Gender

സിസ്റ്റര്‍ ലൂസിക്കെതിരായ അപവാദ പ്രചരണം: ആറ് പേര്‍ക്കെതിരെ കേസ്; വീഡിയോ പ്രചരിപ്പിച്ച വൈദികന്‍ ഒന്നാം പ്രതി

THE CUE

സിസ്റ്റര്‍ ലൂസി കളപ്പുറയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയ സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസെടുത്തു. മഠത്തില്‍ പൂട്ടിയിട്ടത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരേയും ചേര്‍ത്ത് 'കന്യാസ്്ത്രീ അടുക്കള വാതിലിലൂടെ രണ്ട് പുരുഷന്‍മാരെ അകത്ത് കയറ്റി'യെന്ന് ലൈംഗീകച്ചുവയോടെ പറയുന്ന വീഡിയോ മാനന്തവാടി രൂപതപുറത്തുവിട്ടിരുന്നു. ഇതിനെതിരെ സിസ്റ്റര്‍ ലൂസി നല്‍കിയ പരാതിയില്‍ വെള്ളമുണ്ട പോലീസാണ് കേസെടുത്തിരിക്കുന്നത്. വയനാട് എസ് പിക്കും പരാതി നല്‍കിയിട്ടുണ്ട്.

യു ട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത മാനന്തവാടി രൂപത പിആര്‍ഒ ഫാദര്‍ നോബിള്‍ തോമസ് പാറക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. ഫാദര്‍ നോബിളിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. മദര്‍ സൂപ്പീരിയറും പ്രതിയാണ്.

മഠത്തില്‍ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരുടെ സിസിടിവി ദൃശ്യങ്ങള്‍ അപമാനിക്കുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നായിരുന്നു സിസ്റ്റര്‍ ലൂസിയുടെ പരാതി. മാനഹാനി വരുത്തി, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സിസ്റ്ററെ കാണാന്‍ മഠത്തില്‍ പോയ സംഘത്തില്‍ താനും ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവര്‍ത്തക ബിന്ദു മില്‍ട്ടണ്‍ ഇന്നലെ രംഗത്തെത്തി. സ്ത്രീയായത് കൊണ്ട് തന്നെ മനപൂര്‍വ്വം വീഡിയോയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നും അപവാദപ്രചാരണം നടത്തുന്ന പുരോഹിതന്‍ നോബിളിന്റെ മനോവൈകൃതമാണിതെന്നും മാധ്യമപ്രവര്‍ത്തക ചൂണ്ടിക്കാട്ടിയിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT