പ്രണവിനെ പ്രണയിച്ചത് സഹതാപം തോന്നിയല്ലെന്ന് ഷഹ്ന 

സഹതാപം തോന്നി പ്രണവിനെ പ്രണയിച്ചതല്ലെന്ന് ഷഹ്ന.വേറെ ലവറുണ്ടെന്ന് പറഞ്ഞടക്കം തന്നെ പിന്‍തിരിപ്പിക്കാന്‍ നോക്കിയിരുന്നു. പ്രണവിന്റെ സുഹൃത്തുക്കള്‍ വിളിച്ച് വഴക്ക് പറഞ്ഞിരുന്നു. എന്നിട്ടും പിന്‍മാറണമെന്ന് തോന്നിയിട്ടില്ലെന്നും ഷഹ്ന ദ ക്യുവിനോട് പറഞ്ഞു. വിവാഹത്തിന്റെ തലേന്നാണ് ഷഹ്നയെ നേരില്‍ കണ്ടതെന്നും ശരീരത്തില്‍ ട്യൂബിട്ടതടക്കം കാണിക്കുകയും കാര്യങ്ങള്‍ വീണ്ടും വിശദീകരിക്കുകയും ചെയ്തിരുന്നുവെന്നും പ്രണവ്‌ വ്യക്തമാക്കി. തന്നെ ഇഷ്ടമാണെന്നും ഒപ്പം ജീവിക്കാന്‍ തന്നെയാണ് ആഗ്രഹിക്കുന്നതെന്നുമുള്ള നിലപാടില്‍ ഷഹ്ന ഉറച്ചുനിന്നു. ഇതോടെ പിറ്റേന്ന് താലികെട്ടുകയായിരുന്നു. ജീവിതം പൊളിയാക്കാന്‍ ഇനി ഷഹ്നയുമുണ്ടല്ലോ കട്ടയ്ക്ക് കൂടെയെന്ന് പ്രണവ് പറയുന്നു.

The Cue
www.thecue.in