'മരക്കാര്‍ തിയറ്ററില്‍ റിലീസ് ചെയ്യൂ'; ആന്റണി പെരുമ്പാവൂരിനോട് കല്യാണി

'മരക്കാര്‍ തിയറ്ററില്‍ റിലീസ് ചെയ്യൂ'; ആന്റണി പെരുമ്പാവൂരിനോട് കല്യാണി

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ സിനിമ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന ആവശ്യവുമായാണ് നടിയും, ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്റെ മകളുമായ കല്യാണി പ്രിയദര്‍ശന്‍ രംഗത്തെത്തിയിരിക്കുന്നത്.

മരക്കാറിന് ലഭിച്ച ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവെച്ചുകൊണ്ടുള്ള നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ട്വീറ്റ് പങ്കുവെച്ചായിരുന്നു കല്യാണിയുടെ കുറിപ്പ്. അവാര്‍ഡ് നേട്ടത്തിന് ആശംസകളറിയിച്ച കല്യാണി, എല്ലാവരും ആവശ്യപ്പെടുന്നത് പോലെ ചിത്രം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്.

'ആശംസകള്‍, ഇനി ദയവായി എല്ലാവര്‍ക്കും അവര്‍ ആഗ്രഹിക്കുന്നത് നല്‍കൂ. ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യൂ', കല്യാണി കുറിച്ചു. നിരവധി പേര്‍ കല്യാണിയുടെ ട്വീറ്റിന് പിന്തുണയറിയിച്ച് എത്തിയിട്ടുണ്ട്.

മരക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നായിരുന്നു നേരത്തെ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. ആമസോണ്‍ പ്രൈമുമായി ചര്‍ച്ച തുടങ്ങി, റിലീസ് ഇനിയും നീട്ടാനാകില്ല. തീയറ്ററിലും ഒ.ടി.ടിയിലുമായുള്ള റിലീസ് പരിഗണനയിലില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ഫിയോക് ഉള്‍പ്പടെ രംഗത്തെത്തിയിരുന്നു.

മരക്കാര്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നായിരുന്നു ഇന്ന് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി സജി ചെറിയാന്‍ ആവശ്യപ്പെട്ടത്. തിയറ്റര്‍ ഇല്ലാതിരുന്ന സമയത്താണ് ഒടിടി പ്ലാറ്റ്ഫോമുകളെ കുറിച്ച് ചിന്തിച്ചത്. ഒരു സിനിമ ആസ്വദിക്കണമെങ്കില്‍ അത് തിയറ്ററില്‍ തന്നെ കാണണം. സിനിമ ഷൂട്ട് ചെയ്താല്‍ അത് തിയറ്ററില്‍ കാണിച്ചിരിക്കണം. മരക്കാറിന്റെ റിലീസ് സംബന്ധിച്ച് താന്‍ നിര്‍മ്മാതാവിനോട് സംസാരിക്കേണ്ട കാര്യമില്ലെന്നും, ആന്റണി പെരുമ്പാവൂര്‍ തിയറ്ററില്‍ തന്നെയാകും സിനിമ റിലീസ് ചെയ്യുകയെന്നും മന്ത്രി പറഞ്ഞിരുന്നു.

'മരക്കാര്‍ തിയറ്ററില്‍ റിലീസ് ചെയ്യൂ'; ആന്റണി പെരുമ്പാവൂരിനോട് കല്യാണി
'മരക്കാര്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണം, തിയറ്റര്‍ ഇല്ലെങ്കിലാണ് ഒടിടി'

Related Stories

No stories found.
logo
The Cue
www.thecue.in