ബോളിവുഡിന് ശക്തിമരുന്നായി ദൃശ്യം സെക്കന്‍ഡ്, ഏഴാം ദിനം 100 കോടി ക്ലബില്‍

ബോളിവുഡിന് ശക്തിമരുന്നായി ദൃശ്യം സെക്കന്‍ഡ്, ഏഴാം ദിനം 100 കോടി ക്ലബില്‍

റിലീസ് ചെയ്ത് ഏഴാം ദിവസം 100 കോടി പിന്നിട്ട് ദൃശ്യം സെക്കന്‍ഡ് ഹിന്ദി റീമേക്ക്. അജയ് ദേവ്ഗണ്‍ നായകനായ ചിത്രം ബോക്‌സ് ഓഫീസില്‍ ബോളിവുഡിന്റെ ശക്തമായ തിരിച്ചുവരവിനാണ് വഴിയൊരുക്കിയത്. അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തില്‍ തബു, ശ്രിയ സരണ്‍, അക്ഷയ് ഖന്ന എന്നിവരാണ് പ്രധാന റോളുകളില്‍. മലയാളത്തില്‍ ആശ ശരത് ചെയ്ത റോളിലാണ് തബു. മീനയുടെ കഥാപാത്രമായി ഹിന്ദിയില്‍ ശ്രിയ സരണ്‍ ആണ്. ദൃശ്യം രണ്ടാം ഭാഗത്തില്‍ മുരളി ഗോപി അവതരിപ്പിച്ച ബാസ്റ്റിന്‍ എന്ന ഐപിഎസ് ഓഫീസറിന്റെ സ്ഥാനത്ത് ബോളിവുഡിലെത്തുമ്പോള്‍ അക്ഷയ് ഖന്നയും.

ബോളിവുഡിന് ശക്തിമരുന്നായി ദൃശ്യം സെക്കന്‍ഡ്, ഏഴാം ദിനം 100 കോടി ക്ലബില്‍
ബോളിവുഡിനെ രക്ഷിക്കാന്‍ മൂന്നോ നാലോ ദൃശ്യം കൂടി വേണ്ടി വരും: അജയ് ദേവ്ഗണ്‍
ബോളിവുഡിന് ശക്തിമരുന്നായി ദൃശ്യം സെക്കന്‍ഡ്, ഏഴാം ദിനം 100 കോടി ക്ലബില്‍
'ദൃശ്യം 3 പണിപ്പുരയില്‍'; ആന്റണി പെരുമ്പാവൂര്‍

നവംബര്‍ 18ന് റിലീസ് ചെയ്ത ദൃശ്യം ടു ഒന്നാം ദിവസം 15 കോടി 38 ലക്ഷമാണ് കളക്ട് ചെയ്തത്. എന്നാല്‍ തൊട്ടടുത്ത ദിവസം മുതല്‍ കളക്ഷനില്‍ കുതിപ്പ് ആരംഭിക്കുകയായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ആദ്യ പതിപ്പിന് സമാനമായ തിയറ്റര്‍ പ്രകടനമാണ് ദൃശ്യം സെക്കന്‍ഡ് ഹിന്ദിയില്‍ കാഴ്ച വച്ചത്. 104 കോടി 74 ലക്ഷമാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ഇതുവരെയുള്ള ഗ്രോസ് കളക്ഷന്‍.

ദൃശ്യം സെക്കന്‍ഡിലൂടെ ബോളിവുഡ് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയാണോ എന്ന ചോദ്യത്തിന് ബോളിവുഡിന് പഴയപടിയാകാന്‍ ഇനിയും മൂന്നോ നാലോ ദൃശ്യം കൂടി വേണമെന്നായിരുന്നു അജയ് ദേവ്ഗണ്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കെജിഎഫ്, ആര്‍ആര്‍ആര്‍, വിക്രം, പൊന്നിയിന്‍ സെല്‍വന്‍, പുഷ്പ തുടങ്ങിയ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ കൂറ്റന്‍ കളക്ഷനുമായി മുന്നേറിയപ്പോള്‍ തുടര്‍ച്ചയായ ബോക്‌സ് ഓഫീസ് പരാജയങ്ങളുമായി ഉഴലുകളായിരുന്നു ബോളിവുഡ്. ആലിയ ഭട്ടിന്റെ ഗംഗുഭായ് കത്തിയവാഡി, ഭൂല്‍ ഭൂലയ്യ സെക്കന്‍ഡ്, കാശ്മീര്‍ ഫയല്‍സ് എന്നീ സിനിമകള്‍ മാറ്റി നിര്‍ത്തിയാല്‍ 2022ല്‍ സൂപ്പര്‍താര സിനിമകള്‍ ഉള്‍പ്പെടെ ബി ടൗണ്‍ ബോക്‌സ് ഓഫീസില്‍ കടപുഴകി വീണിരുന്നു.

ബോളിവുഡിന് ശക്തിമരുന്നായി ദൃശ്യം സെക്കന്‍ഡ്, ഏഴാം ദിനം 100 കോടി ക്ലബില്‍
അഭിനയം തുടങ്ങിയതിന് ശേഷം ലാല്‍ സാറിന്റെ സിനിമകള്‍ ഒരുപാട് കണ്ടിട്ടുണ്ട്: ദൃശ്യം പത്ത് തവണ കണ്ടുവെന്ന് ഗൗതം മേനോന്‍

മലയാളത്തില്‍ തുടര്‍ച്ചായ തിരിച്ചടികള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ മലയാളം ബോക്‌സ് ഓഫിസിലേക്കുള്ള വന്‍ തിരിച്ചുവരവായിരുന്നു ദൃശ്യം ആദ്യഭാഗം. കൊവിഡ് കാലത്ത് മലയാളം സിനിമക്ക് പാന്‍ ഇന്ത്യന്‍ തലത്തില്‍ സ്വീകാര്യത സൃഷ്ടിക്കുന്ന തരത്തിലായിരുന്നു ദൃശ്യം രണ്ടാം ഭാഗം ആമസോണിലൂടെ എത്തിയത്. രണ്ട് ഭാഗങ്ങളും മോഹന്‍ലാലിന്റെ താരമൂല്യത്തിലും വന്‍ കുതിപ്പ് രേഖപ്പെടുത്തി. മലയാളത്തിന്റെ ഇന്‍ഡസ്ട്രിയില്‍ ഹിറ്റുകളിലൊന്നുമാണ് ദൃശ്യം.

ദൃശ്യം മലയാളം പതിപ്പിന്റെ സ്രഷ്ടാവ് ജീത്തു ജോസഫിനും ബോളിവുഡില്‍ നിന്ന് അഭിനന്ദനങ്ങള്‍ പ്രവഹിക്കുന്നുണ്ട്. ആഗോള തലത്തില്‍ ഫിലിംമേക്കേഴ്‌സിന് പ്രചോദനമാകുന്ന ഫ്രാഞ്ചെസിയാണ് ദൃശ്യം എന്ന് നിരൂപകന്‍ സുമിത് കേദല്‍.

ദൃശ്യം സെക്കന്‍ഡ് തിയറ്ററുകളില്‍ പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ 300 കോടി നേടുമെന്നാണ് ബോളിവുഡിലെ വിലയിരുത്തല്‍.

നിഷികാന്ത് കമത്ത് ആണ് ദൃശ്യം ആദ്യഭാഗത്തിന്റെ ബോളിവുഡ് റീമേക്ക് സംവിധാനം ചെയ്തിരുന്നത്. രണ്ടാം ഭാഗം അഭിഷേക് പഥക് ആണ് സംവിധാനം. ജീത്തു ജോസഫിനോട് ദൃശ്യം സെക്കന്‍ഡ് ഹിന്ദി റീമേക്ക് സംവിധാനത്തിനായി സമീപിച്ചിരുന്നതായി അഭിഷേക് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മലയാളത്തിന്റെ കാര്‍ബണ്‍ കോപ്പിയാകരുത് ഹിന്ദി റീമേക്ക് എന്ന് ഉറപ്പിച്ചിരുന്നുവെന്നും ഹിന്ദി തിരക്കഥക്ക് പത്ത് മാസത്തോളം എടുത്തിരുന്നതായും അഭിഷേക് പഥക്. അഭിഷേകിന്റെ പിതാവ് കൂടിയായ കുമാര്‍ മംഗത് പഥക് ആണ് ഹിന്ദി റീമേക്കിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍. മലയാളം പതിപ്പൊരുക്കിയ ആന്റണി പെരുമ്പാവൂരും സഹനിര്‍മ്മാതാവാണ്.

Related Stories

No stories found.
logo
The Cue
www.thecue.in