നിപ കാലത്തെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ജോലി, സ്ഥിര നിയമനമില്ല, ദിവസ വേതനം നല്‍കും 

നിപ കാലത്തെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ജോലി, സ്ഥിര നിയമനമില്ല, ദിവസ വേതനം നല്‍കും 

തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കാം. 
Published on

നിപ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്ത താല്‍ക്കാലിക ജീവനക്കാര്‍ക്ക് വീണ്ടും ജോലി നല്‍കാന്‍ തീരുമാനം. സ്ഥിര നിയമനം നല്‍കുമെന്ന വാഗ്ദാനം സംസ്ഥാന സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ആരോപിച്ച് 47 ജീവനക്കാര്‍ സമരത്തിലായിരുന്നു. മെഡിക്കല്‍ കോളേജിന് മുന്നിലെ സമരം 20 ദിവസം പിന്നിട്ടപ്പോഴാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്.

മെഡിക്കല്‍ കോളേജ് പ്രന്‍സിപ്പല്‍ കെ വി രാജേന്ദ്രനാണ് സമരക്കാരുമായി ചര്‍ച്ച നടത്തി. നിപ കാലത്ത് ജോലി ചെയ്ത 47 പേര്‍ക്കും ആരോഗ്യവകുപ്പിന് കീഴില്‍ സ്ഥിരനിയമനം നല്‍കുക പ്രയോഗികമല്ലെന്ന് സമരക്കാരെ അറിയിച്ചു. ദിവസ വേതനം നല്‍കി വീണ്ടും നിയമിക്കാമെന്നും സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു. നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴിലാണ് നിയമനം. തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കാം. ഓഗസ്ത് 31 വരെയാണ് ഈ നിയമനത്തിന്റെ കാലാവധി. രണ്ട ദിവസത്തെ അവധിക്ക് ശേഷം സെപ്റ്റംബര്‍ ഒന്നിന് ജോലിയില്‍ പ്രവേശിക്കാം. വീണ്ടും ജോലി ലഭിക്കുന്നതിന് ഇന്റര്‍വ്യു ഉണ്ടാകില്ല. സര്‍ക്കാറിന്റെ ഉറപ്പ് രേഖാമൂലം ലഭിച്ചാല്‍ സമരം അവസാനിപ്പിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. മൂന്ന് മാസത്തേക്കായിരിക്കും ഓരോ നിയമനവും.

സ്ഥിരം ജോലി ലഭിക്കില്ലെങ്കിലും സ്ഥിരമായി ജോലിയുണ്ടാകുമെന്നതില്‍ സന്തോഷമുണ്ടെന്ന് നിപ ഐസോലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന രജീഷ് ദ ക്യൂവിനോട് പറഞ്ഞു. മുപ്പത്തിയഞ്ച് പേര്‍ക്കാണ് ജോലി ലഭിക്കുക. മറ്റുള്ളവര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ടെന്നും രജീഷ് പറഞ്ഞു. ആശുപത്രി വികസന സമിതിയുടെ നിയമനങ്ങളിലും ഇവരെ പരിഗണിക്കും.

കോണ്‍ഗ്രസ് നേതാക്കളായ അഡ്വക്കേറ്റ് പ്രവീണ്‍ കുമാര്‍, ദിനേശ് പെരുമണ്ണ,സമരസമിതിയിലെ രജീഷ്, കവിത , ദീപ, സുബ്രഹ്മണ്യം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

logo
The Cue
www.thecue.in