുസമരമാണ് നടത്തിയതെന്ന് ആരോപിച്ചാണ് നടപടി.

‘പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ നിന്ന് പിന്നോട്ടില്ല’; കേസെടുത്തതില്‍ നിലപാട് വ്യക്തമാക്കി റഫീഖ് അഹമ്മദും ഹരിനാരായണനും 
‘ചന്ദ്രശേഖര്‍ ആസാദിനെ ജയിലില്‍ പീഡിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍’; ഉടന്‍ മോചിപ്പിക്കണമെന്ന് ജിഗ്നേഷ് മേവാനി

കോര്‍പ്പറേഷനെ തെറ്റിദ്ധരിപ്പിച്ച് പരിപാടിക്ക് അനുമതി നേടി.മൈക്ക് ഉപയോഗിക്കാന്‍ അനുമതിയില്ലാതെ അതുപയോഗിച്ചു എന്നുമാണ് പൊലീസിന്റെ വാദം. എന്നാല്‍ സമാധാനപരമായ പ്രതിഷേധ പരിപാടിയാണ് നടത്തിയതെന്നും അതില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കേസ് വരുന്നത് അന്യായമാണെന്നും ഇത്തരം പരിപാടികളില്‍ തുടര്‍ന്നും പങ്കെടുക്കുമെന്നും റഫീഖ് അഹമ്മദ് വ്യക്തമാക്കി. പൗരത്വഭേദഗതി നിയമത്തിനെതിരെ ഉറച്ച നിലപാടാണ് തന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ നിന്ന് പിന്നോട്ടില്ല’; കേസെടുത്തതില്‍ നിലപാട് വ്യക്തമാക്കി റഫീഖ് അഹമ്മദും ഹരിനാരായണനും 
‘വിവാദ പശ്ചാത്തലത്തില്‍ അല്ലാതെ വായിക്കപ്പെടും’; ‘മീശ’ ഹാര്‍പര്‍ കോളിന്‍സിലൂടെ ‘മൊസ്റ്റാഷ്’ ആകുന്നതില്‍ ഏറെ സന്തോഷമെന്ന് എസ് ഹരീഷ് 

പൗരത്വ ഭേദഗതി നിയമത്തിനെതിരാണ് തന്റെ നിലപാടെന്നും പരിപാടിയുടെ ആശയത്തോട് അനുഭാവമുള്ളതിനാലാണ് പങ്കെടുത്തതെന്നും ഗാനരചയിതാവ് ബികെ ഹരിനാരായണന്‍ ദ ക്യുവിനോട് പറഞ്ഞു. ഇത്തരം പ്രതിഷേധ പരിപാടികളില്‍ തുടര്‍ന്നും പങ്കെടുക്കും. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പരിപാടിയുടെ അനുമതി സംബന്ധിച്ച വിഷയങ്ങള്‍ സംഘാടകരാണ് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം ദ ക്യുവിനോട് വ്യക്തമാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in