News n Views

കവറില്‍ കുഞ്ഞിന്റെ ചിരി, പാര്‍ലേ ജി ഫാക്ടറിയില്‍ കുട്ടികള്‍ക്ക് ചൂഷണവും ; 26 പേരെ മോചിപ്പിച്ചു 

THE CUE

പ്രമുഖ ബിസ്‌കറ്റ് നിര്‍മ്മാതാക്കളായ പാര്‍ലേ ജി ഛത്തീസ്ഗഡിലെ റായ്പൂര്‍ ഫാക്ടറിയില്‍ ബാലവേലയ്ക്ക് വിധേയരാക്കിയ 26 കുട്ടികളെ മോചിപ്പിച്ചു. സന്നദ്ധ സംഘടനയായ ബച്പന്‍ ബചാവോ ആന്തോളന്റെ ഇടപെടലില്‍ ജില്ലാ ടാസ്‌ക് ഫോഴ്‌സിന്റെയും ശിശുക്ഷേമ സമിതിയുടെയും നേതൃത്വത്തിലാണ് മോചനം സാധ്യമായത്. 12 നും 16 നും ഇടയില്‍ പ്രായമുള്ളവരെയാണ് ഫാക്ടറിയില്‍ ജോലിയെടുപ്പിച്ചിരുന്നത്. മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്,ഒഡീഷ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കുട്ടികള്‍.

ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സംഘടിപ്പിച്ച പരിശോധനയിലാണ് കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നത് വെളിപ്പെട്ടത്. റായ്പൂരിലെ ഫാക്ടറിയില്‍ നിരവധി കുട്ടികളെ തൊഴിലെടുപ്പിക്കുന്നതായി ബച്പന്‍ ബചാവോ ആന്തോളന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാവിലെ 8 മുതല്‍ വൈകീട്ട് 8 മണിവരെ തങ്ങളെ ജോലി ചെയ്യിപ്പിക്കുന്നതായി കുട്ടികള്‍ വെളിപ്പെടുത്തി.

പ്രതിമാസം അയ്യായിരം മുതല്‍ ഏഴായിരം വരെയാണ് വേതനം നല്‍കുന്നതെന്നും കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 79 ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. കുട്ടികള്‍ക്കുനേരെയുള്ള ചൂഷണത്തിനെതിരായ വിവിധ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുട്ടികളെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

കുഞ്ഞുങ്ങളെ പ്രതി ഇറക്കുകയും വളര്‍ന്ന് പന്തലിക്കുകയും ചെയ്ത പാര്‍ലേ ജി പോലൊരു ബിസ്‌കറ്റ് കമ്പനി കുട്ടികളെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നതിലൂടെ അവരുടെ ഹൃദയശൂന്യതയാണ് വെളിവാക്കുന്നതെന്ന് ബിബിഎ സഇഒ സാമിര്‍ മാത്തുര്‍ പ്രതികരിച്ചു.

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

സാഗര്‍ ഏലിയാസ് ജാക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഓഡീഷനിലൂടെ, അതിലും ഒരു ഭാഗ്യം ലഭിച്ചിരുന്നു: സുധി കോപ്പ

മൈക്കിള്‍ ജാക്സന്‍റേത് പോലുള്ള ഗാനങ്ങള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു: വിധു പ്രതാപ്

SCROLL FOR NEXT