മാലികിലെ ഒരു സീന്‍ ഇപ്പോഴും ഹോണ്ട് ചെയ്യും: നിമിഷ സജയന്‍ അഭിമുഖം

മാലിക് എന്ന സിനിമയില്‍ മകന്‍ മരിച്ച ശേഷം ജഡം അടുത്തേക്ക് കൊണ്ടുവരുന്ന സീന്‍ ജീവിതത്തില്‍ മറക്കാനാകില്ലെന്ന് നിമിഷ സജയന്‍. ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിലാണ് പ്രതികരണം.

നിമിഷ സജയന്‍ പറയുന്നു

മാലികിലെ ഒരു സീന്‍ ഇപ്പോഴും എന്ന ഹോണ്ട് ചെയ്യും. പേഴ്‌സണലി എനിക്ക് ആ സീന്‍ ചെയ്യാന്‍ പറ്റുന്നില്ലായിരുന്നു. മാലികിലെ റോസ്ലിന് വേണ്ടി റഫറന്‍സ് എന്റെ അമ്മയായിരുന്നു. ആ സീന്‍ ചെയ്യുമ്പോള്‍ എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ അമ്മയുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് ആലോചിച്ചത്. ആ സീന്‍ ഒരിക്കലും ഞാന്‍ മറക്കില്ല.

കരിയറില്‍ മികച്ച കഥാപാത്രങ്ങള്‍ മറ്റ് ഭാഷങ്ങളില്‍ നിന്ന് തേടിയെത്താന്‍ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ കാരണമായി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഇറങ്ങിയ ശേഷം ഇന്‍ ബോക്‌സില്‍ ഫോര്‍ പ്ലേ പഠിപ്പിക്കാമോ എന്ന മട്ടിലുള്ള കമന്റുകളുമായി വരുന്നവരുണ്ട്. ആ സിനിമ എന്താണ് ഉദ്ദേശിച്ചതെന്ന് പോലും അവര്‍ക്കൊന്നും മനസിലായിട്ടില്ല. നിമിഷ സജയന്‍ ചിരിക്കുന്നില്ല എന്ന ട്രോളുകളെ കാര്യമായി എടുക്കുന്നില്ല. മികച്ച കഥാപാത്രങ്ങളും സിനിമകളും തെരഞ്ഞെടുക്കാനാണ് ശ്രമിക്കുന്നത്. ചിരിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കി മികച്ചൊരു സിനിമ നഷ്ടപ്പെടുത്താനാകില്ല.

logo
The Cue
www.thecue.in