Brand Stories

വെല്‍ഡ് ഇന്റര്‍നാഷണല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജര്‍മനിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു; യൂറോപ്പില്‍ വികസന പദ്ധതികളുമായി മാക് ഇന്റര്‍നാഷണല്‍

മാക് ഇന്റര്‍നാഷണലിന്റെ വെല്‍ഡ് ഇന്റര്‍നാഷണല്‍ എക്‌സോട്ടിക് സൂപ്പര്‍മാര്‍ക്കറ്റ് ജര്‍മനിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യൂറോപ്പില്‍ വളര്‍ന്നുവരുന്ന ബഹുസാംസ്‌കാരിക സമൂഹങ്ങളുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എക്‌സോട്ടിക് സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചത്. ആദ്യ ശാഖ എന്‍ആര്‍ഡബ്ല്യു സ്റ്റേറ്റില്‍ (Mühlheim an der Ruhr) പ്രവര്‍ത്തനം ആരംഭിച്ചു. പ്രശസ്ത മതസാമൂഹിക നേതാവായ പാണക്കാട് സയ്യിദ് മിയാസ് അലി തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സാമൂഹിക, വ്യാപാര, പ്രവാസി സംഘടനാ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇസ്മായില്‍ അമരവലി , ഡോ.ജോസ് പുതുശേരി (കേരള സമാജം കൊളോണ്‍ പ്രസിഡന്റ്), അസീസ് പുല്ലൂരങ്ങാടന്‍ (യൂറോപ്യന്‍ യൂണിയന്‍ കെഎംസിസി പ്രസിഡന്റ്) നൗഫല്‍ താപ്പി, അഫ്‌സര്‍ ഡ്യൂസല്‍ഡോര്‍ഫ്, ജെസ്വിന്‍ (IOC Germany), അമീന്‍ സ്റ്റുട്ട്ഗാര്‍ട്ട്, ഡോ. നബീല്‍ (ബെല്‍ജിയം), മുഹമ്മദ് മുല്ലന്‍, ഡോ. സഈദ്, അബ്ദുല്‍ ഖാദര്‍ (മുള്‍ഹൈം), തന്‍വീര്‍ (ബെര്‍ലിന്‍), ജോളി തടത്തില്‍ (ഡയറക്ടര്‍, ഈസ്റ്റ് വെസ്റ്റ് ഫുഡ്‌സ്), അബ്ദുള്ളക്കുട്ടി കൂനാരി (MD Koonari Exports), ജോസ് കുമ്പളവേലില്‍ (MD പ്രവാസി ഓണ്‍ലൈന്‍), ആന്റണി Nuessse, ടോജോ ഡേ ഡിലൈറ്റ്‌സ് തുടങ്ങിയവരും ചടങ്ങില്‍ സാന്നിധ്യമായി.

ഏഷ്യന്‍, അറബിക്, ടര്‍ക്കിഷ്, ആഫ്രിക്കന്‍, ഇന്ത്യന്‍, പാകിസ്ഥാന്‍, അഫ്ഗാന്‍, ശ്രീലങ്കന്‍, യൂറോപ്യന്‍ ഉല്‍പ്പന്നങ്ങള്‍ ഒരേ കേന്ദ്രത്തില്‍ ലഭിക്കുന്ന വിധത്തിലാണ് വെല്‍ഡ് സൂപ്പര്‍മാര്‍ക്കറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഫ്രഷ് മീറ്റ്, പഴങ്ങള്‍, പച്ചക്കറികള്‍, ഹലാല്‍ ഉല്‍പ്പന്നങ്ങള്‍, ഫ്രോസണ്‍ ഫുഡ്‌സ്, മസാലകള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് വിപുലമായ ഉല്‍പന്നങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. യൂറോപ്പിലെ അന്തര്‍ദേശീയ ഗ്രോസറി വിപണിയില്‍ വലിയ സാധ്യതകളാണ് കമ്പനി കാണുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ഡോ. മുഹമ്മദ് അലി കൂനാരി പറഞ്ഞു. റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ക്കും ഡിജിറ്റല്‍ കൊമേഴ്‌സിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന സംയോജിത വളര്‍ച്ചാ മാതൃകയാണ് മാക് ഇന്റര്‍നാഷണല്‍ പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി 2026 ജൂണ്‍ 26ന് 'TajMahalStore.eu' എന്ന യൂറോപ്പ് കേന്ദ്രീകൃത ഇന്റര്‍നാഷണല്‍ ഗ്രോസറി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കുകയാണ്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് ആയിരക്കണക്കിന് അന്തര്‍ദേശീയ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമും സംയോജിപ്പിച്ച് ശക്തമായ വിതരണ ശൃംഖല രൂപീകരിക്കാനാണ് കമ്പനിയുടെ ദീര്‍ഘകാല പദ്ധതി. നിലവിലെ വിപണി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജര്‍മ്മനിയിലെ പ്രധാന നഗരങ്ങളിലേക്കും തുടര്‍ന്ന് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വെല്‍ഡ് സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

രണ്ടാം വാരത്തിലും ട്രെൻഡിങ് നിലനിർത്തി മോളിവുഡ് ടൈംസ്; ബോക്സ് ഓഫീസിലും ഹിറ്റ്

'ബാലൻ' കഴിഞ്ഞ 2 വർഷത്തിനിടയിൽ ഞാൻ കണ്ട ഏറ്റവും മികച്ച സിനിമ: പ്രിയദർശൻ

ഡ്രമ്മർ ജാക്സണായി അപ്പാനി ശരത്; 'അനന്തൻ കാടി'ലെ പുതിയ ക്യാരക്ടർ പോസ്റ്റർ

ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം; "പൂച്ച സാർ” ടൈറ്റിൽ പോസ്റ്റർ റിലീസായി

കാളകൂറ്റന്മാർക്ക് നടുവിൽ കൃഷ്ണൻകുട്ടി! 'അനന്തൻ കാടി'ലെ ഇന്ദ്രൻസിൻ്റെ ക്യാരക്ടർ പോസ്റ്റർ

SCROLL FOR NEXT