തെലുങ്കിൽ മഹേഷ് ബാബു, തമിഴിൽ ചിമ്പു, മലയാളത്തിൽ മമ്മൂട്ടി; കിം​ഗ് ഓഫ് കൊത്ത ടീസർ റെഡി

#KingOfKotha
#KingOfKotha

കൊത്തയിലെ രാജാവിനെയും സംഘാം​ഗങ്ങളേയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയതിനു പിന്നാലെ ദുൽഖർ സൽമാൻ ചിത്രം കിം​ഗ് ഓഫ് കൊത്ത ടീസർ ജൂൺ 28ന് പുറത്തുവിടുന്നു. അഭിലാഷ് എൻ ചന്ദ്രന്റെ തിരക്കഥയിൽ അഭിലാഷ് ജോഷിയാണ് ദുൽഖർ നായകനായ മാസ് ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വികെ പ്രകാശ്, ജോഷി എന്നിവർക്കൊപ്പം പ്രവർത്തിച്ചിരുന്ന അഭിലാഷ് ജോഷിയുടെ ആദ്യ സിനിമ കൂടിയാണ് കിം​ഗ് ഓഫ് കൊത്ത. സംവിധായകൻ ജോഷിയുടെ മകനാണ് അഭിലാഷ് ജോഷി.

#KingOfKotha
നൂറല്ല ഇരുന്നൂറ് കോടി നേടാനുള്ള കരുത്ത് കിം​ഗ് ഓഫ് കൊത്തയ്ക്കുണ്ട് : ​ഗോകുൽ സുരേഷ് അഭിമുഖം
#KingOfKotha
കൊത്തയിലെ മനുഷ്യരെ പരിചയപ്പെടുത്തി മോഷന്‍ പോസ്റ്റര്‍; 'കിംഗ് ഓഫ് കൊത്ത' ടീസര്‍ ജൂണ്‍ 28 ന്

ടീസർ വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും. ഒരു ദിവസമല്ല ഒരാഴ്ച വരെ ആസ്വദിക്കാൻ പറ്റുന്ന ടീസറായിരിക്കും കിംഗ് ഓഫ് കൊത്തയിലേതായി പുറത്തു വരുന്നതെന്ന് നിർമ്മാതാക്കൾ ട്വീറ്റ് ചെയ്തിരുന്നു. ചിത്രത്തിന്റെ തെലുഗ് ടീസർ മഹേഷ്ബാബുവും തമിഴ് ടീസർ ചിമ്പുവും കന്നഡ ടീസർ രക്ഷിത് ഷെട്ടിയും റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ബിഗ് ബഡ്ജറ്റ് ചിത്രം കിംഗ് ഓഫ് കൊത്തയുടെ നിർമ്മാണം സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ്.

കിംഗ് ഓഫ് കൊത്തയുടെ അണിയറപ്രവർത്തകർ ഇവരാണ് : സംവിധാനം : അഭിലാഷ് ജോഷി , ജേക്സ് ബിജോയ് ,ഷാൻ റഹ്മാൻ എന്നിവരാണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരം​ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിമീഷ് രവി നിർവഹിക്കുന്നു. സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ.

Related Stories

No stories found.
logo
The Cue
www.thecue.in