'പൊളിറ്റിക്കൽ കറക്ട്നസ് നോക്കിയാൽ സിനിമയെ തകർക്കാനുള്ള സാധ്യത ആറാട്ടിലും ചുരുളിയിലുമുണ്ട്'- ഉണ്ണികൃഷ്ണൻ ബി

'പൊളിറ്റിക്കൽ കറക്ട്നസ് നോക്കിയാൽ സിനിമയെ തകർക്കാനുള്ള സാധ്യത ആറാട്ടിലും ചുരുളിയിലുമുണ്ട്'- ഉണ്ണികൃഷ്ണൻ ബി

സിനിമയെ ഒരു രാഷ്ട്രീയ വായനക്ക് വിധേയമാക്കിയാൽ, അതിനെ തകർക്കാനുള്ള സാധ്യതകൾ ആറാട്ടിലും ചുരുളിയിലുമുണ്ടെന്ന് സംവിധായകൻ ഉണ്ണികൃഷ്‌ണൻ ബി. ആറാട്ട് പോലെയുള്ള വാണിജ്യ സിനിമകളിലെ രാഷ്ട്രീയത്തെപ്പറ്റിയും അതിന്റെ ശരികളെക്കുറിച്ചും ദ ക്യു അഭിമുഖത്തിൽ പ്രതികരിച്ചു.

തന്റെ സിനിമകളിൽ പ്രകടമായ, പ്രത്യക്ഷത്തിൽ നേരിട്ടുള്ള പൊളിറ്റിക്കലി തെറ്റായ പരാമർശങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും, ആ ശ്രമം ആറാട്ടിലും നടന്നിട്ടുണ്ടെന്നും ഉണ്ണികൃഷ്‌ണൻ ബി പറഞ്ഞു. പൊളിറ്റിക്കലി 100 ശതമാനം ശരിയായ സിനിമകൾ എന്നൊന്നില്ല. ഒരു സിനിമ 100 ശതമാനം പൊളിറ്റിക്കലി ശരിയാണെന്ന് പറയണമെങ്കിൽ അതിന് കൃത്യമായ ഒരു മാനദണ്ഡം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഉണ്ണികൃഷ്ണൻ ബിയുടെ വാക്കുകൾ:

ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമെന്നത് അത്ര എളുപ്പമുള്ള പരിപാടിയല്ല. ഒരിക്കലും അത് കണ്ണാടി പോലെയുള്ള കൃത്യമായ പ്രതിഫലനവുമല്ല. അത് സങ്കീർണ്ണമാണ്. അതാണ് കലയുടെ മാജിക്.അതുകൊണ്ടാണ് കലയെ തൊട്ടാൽ പൊള്ളുന്നത്. അതുകൊണ്ടാണ് അധികാരത്തിന് കലയെ ഭയങ്കര പേടി. വളരെ നിസ്സാരമായി അത് അധികാരത്തെ ചവിട്ടി ദൂരെ കളയും.

ആറാട്ടിനെ പോലെ ഒരു വാണിജ്യ സിനിമയെ രാഷ്ട്രീയ വായനക്ക് വിധേയമാക്കിയാൽ അതിനെ തകർത്തെറിയാനുള്ള സാദ്ധ്യതകൾ സിനിമയിലുമുണ്ട്. അത് ആറാട്ടിലുമുണ്ട് ചുരുളിയിലുമുണ്ട്. പൊളിറ്റിക്കലി 100 ശതമാനം ശരിയായ സിനിമ, അങ്ങനെയൊന്നില്ല. എന്താണ് 100 ശതമാനം ശരിയായ പൊളിറ്റിക്കൽ കറക്ട്നെസ്സ്. അങ്ങനെയൊരു മാനദണ്ഡം വേണമല്ലോ? ഇതാണ് ശരിയെന്ന് പറയുന്നത്, അങ്ങനെ ഒന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in