Brand Stories

ആര്‍. റോഷന് 'ടൈ കേരള' പുരസ്‌കാരം, കേരളത്തില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്

വ്യവസായ സംരംഭകരുടെ ആഗോള കൂട്ടായ്മയായ 'ദി ഇന്‍ഡസ് ഓണ്‍ട്രപ്രണേഴ്‌സി'ന്റെ (ടൈ) കേരള ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ 'ഇക്കോസിസ്റ്റം എനേബ്ലര്‍' അവാര്‍ഡിന് മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ആര്‍. റോഷന്‍ അര്‍ഹനായി. കേരളത്തില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും നല്‍കിവരുന്ന സംഭാവനകള്‍ക്കാണ് പുരസ്‌കാരം. ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ടൈകോണ്‍ സംരംഭക സമ്മേളനത്തില്‍ വച്ച് ടൈ ഗ്ലോബല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ ശങ്കര്‍ റാം, ഭാരത് ബയോടെക് എം.ഡി. സുചിത്ര എല്ല എന്നിവരില്‍ നിന്ന് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി.

തിരുവനന്തപുരം സ്വദേശിയായ ആര്‍. റോഷന്‍ ഗോഡ്‌സ് ഓണ്‍ ഓണ്‍ട്രപ്രണേഴ്‌സ്, വിജയപാതകള്‍, സ്റ്റാര്‍ട്ടപ്പ് : തുടങ്ങാം പുതുസംരംഭങ്ങള്‍, ഓഹരി നിക്ഷേപം അറിയേണ്ടതെല്ലാം, സ്വര്‍ണത്തില്‍ എങ്ങനെ നിക്ഷേപിക്കാം തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ (ബിസിനസ് ന്യൂസ്) ആണ്.

സി.ജി.എച്ച്. എര്‍ത്ത് സ്ഥാപകന്‍ ജോസ് ഡൊമിനിക്കിനാണ് ലൈഫ് ടൈം എച്ചീവ്‌മെന്റ് അവാര്‍ഡ്. സുമേഷ് ഗോവിന്ദ് (പാരഗണ്‍ ഗ്രൂപ്പ് ഓഫ് റെസ്റ്റോറന്റ്‌സ്), ഹര്‍ഷ മാത്യു (മനോരമ), ബവില്‍ വര്‍ഗീസ് (സി ഇലക്ട്രിക്), റമീസ് അലി (ഇന്റര്‍വെല്‍), സന്ദിത് തണ്ടാശേരി (നവാള്‍ട്ട്) എന്നിവരാണ് മറ്റു പുരസ്‌കാര ജേതാക്കള്‍.

നയപ്രഖ്യാപനം തിരുത്തി ഗവര്‍ണര്‍, ഒഴിവാക്കിയ ഭാഗങ്ങള്‍ വായിച്ച് മുഖ്യമന്ത്രി; അവസാന സമ്മേളനത്തിന്റെ ആദ്യദിനം നിയമസഭയില്‍ നടന്നത്

പോളണ്ട് മൂസയുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷെ ആ അവസരം നഷ്ടമായി: മമ്മൂട്ടി

സുരേഷ് ഗോപി നായകനാകുന്ന ചിത്രമുള്‍പ്പടെ മൂന്ന് മലയാളചിത്രങ്ങള്‍ ഒരേ സമയം നിർമ്മിക്കും: കണ്ണന്‍ രവി

യുഎസിനും ഭരണകൂടത്തിനും ഇടയിലെ ജനകീയ പ്രക്ഷോഭം; ഇറാനില്‍ സംഭവിക്കുന്നത് എന്ത്?

യുഎഇ പ്രസിഡന്‍റ് ഇന്ത്യയിലേക്ക്

SCROLL FOR NEXT