വിശ്വാസ്യത തിരിച്ചുപിടിക്കുന്നതിന് പകരം സോഷ്യൽ മീഡിയയോട് യുദ്ധം നടത്തുകയാണ് മുഖ്യധാരാ മാധ്യമങ്ങൾ: ഷാഹിന കെ.കെ അഭിമുഖം

Summary

'കണ്ണൂരിൽ വളർന്നുവരുന്ന പ്രതിശക്തി' എന്ന് മാതൃഭൂമി ആർ.എസ്എസ് റൂട്ട് മാർച്ച് ഫോട്ടോക്ക് കാപ്ഷൻ നൽകിയിട്ടുണ്ട്

മാതൃഭൂമിയുടെ സംഘപരിവാർ ആഭിമുഖ്യം അടുത്തകാലത്തുണ്ടായതല്ല. എൺപതുകളിൽ കണ്ണൂരിലെ രാഷ്ട്രീയ സംഘർഷത്തെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പ് നൽകിയ ലേഖനത്തിൽ കണ്ണൂരിൽ വളർന്നുവരുന്ന പ്രതിശക്തി എന്ന തലക്കെട്ടിലാണ് ആർഎസ്എസ് റൂട്ട് മാർച്ചിനെക്കുറിച്ചുള്ള ഫോട്ടോ നൽകിയത്. അന്ന് ഒളിച്ചുകടത്തുകയായിരുന്നു, സംഘപരിവാറിന് അധികാരം ലഭിച്ചതോടെ തെളിച്ച്

മറയില്ലാതെ ഇതെല്ലാം ചെയ്യാൻ തുടങ്ങി. ഏഷ്യാനെറ്റിന്റെ രാഷ്ട്രീയം മുമ്പ് ഇങ്ങനെ ആയിരുന്നില്ല. ബിജെപി എം. പിയുടെ ഉടമസ്ഥതതയിലുള്ള ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് മറിച്ചുള്ള രാഷ്ട്രീയം പ്രതീക്ഷിക്കുന്നതാണ് പ്രശ്നം.

എല്ലാ കാലത്തും വാർത്ത തീരുമാനിച്ചിരുന്നത് ഇന്ത്യയിലെ അപ്പർ കാസ്റ്റ് മെയിൽ ആണ്. സ്ത്രീകളോ ദളിതുകളോ ഒരിക്കലും ആ പദവിയിൽ ഉണ്ടായിരുന്നില്ല. നിങ്ങൾക്ക് നരേന്ദ്രമോഡിയോടും പിണറായി വിജയനോടുമുള്ള വിയോജിപ്പ് നിലനിർത്തിക്കൊണ്ട് തന്നെ അവർ പറയുന്ന കാര്യം അവർ പറയുന്ന കാര്യമായി തന്നെ റിപ്പോർട്ട് ചെയ്യുകയാണ് വേണ്ടത്. വാർത്തകൾക്ക് പകരം വ്യാഖ്യാനങ്ങൾ ആളുകളുടെ തലയിൽ ഇംപോസ് ചെയ്യുകയാണ്. എഡിറ്റോറിയലിലും പ്രോ​ഗ്രാമിലും വ്യൂസ് പ്രകടിപ്പിക്കാനാകുമല്ലോ. വാർത്ത വാർത്തയായി അവതരിപ്പിക്കാനാണ് മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ശ്രമിക്കേണ്ടത്.

Summary

മ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്‌സ് ( സിപിജെ) അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം നേടിയ ആദ്യ മലയാളി മാധ്യമപ്രവർത്തകയും

ഔട്ട്ലുക്ക് സീനിയർ എഡിറ്ററുമായ ഷാഹിന കെ.കെയുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖം.

Related Stories

No stories found.
logo
The Cue
www.thecue.in