നിവിന് ടേക്കിൽ ഒരു മാജിക്കുണ്ട്, ലാൽ സാറിനെ പോലെ, അതാണ് ഒരു അനുഗ്രഹീത കലാകാരന്റെ മികവ്: ബി. ഉണ്ണികൃഷ്ണൻ

നിവിന് ടേക്കിൽ ഒരു മാജിക്കുണ്ട്, ലാൽ സാറിനെ പോലെ, അതാണ് ഒരു അനുഗ്രഹീത കലാകാരന്റെ മികവ്: ബി. ഉണ്ണികൃഷ്ണൻ
Published on

നിവിൻ പോളിയും മോഹൻലാലും തമ്മിലുള്ള സാമ്യതയെക്കുറിച്ച് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ. ഷോട്ടിന് മുന്നേ തമാശകൾ പറഞ്ഞിരിക്കുകയും, ആക്ഷൻ പറയുമ്പോൾ അതിമനോഹരമായി കഥാപാത്രമായി മാറുകയും ചെയ്യുന്ന നടനാണ് മോഹൻലാൽ എന്ന് എല്ലവരും പറയാറുണ്ട്. എന്നാൽ അദ്ദേഹം അതിനായി ഉള്ളിൽ ഒരു മുന്നൊരുക്കം നടത്തുന്നതായി തനിക്ക് തോന്നിയിട്ടുണ്ട്. നിവിനെ സംബന്ധിച്ചിടത്തോളം ടേക്കിൽ അദ്ദേഹത്തിന് ഒരു മാജിക്കുണ്ടെന്ന് ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ക്യു സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബി.ഉണ്ണികൃഷ്ണൻ.

ബി.ഉണ്ണികൃഷ്ണന്റെ വാക്കുകൾ:

ലാല്‍ സാറിനെ പറ്റി എല്ലാവരും പറയുന്ന കാര്യമാണ് ഷോട്ടിന് മുമ്പ് തമാശ പറഞ്ഞിരുന്ന ആള്‍ ആക്ഷന്‍ പറയുമ്പോള്‍ അതിമനോഹരമായി കഥാപാത്രമായി മാറുന്നതിനെക്കുറിച്ച്. പക്ഷേ വളരെ അടുത്ത് വര്‍ക്ക് ചെയ്ത ഒരാള്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു മുന്നൊരുക്കം നടത്തുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. എവിടെയോ അദ്ദേഹത്തിന്റെ അബോധത്തിലാണ് ആ മുന്നൊരുക്കം നടക്കുന്നത്.

പലപ്പോഴും ഷോട്ടിന് മുമ്പുള്ള തമാശകളിലൂടെ അദ്ദേഹം അത് കട്ട് ചെയ്ത് കളയുന്നതാണെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ നിവിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ഒരു താത്പര്യവുമില്ലെന്ന് നമുക്ക് തോന്നും. പക്ഷേ ടേക്കില്‍ അദ്ദേഹത്തിന് ഒരു മാജിക്കുണ്ട്. അതാണ് ഒരു കലാകാരന്റെ മികവ് എന്ന് പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in