ഫാന്‍സുകാര്‍ എന്ന പൊട്ടന്‍മാര്‍ വിചാരിച്ചാല്‍ സിനിമയ്‌ക്കൊന്നും സംഭവിക്കില്ല: വിനായകന്‍

ഫാന്‍സുകാര്‍ എന്ന പൊട്ടന്‍മാര്‍ വിചാരിച്ചാല്‍ സിനിമയ്‌ക്കൊന്നും സംഭവിക്കില്ല: വിനായകന്‍
Published on

ഫാന്‍സുകാര്‍ എന്ന പൊട്ടന്‍മാര്‍ വിചാരിച്ചാല്‍ സിനിമയ്‌ക്കൊന്നും സംഭവിക്കില്ലെന്ന് നടന്‍ വിനായകന്‍. അടുത്തിടെ സിനിമ റിലീസിന് ശേഷം നടക്കുന്ന ഡീഗ്രേഡിങ്ങിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വിനായകന്റെ മറുപടി. ഒരുത്തീയുടെ സക്‌സസ് സെലിബ്രേഷനുമായി അനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.

വിനായകന്‍ പറഞ്ഞത്:

ഈ ഫാന്‍സ് എന്ന് പറഞ്ഞ പൊട്ടന്‍മാര് വിചാരിച്ചതുകൊണ്ട് സിനിമയ്‌ക്കൊന്നും സംഭവിക്കില്ല. അതിന്റെ ഏറ്റവും വലിയൊരു ഉത്തരം ഞാന്‍ പറയാം. ഇവിടുത്തെ ഒരു മഹാ നടന്റെ പടം... സിനിമ ഇറങ്ങി ഒരു നാല് മണിക്കൂറ് കഴിഞ്ഞപ്പോള്‍ ഞാന്‍ കണ്ട ഒരു സൗണ്ടാണ് ഒന്നരക്കോടി എന്ന്. ഞാന്‍ അന്വേഷിച്ചപ്പോഴാണ്, പടം തുടങ്ങിയത് 12.30ക്കാണ് ഇന്റര്‍വെല്‍ ആയപ്പോ 1.30 ആയപ്പോ ആള്‍ക്കാര്‍ എണീറ്റ് ഓടി എന്നാണ് ഈ പറയുന്നത്.

ഇവിടുത്തെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറിന്റെ പടമാണ്. ഒരു പൊട്ടനും ഉണ്ടായില്ല ഈ പടം കാണാന്‍ പിന്നീട്. ആ ഒന്നരക്ക് ഓടീട്ട്, പിന്നെ ആരും വന്നിട്ടില്ല. അപ്പോള്‍ ഫാന്‍സ്‌കാര് വിചാരിച്ചതുകൊണ്ടൊന്നും ഒരു പടവും നന്നാകാനും ചീത്തയാകാനും പോകുന്നില്ല. ഇതെല്ലാം വെറുതെയാണ്, ജോലിയില്ലാത്ത തെണ്ടികള്‍.

ഫാന്‍സിനെയാണ് നിരോധിക്കേണ്ടത്. ആരാണ് ഈ ഫാന്‍സിനെ ചുമന്നുകൊണ്ട് നടക്കുന്നത്. ഞാന്‍ അല്ലേ, എന്നെ നിങ്ങള്‍ നിരോധിക്ക്. അപ്പോള്‍ പിന്നെ ഫാന്‍സ് ഉണ്ടാകുമോ. ഏത് ഫാന്‍സ് വിചാരിച്ചിട്ടാണ് ഇവിടെ ഒരു പടം നടന്നത്? അതാണ് ഞാന്‍ നേരത്തെ ഒന്നരക്കോടി എന്ന് പറഞ്ഞത്. ഇവിടുത്തെ ഏറ്റവും വലിയ നടനാണ്. പേരു പറയുന്നില്ലെന്നെ ഉള്ളൂ.

logo
The Cue
www.thecue.in