'ബേസിക്ക് ടോക്ക് മാത്രമേ നടന്നിട്ടുള്ളൂ, അതൊരുവ്യത്യസ്ത ചിത്രം തന്നെയാണ്'; മോഹൻലാൽ പ്രൊജക്ടിനെക്കുറിച്ച് ജിതിൻ ലാൽ

'ബേസിക്ക് ടോക്ക് മാത്രമേ നടന്നിട്ടുള്ളൂ, അതൊരുവ്യത്യസ്ത ചിത്രം തന്നെയാണ്'; മോഹൻലാൽ പ്രൊജക്ടിനെക്കുറിച്ച് ജിതിൻ ലാൽ
Published on

എആർഎം സംവിധായകൻ ജിതിൻ ലാലിനൊപ്പം മോഹൻലാൽ ഒരു സിനിമ ചെയ്യുന്നു എന്ന വാർത്തകൾ കുറച്ച് നാൾ മുന്നേ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ ആ ചിത്രത്തെക്കുറിച്ച് പറയുകയാണ് ജിതിൻ. മോഹൻലാലുമായുള്ള സിനിമയുടെ ആദ്യഘട്ട ചർച്ചകൾ മാത്രമേ നടന്നിട്ടുള്ളൂ എന്നും അതൊരു വ്യത്യസ്തമായ സിനിമയായിരിക്കുമെന്നും ജിതിൻ ലാൽ ക്യു സ്റ്റുഡിയോയോട് വ്യക്തമാക്കി.

ജിതിൻ ലാലിന്റെ വാക്കുകൾ:

ലാലേട്ടനൊപ്പം ചെയ്യാൻ പ്ലാൻ ചെയ്യുന്നതും ഒരു വ്യത്യസ്ത ചിത്രം തന്നെയാണ്. അതിന്റ ബേസിക്ക് ടോക്ക് മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. അദ്ദേഹത്തിലേക്ക് എത്തുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. അതിന്റെ വാതിൽ വരെ എത്തി എന്നതിൽ സന്തോഷമുണ്ട്. മൂന്ന് വയസ്സ് മുതൽ ഞാൻ അദ്ദേഹത്തിന്റെ ഫാനാണ്. ഇന്നും അത് അങ്ങനെ തന്നെ തുടരുന്നു. അതിനാലാണ് എആർഎം എന്ന സിനിമയുടെ തുടക്കത്തിലും അവസാനവും അദ്ദേഹത്തിന്റെ ശബ്ദം ഉപയോഗിച്ചത്.

എആർഎമ്മിന്റെ വിജയാഘോഷ സമയത്തും ഞാൻ ലാലേട്ടനെ കണ്ടപ്പോൾ 'എന്റെ മ്യൂസിക്‌ വീഡിയോയ്ക്ക് ശബ്ദം നൽകി, സിനിമയിൽ ശബ്ദം നൽകി. ഇനി റിയൽ ആയിട്ട് ലാലേട്ടനെ കാണിക്കാൻ പറ്റണം' എന്ന് പറഞ്ഞിരുന്നു. അത് എത്രയും വേഗത്തിൽ നടക്കട്ടെ എന്ന് തന്നെയാണ് ആഗ്രഹം.

എ ആർ എം റിലീസ് സമയത്ത് മോഹന്‍ലാലിനോടുള്ള തന്റെ ആരാധനയെക്കുറിച്ച് ജിതിൻ ലാൽ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനാൽ തന്നെ മോഹൻലാലിനൊപ്പം ജിതിൻ സിനിമ ചെയ്യുന്നു എന്ന വാർത്ത ആരാധകർക്കിടയിൽ ഏറെ ആവേശവും ഉണർത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in