Fact Check

Fact Check : സംസ്‌കാരത്തെ ചൊല്ലിയും വ്യാജപ്രചരണം ; പാലക്കാട് ആന ചരിഞ്ഞതില്‍ നുണക്കഥകള്‍ തുടരുന്നു 

THE CUE

പാലക്കാട് പന്നിപ്പടക്കം വെച്ച തേങ്ങ കഴിച്ച് വായതകര്‍ന്ന് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ദേശീയ തലത്തില്‍ വ്യാജപ്രചരണങ്ങള്‍ തുടരുന്നു.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

പാലക്കാട് ചരിഞ്ഞ കാട്ടാനയുടെ അന്ത്യകര്‍മ്മം എന്ന വാദത്തോടെ കേരളത്തിന് പുറത്താണ് സമൂഹ മാധ്യമങ്ങളില്‍ വ്യാജചിത്രം പ്രചരിക്കുന്നത്. ഒരാനയുടെ സംസ്‌കാരത്തിന്റെ ചിത്രമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഏറെ വിസ്താരമുള്ള കുഴിയില്‍ ഒരു ആനയുടെ മൃതദേഹം പുഷ്പങ്ങളാല്‍ അലങ്കരിച്ച് കിടത്തിയതും ഹിന്ദു പുരോഹിതര്‍ പൂജ നടത്തുന്നതുമാണ് ചിത്രത്തില്‍. ആനയ്ക്ക് ചുറ്റുമായി കുഴിയില്‍ ആളുകളെയും കാണാം. കേരളത്തെ പരാമര്‍ശിക്കുന്ന ഹാഷ്ടാഗുകള്‍ സഹിതമാണ് പോസ്റ്റ്.

പ്രചരണത്തിന്റെ വാസ്തവം

കര്‍ണാടകയില്‍ അഞ്ച് വര്‍ഷം മുന്‍പ് ചരിഞ്ഞ ആനയുടെ അന്ത്യകര്‍മ്മത്തിന്റെ ചിത്രമാണ് പാലക്കാട് നടന്നതെന്ന കുറിപ്പോടെ പ്രചരിക്കുന്നത്. ആനയുടെ ഇടത്തേ കാലില്‍ കന്നഡയില്‍ 'തരലബലു'എഴുതിയിരിക്കുന്നത് കാണാം. തരലബലു മഠത്തിലെ ഗൗരിയെന്ന ആനയാണ് ചരിഞ്ഞത്. കര്‍ണാടക ചിത്രദുര്‍ഗ ജില്ലയിലെ ശൃംഗേരി ആസ്ഥാനമായുള്ള മഠമാണ് തരലബലു. 2015 നവംബര്‍ 12 ലെ സംഭവത്തിന്റേതാണ് ഫോട്ടോ. പരമ്പരാഗത കര്‍മ്മങ്ങളോടെ ആനയെ സംസ്‌കരിച്ചതിന്റെ ചിത്രമാണ് പാലക്കാട്ടേതെന്ന വാദത്തോടെ ഷെയര്‍ ചെയ്യുന്നതെന്നും പ്രമുഖ ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റായ ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആന ചരിഞ്ഞത് മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്താണെന്ന്, ദേശീയ തലത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നേരത്തേ അധിക്ഷേപ വിദ്വേഷ പ്രചരണങ്ങള്‍ നടന്നിരുന്നു.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT