Marketing Feature

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ദീപാവലി കളക്ഷന്‍; 'അമേയ' വിപണിയില്‍

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ദീപാവലി കളക്ഷന്‍ 'അമേയ' വിപണിയില്‍. റൂബി, എമറാള്‍ഡ്, പേള്‍ എന്നിവയ്‌ക്കൊപ്പം സ്വര്‍ണം, ഡയമണ്ട്, പ്രഷ്യസ് സ്റ്റോണ്‍ എന്നിവ ഒത്തുചേരുന്നതാണ് അമേയ ആഭരണശേഖരം.

കൊവിഡ് കാലത്ത് പരസ്പരം സഹായിക്കണമെന്നും, ദൃഢബന്ധത്തിലൂടെ ഉത്സവകാലത്തിന്റെ ചൈതന്യം ഉയര്‍ത്തിപ്പിടിക്കണമെന്നുമാണ് പുതിയ കളക്ഷന്റെ പ്രചാരണത്തിലൂടെ നല്‍കുന്ന സന്ദേശമെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് അറിയിച്ചു. കൊവിഡ് 19 മുന്‍നിര പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ സേവനത്തെ മാനിക്കുന്നതും അവരെ അഭിവാദ്യം ചെയ്യുന്നതും അതോടൊപ്പം വിസ്മയജനകമായ ഈ ഉത്സവത്തിന്റെ ചൈതന്യം എടുത്ത് കാട്ടുന്നതുമാണ് ഈ ദീപാവലി പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമന്‍ പറഞ്ഞു.

പേര് സൂചിപ്പിക്കുന്നത് പോലെ അതിരുകളില്ലാത്ത സാധ്യതകള്‍ തുറന്നിടുകയാണ് അമേയ ആഭരണശേഖരം. ഓരോരുത്തര്‍ക്കും ഇണങ്ങുന്ന രീതിയില്‍ കസ്റ്റമൈസ് ചെയ്യാനും സാധിക്കും. പരമ്പരാഗതമായ അലങ്കാരങ്ങളും പുരാതനമായ രൂപകല്‍പ്പനകളും കുന്ദന്‍, പോള്‍ക്കി കരവേലകള്‍ ഉള്‍ക്കൊള്ളുന്ന പൈതൃകമായ ടെംപിള്‍ രൂപകല്‍പ്പനകളും പ്രഷ്യസ് സ്റ്റോണുകളും അണ്‍കട്ട് ഡയമണ്ടുകളും ഉള്‍ക്കൊള്ളുന്ന നകാഷി കരവേലകളും ശേഖരത്തിലുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ ഉത്സവകാലത്ത് 300 കിലോ സ്വര്‍ണം സൗജന്യമായി നല്‍കുന്ന ഓഫര്‍ അവതരിപ്പിക്കുന്നതായും കല്യാണ്‍ ജ്വലേഴ്‌സ്. ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഉടനടി റിഡീം ചെയ്യാന്‍ സാധിക്കുന്ന വൗച്ചറുകളും സ്വര്‍ണ നാണയങ്ങളും സമ്മാനമായി നേടാം. നവംബര്‍ 30 വരെയാണ് ഈ ഓഫറിന്റെ കാലാവധി. ധന്‍തെരാസിനോട് അനുബന്ധിച്ച് പ്രീ-ബുക്ക് ഓഫറിലൂടെ സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ബാധിക്കാതെ ആഭരണങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുള്ളതായും കല്യാണ്‍ ജ്വല്ലേഴ്‌സ് അറിയിച്ചു.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT