പൊടി പാറിച്ച് നെയ്യാറ്റിൻകര ഗോപന്റെ മാസ് ആക്ഷൻ; മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ട് ടീസർ

പൊടി പാറിച്ച് നെയ്യാറ്റിൻകര ഗോപന്റെ മാസ് ആക്ഷൻ; മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ട് ടീസർ
Published on

മുണ്ടു മടക്കി പൊടി പാറിച്ച് നെയ്യാറ്റിൻകര ഗോപന്റെ മാസ് ആക്ഷൻ. ആരാധകർ കാത്തിരുന്ന മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ട് ടീസർ റിലീസ് ചെയ്തു. വിഷു ദിനത്തിൽ തന്നെ സിനിമയുടെ ടീസർ റിലീസ് ചെയ്യുമെന്ന് മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെ നേരത്തെ അറിയിച്ചിരുന്നു. മോഹൻലാലിന്റെ മാസ് ആക്ഷനും ലുക്കും തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. ശ്രദ്ധ ശ്രീനാഥാണ് നായിക. ഉദയകൃഷ്ണയുടെ രചനയില്‍ ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറാണ് ആറാട്ട്.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ആറാട്ടില്‍ എത്തുന്നത്. ആറാട്ടില്‍ തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര ഭാഗത്ത് സംസാരിക്കുന്ന സ്ലാംഗ് കടന്നുവരുന്നുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ആക്ഷന്‍ സീക്വന്‍സുകളും മാസ് രംഗങ്ങള്‍ ഉള്‍പ്പെടുന്ന സിനിമ ആയിരിക്കും ആറാട്ടെന്നാണ് ടീസറും സൂചിപ്പിക്കുന്നത് നാല് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരാണ് സംഘട്ടന രംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അനല്‍ അരശ്, രവിവര്‍മന്‍, സുപ്രീം സുന്ദര്‍, വിജയ് എന്നിവര്‍. വിഖ്യാത സംഗീത സംവിധായകൻ ആർ റഹ്‌മാനും ആറാട്ടിലെ ഒരു ഗാനരംഗത്തിൽ ഉണ്ട്. ചെന്നൈയില്‍ കൂറ്റന്‍ സെറ്റിൽ വെച്ചായിരുന്നു ഗാനത്തിന്റെ ചിത്രീകരണം. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനചിത്രീകരണവുമാണ് ആറാട്ടിലേത്.

പുലിമുരുകന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ വിജയ് ഉലകനാഥും സംഗീതം രാഹുൽ രാജുമാണ്. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്.

Related Stories

No stories found.
logo
The Cue
www.thecue.in