'മരക്കാര്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണം, തിയറ്റര്‍ ഇല്ലെങ്കിലാണ് ഒടിടി'

'മരക്കാര്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണം, തിയറ്റര്‍ ഇല്ലെങ്കിലാണ് ഒടിടി'
Published on

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് മന്ത്രി സജി ചെറിയാന്‍. തിയറ്റര്‍ ഇല്ലാതിരുന്ന സമയത്താണ് ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ച് ചിന്തിച്ചത്. ഒരു സിനിമ ആസ്വദിക്കണമെങ്കില്‍ അത് തിയറ്ററില്‍ തന്നെ കാണണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിനിമ ഷൂട്ട് ചെയ്താല്‍ അത് തിയറ്ററില്‍ കാണിച്ചിരിക്കണം. മരക്കാറിന്റെ റിലീസ് സംബന്ധിച്ച് താന്‍ നിര്‍മ്മാതാവിനോട് സംസാരിക്കേണ്ട കാര്യമില്ലെന്നും, ആന്റണി പെരുമ്പാവൂര്‍ തിയറ്ററില്‍ തന്നെയാകും സിനിമ റിലീസ് ചെയ്യുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ് ഫോം മൂന്ന് മാസത്തിനകം തയ്യാറാകുമെന്നും, സിനിമാമേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നവംബര്‍ രണ്ടിന് യോഗം വിളിച്ചതായും മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

മരക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്ന കാര്യം പരിഗണിക്കുന്നതായി നേരത്തെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. ആമസോണ്‍ പ്രൈമുമായി ചര്‍ച്ച തുടങ്ങി, റിലീസ് ഇനിയും നീട്ടാനാകില്ല. തീയറ്ററിലും ഒ.ടി.ടിയിലുമായുള്ള റിലീസ് പരിഗണനയിലില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ഫിയോക് ഉള്‍പ്പടെ രംഗ്തതെത്തിയിരുന്നു.

'മരക്കാര്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണം, തിയറ്റര്‍ ഇല്ലെങ്കിലാണ് ഒടിടി'
മരക്കാര്‍ ഒടിടിയിലേക്ക് തന്നെ, തിയറ്ററുടമകളുടെ വാദം തള്ളി ആന്റണി പെരുമ്പാവൂര്‍; ആമസോണുമായി ചര്‍ച്ച

Related Stories

No stories found.
logo
The Cue
www.thecue.in