അമ്മയുടെ ഭരണഘടനാ ഭേദഗതി മരവിപ്പിച്ചു, രാജിവെച്ചവര്‍ അപേക്ഷ തന്നാല്‍ മാത്രമേ തിരിച്ചെടുക്കൂവെന്ന് മോഹന്‍ലാല്‍

അമ്മയുടെ ഭരണഘടനാ ഭേദഗതി മരവിപ്പിച്ചു, രാജിവെച്ചവര്‍ അപേക്ഷ തന്നാല്‍ മാത്രമേ തിരിച്ചെടുക്കൂവെന്ന് മോഹന്‍ലാല്‍

ഡബ്ല്യുസിസി പ്രതിനിധികള്‍ കൂടിയായ അമ്മ അംഗങ്ങള്‍ എതിര്‍പ്പ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് അമ്മയുടെ ഭരണഘടനാ ഭേദഗതി മരവിപ്പിച്ചു. കരട് ഭേദഗതിയില്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നതോടെ ചര്‍ച്ചകള്‍ക്ക് ശേഷം ഭേദഗതി മതിയെന്ന് തീരുമാനിച്ചതായി അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. ആരും എതിര്‍പ്പ് പറഞ്ഞില്ലെന്നും കൂടുതല്‍ നിര്‍ദേശങ്ങള്‍ ഉയര്‍ന്നതിനാലാണ് ചര്‍ച്ച ചെയ്യാനായി മരവിപ്പച്ചതെന്നുമാണ് ഭാരവാഹികളുടെ വാദം.

രാജിവെച്ച് പുറത്തുപോയവര്‍ അപേക്ഷ നല്‍കിയാല്‍ മടങ്ങിവരാമെന്ന വാദം അമ്മ ഭാരവാഹികള്‍ ആവര്‍ത്തിച്ചു.

അവരെ പുറത്താക്കിയതല്ല, അവര്‍ സ്വമേധയാ രാജിവെച്ച് പോയതാണ്. തീര്‍ച്ചയായും അവര്‍ക്ക് വരാം. പക്ഷേ പുറത്ത് പോയവര്‍ ഇതുവരെ അപേക്ഷ തന്നിട്ടില്ല.അപേക്ഷ തന്ന് മറ്റുള്ളവര്‍ വരുന്നത് പോലെ അവര്‍ക്കും വരാം. അതിനുള്ള നടപടിക്രമങ്ങള്‍ അനുസരിച്ച് അവര്‍ക്ക് തിരിച്ചുവരാം. അല്ലാതെ പറ്റില്ല.

മോഹന്‍ലാല്‍

രാജിവെച്ചവരെ തിരിച്ചെടുക്കുന്ന വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അമ്മ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്ക് തൊഴില്‍ നിഷേധിച്ചത് ചര്‍ച്ച ചെയ്തിട്ടില്ലെന്നും പലരും വിളിച്ചപ്പോഴും അവര്‍ അഭിനയിക്കാന്‍ ഇല്ലെന്നാണ് പറഞ്ഞതെന്നുമാണ് അമ്മ ഭാരവാഹികളുടെ പ്രതികരണം.

അമ്മയുടെ ഭരണഘടനാ ഭേദഗതി മരവിപ്പിച്ചു, രാജിവെച്ചവര്‍ അപേക്ഷ തന്നാല്‍ മാത്രമേ തിരിച്ചെടുക്കൂവെന്ന് മോഹന്‍ലാല്‍
എല്ലാ തീരുമാനവും മൂന്ന് പേരിലേക്ക് ചുരുങ്ങുന്നത് അംഗീകരിക്കാനാകില്ല, അമ്മ യോഗത്തില്‍ വിയോജിപ്പുമായി രേവതിയും പാര്‍വതിയും

അമ്മയുടെ ഔദ്യോഗിക വക്താവായി പ്രസിഡന്റ് കൂടിയായ മോഹന്‍ലാലിനെ തിരഞ്ഞെടുത്തു. നേരത്തെ വക്താക്കളാണെന്ന് പറഞ്ഞ് രണ്ടഭിപ്രായം പറഞ്ഞ് സിദ്ദിഖും ജഗദീഷും തമ്മില്‍ വാക്‌പോരുണ്ടായ പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ ഔദ്യോഗിക വക്താവിനെ തെരഞ്ഞെടുക്കല്‍.

Related Stories

No stories found.
logo
The Cue
www.thecue.in