ഡോ. വിജു ജേക്കബും ലോക്നാഥ് ബെഹ്‌റയും ചേർന്ന് റിവിയേര കോർട്ട്സിന്റെ ലോഗോ പ്രകാശനവും ഉദ്ഘാടനവും ചെയ്തു. 
Brand Stories

കൊച്ചിയിൽ പുതിയ കായിക കേന്ദ്രം; റമദ റിസോർട്ടിൽ പാഡൽ, പിക്കിൾബോൾ കോർട്ടുകൾ തുറന്നു

കൊച്ചിയിലെ സ്പോർട്സ് പ്രേമികൾക്ക് ഇനി പുതിയൊരു ആവേശം. കുമ്പളത്തെ റമദ ബൈ വിൻഡ്ഹാം റിസോർട്ടിൽ അത്യാധുനിക പാഡൽ, പിക്കിൾബോൾ കോർട്ടുകൾ പ്രവർത്തനമാരംഭിച്ചു. 'റിവിയേര കോർട്ട്സ്' എന്ന് പേരിട്ടിരിക്കുന്ന ഈ കായിക സമുച്ചയം കേരളത്തിലെ തന്നെ വ്യത്യസ്തമായൊരു അനുഭവമായിരിക്കും.

പ്രമുഖ വ്യവസായിയും റമദ റിസോർട്ടിന്റെ സി.ഇ.ഒയുമായ ഡോ. വിജു ജേക്കബാണ് ഈ പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഇന്ത്യയിലെ ഒരു ലക്ഷ്വറി റിസോർട്ടിൽ ഇത്തരമൊരു അത്യാധുനിക സൗകര്യം ഒരുക്കുന്നത് ഇതാദ്യമായാണ്.

പ്രത്യേകതകൾ എന്തൊക്കെ?

ഏകദേശം 5 കോടി രൂപ ചെലവഴിച്ചാണ് ഈ പ്രകൃതി സൗഹൃദ സ്പോർട്സ് കോംപ്ലക്സ് നിർമ്മിച്ചിരിക്കുന്നത്. കായിക പ്രേമികൾക്ക് ആവേശം പകരുന്ന ഒട്ടേറെ കാര്യങ്ങൾ ഇവിടെയുണ്ട്.

അന്താരാഷ്ട്ര നിലവാരമുള്ള പാഡൽ, പിക്കിൾബോൾ കോർട്ടുകൾ
പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ 200 KW സൗരോർജ്ജ സംവിധാനം
ജിംനേഷ്യവും വിശ്രമിക്കാൻ എയർകണ്ടീഷൻഡ് ലോഞ്ചും
സന്ദർശകർക്കായി കോഫി ഷോപ്പും ഇ.വി ചാർജിങ് സൗകര്യവും
പ്രായഭേദമില്ലാതെ എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് ഈ കായിക ഇനങ്ങൾ. ആരോഗ്യത്തോടൊപ്പം തന്നെ മികച്ചൊരു ലൈഫ്സ്റ്റൈൽ അനുഭവവും ഈ കോർട്ടുകൾ നൽകും
ഡോ. വിജു ജേക്കബ്

ബുക്ക് ചെയ്യുന്നത് എങ്ങനെ?

വെറും അതിഥികൾക്ക് മാത്രമല്ല, പുറത്തുനിന്നുള്ള കായിക പ്രേമികൾക്കും ഇവിടെ കളിക്കാനുള്ള അവസരമുണ്ട്. ദിവസവും മണിക്കൂറടിസ്ഥാനത്തിലും മാസാടിസ്ഥാനത്തിലും ഇവിടെ ബുക്കിങ് നടത്താം. പ്രൊഫഷണൽ കോച്ചിങ് ക്ലാസുകളും ടൂർണമെന്റുകളും ആരംഭിക്കും.

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT