'ദൃശ്യം 3 പണിപ്പുരയില്‍'; ആന്റണി പെരുമ്പാവൂര്‍

'ദൃശ്യം 3 പണിപ്പുരയില്‍'; ആന്റണി പെരുമ്പാവൂര്‍

ജീത്തു ജോസഫ് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം അറിയിച്ചത്.

'ദൃശ്യം 3 എന്തായാലും വരും. അതിന്റെ പണിപ്പുരയിലാണ്. ആശയങ്ങളും കാര്യങ്ങളുമൊക്കെയായിട്ട് ഇരിക്കുകയാണ്', എന്നാണ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. താരസംഘടന നടത്തിയ പരിപാടിയില്‍ വെച്ചായിരുന്നു പ്രഖ്യാപനം.

ദൃശ്യത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയതിന് ശേഷം മുതലെ ദൃശ്യം 3യെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. 2013ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം തിയേറ്ററിലെത്തിയത്. പിന്നീട് 2021ലായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയത്.

കൊവിഡിനെ തുടര്‍ന്ന് ചിത്രം ആമസോണ്‍ പ്രൈമിലായിരുന്നു റിലീസ് ചെയ്തത്. ആദ്യ ഭാഗം ദേശീയ-അന്തര്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായത് പോലെ ദൃശ്യം 2നും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ചിത്രത്തില്‍ മീന, ആശ ശരത്ത്, സിദ്ദിഖ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.

Related Stories

No stories found.
logo
The Cue
www.thecue.in