കൊത്തയിലെ മനുഷ്യരെ പരിചയപ്പെടുത്തി മോഷന്‍ പോസ്റ്റര്‍; 'കിംഗ് ഓഫ് കൊത്ത' ടീസര്‍ ജൂണ്‍ 28 ന്

കൊത്തയിലെ മനുഷ്യരെ പരിചയപ്പെടുത്തി മോഷന്‍ പോസ്റ്റര്‍; 'കിംഗ് ഓഫ് കൊത്ത' ടീസര്‍ ജൂണ്‍ 28 ന്

അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന 'കിംഗ് ഓഫ് കൊത്ത'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ട് പ്രൊഡക്ഷന്‍ കമ്പനിയായ സീ സ്റ്റുഡിയോസ്. 'ഇന്‍ട്രൊഡ്യൂസിങ്ങ് ദ പീപ്പിള്‍ ഓഫ് കൊത്ത' എന്ന പേരിലാണ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. കൊത്ത എന്ന സ്ഥലത്തെ ജനങ്ങളെ മോഷന്‍ പോസ്റ്ററിലൂടെ പരിചയപ്പെടുത്തുകയാണ് അണിയറപ്രവര്‍ത്തകര്‍ ഈ വീഡിയോയിലൂടെ. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രവുമാണ് 'കിംഗ് ഓഫ് കൊത്ത'.

ദുല്‍ഖര്‍ സല്‍മാന്‍, ഐശ്വര്യ ലക്ഷ്മി, 'ഡാന്‍സിങ്ങ് റോസ്' ഷാബിര്‍, പ്രസന്ന, നൈല ഉഷ, ,ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, 'വട ചെന്നെ' ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവരെയാണ് മോഷന്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്ത. നൂറിലേറെ ദിവസം കേരളത്തിന് പുറത്ത് ചിത്രീകരിച്ച കിംഗ് ഓഫ് കൊത്തയുടെ അവസാനഘട്ട ചിത്രീകരണം മേയ് അവസാനമായിരുന്നു. ഓണം റിലീസായി തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ ജൂണ്‍ 28 ന് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിടും.

അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്.ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്. ഹൈ ബഡ്ജറ്റഡ് മാസ്സ് ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്.

Related Stories

No stories found.
logo
The Cue
www.thecue.in