INFO

ട്വന്റി മിസിസിപ്പീസിനും, കോമരത്തിനും പുരസ്‌കാരം, ട്രൂകോപ്പി തിങ്ക് ഷോര്‍ട്ട് ഫിലിം അവാര്‍ഡ്

ട്രൂകോപ്പി തിങ്ക് ഗ്ലോബല്‍ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ മികച്ച ഷോര്‍ട്ട് ഫിലിമായി എഡ്വേഡോ മൊറീനോ ഫെര്‍നാണ്ടസ് സംവിധാനം ചെയ്ത ട്വന്റി മിസ്സിസിപ്പീസ് തെരഞ്ഞെടുക്കപ്പെട്ടു.

എം. അജയ്കുമാര്‍ സംവിധാനം ചെയ്ത കോമരം ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനു അര്‍ഹമായി.

കൊവിഡ്, ജീവിതത്തിലെ സാധാരണ കാര്യമായി മാറിയ ശേഷം കാര്‍ല എന്ന സ്ത്രീയുടെ ദൈനംദിന ജീവിതത്തെ കുറിച്ചാണ് 20 മിസ്സിസിപ്പീസ് പറയുന്നത്.

കോമരം (Oracle) മഹാമാരിയുടെ ദുരന്തപൂർണ്ണമായ സാഹചര്യത്തിൽ താലപ്പൊലി മുടങ്ങിപ്പോകുമ്പോൾ വിശ്വാസം ജീവിതമാക്കിയ ഒരു മനുഷ്യൻ അനുഭവിക്കുന്ന ആന്തരികസംഘർഷങ്ങളാണ് ചിത്രത്തിൻ്റെ പ്രമേയതലത്തെ നിർണ്ണയിക്കുന്നത്. 'നിർമ്മാല്യ'ത്തിൽ, ഭൗതികജീവിതം നൽകുന്ന ജ്ഞേയമായ ദു:ഖങ്ങൾക്കടിപ്പെട്ട്, വിശ്വാസത്തിൻ്റെ കരുത്തു നഷ്ടപ്പെട്ട് വെളിച്ചപ്പാട് ദുർബലനാകുന്നു... എന്നാൽ, അജ്ഞേയമായ സാന്ത്വനത്തിൻ്റെ ശക്തിയറിഞ്ഞ കോമരം മഹാദുരിതത്തെ അതിജീവിച്ചുകൊണ്ട് സ്വയം 'വെളിപ്പെടുന്നു'....

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് പ്രഖ്യാപനം നടത്തിയത്. അന്‍പതിനായിരം രൂപയും സൈനുല്‍ ആബിദ് ഡിസൈന്‍ ചെയ്ത മെമെന്റോയുമാണ് പുരസ്‌കാരം.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT