Brand Stories

തൊഴിലാളികള്‍ക്കായി ആരാധനാലയം പണിയാന്‍ റിസ്വാന്‍ സാജന്‍

തൊഴിലാളികള്‍ക്കായി നാഷണല്‍ ഇന്‍ഡസ്ട്രീസ് പാർക്കില്‍ ആരാധനാലയം പണിയാന്‍ റിസ്വാന്‍ സാജന്‍. ദുബായിലെ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാർക്കിലാണ് പളളി പണിയുന്നത്.2000 പേർക്ക് പ്രാർത്ഥിക്കാന്‍ സൗകര്യമുളളതായിരിക്കും ആരാധനാലയമെന്ന് റിസ്വാന്‍ സാജന്‍ പറഞ്ഞു.

ആയിരം പേർക്ക് അകത്തും ആയിരം പേർക്ക് പുറത്തും പ്രാർത്ഥാ സൗകര്യമുണ്ടാകും. പളളിയുടെ തറക്കല്ലിടല്‍ ചടങ്ങ് ചൊവ്വാഴ്ച നടന്നു. നാഷണല്‍ ഇന്‍ഡസ്ട്രീസ് പാർക്കിന്‍റെ പരിസരത്തുളളവർക്ക് സൗകര്യപ്രദമാകുമിതെന്നാണ് പ്രതീക്ഷയെന്ന് ഡാന്യൂബ് ഗ്രൂപ്പ് ചെയർമാന്‍ പറഞ്ഞു.സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പ്രവർത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ഡിപി വേള്‍ഡ് ജിസിസി പാർക്ക് ആന്‍റ് സോണ്‍സ് സിഒഒ അബ്ദുളള അല്‍ ഹാഷ്മി പറഞ്ഞു. നേരത്തെ ഡാന്യൂബ് ദുബായ് സ്റ്റുഡിയോ സിറ്റിയില്‍ മജസ്റ്റിക് മോസ്ക് പണിതിരുന്നു.അതേ മാതൃകയില്‍ തന്നെയാണ് നാഷണല്‍ ഇന്‍വെസ്റ്റ് മെന്‍റ് പാർക്കിലെ പളളിയും പണിയുകയെന്നും ഗ്രൂപ്പ് വ്യക്തമാക്കി.

അടുത്തവർഷത്തോടെ നിർമ്മാണം പൂർത്തിയാക്കി ആരാധനയ്ക്ക് തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും റിസ്വാന്‍ സാജന്‍ പറഞ്ഞു. യുഎഇയുടെ മദേഴ്സ് ഇന്‍ഡവ്മെന്‍റ് ക്യാംപെയിന് നേരത്തെ ഗ്രൂപ്പ് 10 മില്ല്യണ്‍ ദിർഹം കൈമാറിയിരുന്നു. വണ്‍ ബില്ല്യണ്‍ മീല്‍ എന്‍ഡോവ്മെന്‍റ് ഫണ്ടിലും സജീവമായി ഇടപെട്ടിട്ടുണ്ട്.

വിജയം ആവ‍ർത്തിക്കാൻ മോഹൻലാൽ; 'വ‍ൃഷഭ' ദീപാവലി റിലീസായെത്തും

ഒടിടിയിൽ ഇനി പേടിയും ചിരിയും നിറയും; സുമതി വളവ് സ്ട്രീമിങ് ആരംഭിക്കുന്നു

ഈ സിനിമയിലെ നായകനും നായികയുമെല്ലാം ആ വളയാണ്: മുഹാഷിന്‍

'സിനിമയ്ക്കുളളിൽ സിനിമ' ഒടിടിയിലേക്ക്; ഒരു റൊണാൾഡോ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു

ജീത്തു ജോസഫ് - ആസിഫ് അലി ടീമിന്റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

SCROLL FOR NEXT