Debate

മീഡിയവണിന് സംഭവിച്ചത് നന്നായി എന്ന് പറയുന്നവരോട്...

മീഡിയവണ്‍ ചാനലിന്റെ ലൈസന്‍സ് റദ്ദ് ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ മാതൃഭൂമി ന്യൂസ് ഡെപ്യുട്ടി എഡിറ്റര്‍ അഭിലാഷ് മോഹനന്‍ പ്രതികരിക്കുന്നു.

മീഡിയവണിനെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി മാധ്യമങ്ങളെ ആകെ നിശബ്ദമാക്കാനുള്ള സന്ദേശമായാണ് ഞാന്‍ കാണുന്നത്. നിങ്ങള്‍ ഒന്നുകില്‍ ഞങ്ങളുടെ നയത്തിന് അനുസരിച്ച് നില്‍ക്കുക, അതല്ലെങ്കില്‍ അതിന്റെ ഭവിഷത്തുകള്‍ ഏറ്റുവാങ്ങുക എന്ന സന്ദേശം എല്ലാവര്‍ക്കുമായി നല്‍കുകയാണ് കേന്ദ്രം.

മീഡിയവണിന്റെ ലൈസന്‍സ് പുതുക്കാതിരിക്കാന്‍ പ്രത്യേകിച്ച് എന്തെങ്കിലും ഒരു കാരണമുള്ളതായി ഇതിനോടകം പുറത്തുവന്നിട്ടില്ല. ചാനലിന് ഇതിന്റെ കാരണവുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ല.

ഒരു മാധ്യമത്തിന്റെ സംപ്രേഷണം കാരണം കൂടാതെ വിലക്കാം എന്ന അവസ്ഥ വന്നാല്‍ ഇത് മറ്റേത് ഏത് മാധ്യമത്തിനും സംഭവിക്കാം. ഇത് വിയോജിപ്പിനെതിരായുള്ള ഭരണകൂട ഇടപെടലാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണ്.

കേരളത്തിലെ ഒരു മാധ്യമത്തിന് സംഭവിച്ചിട്ടുള്ള നിരോധനം എന്നതിനേക്കാള്‍ അപ്പുറത്ത് രാജ്യത്തെ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേല്‍ ഭരണകൂടം കടന്നു കയറ്റം നടത്തുന്നു എന്ന പോയിന്റില്‍ വേണം ഇത് ചര്‍ച്ച ചെയ്യാന്‍. ചില ആളുകളൊക്കെ ഇത് മീഡിയ വണ്ണിന് സംഭവിച്ചു നന്നായിപ്പോയി എന്നൊക്കെ അഭിപ്രായം പറയുന്നുണ്ട്.

അവര്‍ മനസിലാക്കേണ്ടത് നമ്മളൊരു ജനാധിപത്യ രാജ്യത്തെ പൗരന്മാരായി ജീവിക്കുന്നവരാണ്. ഇതൊരു ഭരണഘടനാ ജനാധിപത്യമാണ്. അഭിപ്രായ സ്വാതന്ത്ര്യമെന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലീകാവകാശമാണ്.

മാധ്യമ പ്രവര്‍ത്തനം അതിന്റെ ഭാഗമായി വരുന്ന ഒന്നാണ്. മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ഒരു വാര്‍ത്താ ചാനലിനെ കേന്ദ്ര സര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് ഈ തരത്തില്‍ നിശബ്ദമാക്കാന്‍ ഒരുമ്പെട്ടാല്‍ നാളെ വിയോജിപ്പ് ഉയര്‍ത്തുന്ന ആരും ഇതുപോലെയുള്ള നടപടികള്‍ക്ക് കീഴടങ്ങേണ്ടി വരും.

ഇത് കാണുന്ന മറ്റ് മാധ്യമങ്ങള്‍ നടത്തുന്ന ആളുകളുടെ മനസില്‍ എന്തായിരിക്കും. ഭരണകൂടത്തിനെതിരെ വമര്‍ശനങ്ങള്‍ ഉന്നയിച്ചാല്‍ ഭാവിയില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും എന്നാണല്ലോ.

ജനാധിപത്യമുള്ള, മാധ്യമ സ്വാതന്ത്ര്യമുള്ള ഒരു രാജ്യമാണിത്. വളരെ നിശിതമായ വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ ഭരണകൂടങ്ങള്‍ക്കെതിരെ എല്ലാക്കാലത്തും നടത്തിയിട്ടുണ്ട്. ഭരണകൂടത്തെ ഓഡിറ്റ് ചെയ്യുക എന്നത് മാധ്യമങ്ങളുടെ ധര്‍മ്മമാണ്.

മീഡിയവണ്‍ ചാനല്‍ ഏതെങ്കിലും ഘട്ടത്തില്‍ എടുത്തിട്ടുള്ള നിലപാടുകളില്‍ വ്യത്യസ്തമായ അഭിപ്രായമുള്ളവര്‍ ഉണ്ടായേക്കാം. പക്ഷേ നിരോധനമല്ല അതിനുള്ള പോം വഴി. ഇവിടെ എന്ത് കാരണം കൊണ്ടാണ് നിരോധനം എന്ന് പോലും മനസിലാക്കാതെ ഒരു ചാനലിന്റെ ലൈസന്‍സ് പുതുക്കികൊടുക്കാതിരിക്കുക എന്ന് പറയുമ്പോള്‍ അതുവഴി മാധ്യമങ്ങളെയൊക്കെ അടക്കിനിര്‍ത്താം നിശബ്ദരാക്കാം എന്നാണ് പറഞ്ഞുവെക്കുന്നത്.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് വലിയ സ്വാധീനമില്ലാത്ത ഇടമാണ് കേരളം. അങ്ങനെയുള്ളൊരു സംസ്ഥാനത്ത് ബാക്കിയുള്ള മാധ്യമങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമായി കൂടി വേണം ഇതിനെ കാണാന്‍.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT