'അനാവശ്യ വിവാദങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളെ തകര്‍ക്കും'; ടെലിമെഡിസിനില്‍ വിവര ശേഖരണം സര്‍ക്കാര്‍ ഡാറ്റ സെന്ററിലെന്ന് സാഫില്‍ സണ്ണി

'അനാവശ്യ വിവാദങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളെ തകര്‍ക്കും'; ടെലിമെഡിസിനില്‍ വിവര ശേഖരണം സര്‍ക്കാര്‍ ഡാറ്റ സെന്ററിലെന്ന് സാഫില്‍ സണ്ണി

അനാവശ്യ വിവാദങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളുടെ തകര്‍ച്ചയ്ക്കാണ് ഇടവരുത്തുകയെന്ന് ട്രാന്‍സ്മിയോ ഐടി സൊല്യൂഷന്‍സ് സിഇഒ സാഫില്‍ സണ്ണി ദ ക്യുവിനോട്. സര്‍ക്കാര്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകവുമായി ചേര്‍ന്ന് നടപ്പാക്കുന്ന ടെലിമെഡിസിന്‍ സംവിധാനത്തിന്റെ നടത്തിപ്പ് ചുമതലയുള്ള ക്വിക് ഡോക്ടര്‍ കമ്പനിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഡാറ്റാ ചോര്‍ച്ചയ്ക്ക് കളമൊരുക്കുന്നുവെന്ന് ആരോപിച്ച് വിഡി സതീശന്‍ എംഎല്‍എയാണ് മാധ്യമങ്ങളെ കണ്ടത്. ക്വിക് ഡോക്ടര്‍ കമ്പനിയുടെ മാതൃകമ്പനിയാണ് ട്രാന്‍സ്മിയോ ഐടി സൊല്യൂഷന്‍സ്. ക്വാറന്റീനിലുള്ളവര്‍ ഡോക്ടര്‍മാരെ വിളിച്ചാല്‍ സഹായം ലഭിക്കുന്നതിന് സജ്ജമാക്കിയതാണ് ക്വിക്ഡിആര്‍ എന്ന ആപ്ലിക്കേഷന്‍. രോഗികള്‍ ഡോക്ടര്‍മാരുമായി സംസാരിക്കുമ്പോഴുള്ള വിവരങ്ങളും ഫോണ്‍ കോളും മെഡിക്കല്‍ റെക്കോര്‍ഡുകളും കമ്പനിയുടെ സെര്‍വറിലേക്കാണ് പോകുന്നതെന്നും ഇത് വിവരച്ചോര്‍ച്ചയ്ക്ക് ഇടയാക്കുമെന്നുമയിരുന്നു പ്രതിപക്ഷ ആരോപണം.ഫെബ്രുവരി 19 ന് രജിസ്റ്റര്‍ ചെയ്യപ്പെടുകയും മുഖ്യമന്ത്രിയുടെ പ്രഖ്യാപന ശേഷം മാത്രം വെബ്‌സൈറ്റ് ആരംഭിക്കുകയും ചെയ്ത മുന്‍പരിചയങ്ങളില്ലാത്ത കമ്പനിയ്ക്ക്, കരാര്‍ നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്നുമായിരുന്നു വിഡി.സതീശന്റ ചോദ്യം. ക്വിക് ഡോക്ടര്‍, സ്പ്രിങ്ക്‌ളറിന്റെ ബിനാമിയാണോയെന്നും, കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാള്‍ എറണാകുളത്തെ ഓട്ടോക്കാരനും മറ്റൊരാള്‍ തിരുവനന്തപുരത്തെ ലോഡ്ജ് നടത്തിപ്പുകാരനുമാണെന്നും സതീശന്‍ ആരോപിച്ചിരുന്നു.

'അനാവശ്യ വിവാദങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളെ തകര്‍ക്കും'; ടെലിമെഡിസിനില്‍ വിവര ശേഖരണം സര്‍ക്കാര്‍ ഡാറ്റ സെന്ററിലെന്ന് സാഫില്‍ സണ്ണി
സ്പ്രിങ്ക്‌ളര്‍: കര്‍ശന ഉപാധികളോടെ അനുമതി നല്‍കി ഹൈക്കോടതി, ഡാറ്റകളുടെ രഹസ്യാത്മകത ഉറപ്പാക്കണം

വിഡി സതീശന്‍ എംഎല്‍എ ആരോപിച്ച, കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായ ഓട്ടോക്കാരന്‍ എറണാകുളം എളവൂര്‍ ചക്കിയത്ത് വീട്ടില്‍ പി എ സണ്ണിയാണ്. ഇദ്ദേഹം 15 വര്‍ഷത്തോളം സൗദി അറേബ്യയിലായിരുന്നു. നാട്ടിലെത്തിയ ശേഷം ബിസിനസുകള്‍ ചെയ്യുന്ന കൂട്ടത്തില്‍ ഓട്ടോറിക്ഷയും വാങ്ങി. ഇദ്ദേഹത്തിന്റെ മകനാണ് ട്രാന്‍സ്മിയോ ഐടി സൊല്യൂഷന്‍സിന്റെ സിഇഒ സാഫില്‍ സണ്ണി. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ സി.എ സണ്ണിയുടെ സുഹൃത്താണ് ചങ്ങനാശ്ശേരി സ്വദേശി ലാലന്‍ വര്‍ഗീസ്. അദ്ദേഹമാണ് തിരുവനന്തപുരത്ത് ലോഡ്ജ് നടത്തുന്നത്. ക്വിക് ഡോക്ടറിനെതിരായ വിഡി സതീശന്റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് അക്കമിട്ട് മറുപടി നല്‍കുകയാണ് സാഫില്‍ സണ്ണി.

'അനാവശ്യ വിവാദങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളെ തകര്‍ക്കും'; ടെലിമെഡിസിനില്‍ വിവര ശേഖരണം സര്‍ക്കാര്‍ ഡാറ്റ സെന്ററിലെന്ന് സാഫില്‍ സണ്ണി
ദുരന്തമനുഭവിക്കുന്നവരെ പരിഹസിക്കരുത്, കഷ്ടപ്പാടിന് റേഷന്‍ കാര്‍ഡ് മാനദണ്ഡമാക്കരുതെന്ന് വിനോദ് മങ്കര
Q

എങ്ങനെയാണ് ക്വിക് ഡോക്ടര്‍, ടെലി മെഡിസിന്‍ പദ്ധതിയുടെ ഭാഗമാകുന്നത് ?

A

കൊവിഡിനെ നേരിടുന്നതിന് സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതിക വിദ്യാ മാതൃക അവതരിപ്പിക്കാന്‍ സ്റ്റാര്‍ട്ട് അപ് മിഷന്റെ ക്ഷണം ലഭിച്ചിരുന്നു. ഇതുപ്രകാരം ട്രാന്‍സ്മിയോ ഐടി സൊല്യൂഷന്‍സ് മാര്‍ച്ച് 23 ന് മാതൃക സമര്‍പ്പിച്ചു. ആപ്ലിക്കേഷന്‍ സംബന്ധിച്ചും കൈകാര്യം ചെയ്യുന്ന കണ്‍സള്‍ട്ടേഷനുകളുടെ വാപ്തിയെക്കുറിച്ചും മറ്റ് സാങ്കേതികകാര്യങ്ങളെക്കുറിച്ചും ഞങ്ങളോട് നിരവധി ചോദ്യങ്ങളുണ്ടായി. അങ്ങനെയാണ് ട്രാന്‍സ്മിയോയുടെ ഉപ സ്ഥാപനമായ ക്വിക് ഡോക്ടറിന്റെ സേവനം സൗജന്യമായി സര്‍ക്കാരിന് നല്‍കാന്‍ തീരുമാനിച്ചത്.

Q

ക്വിക് ഡോക്ടര്‍ അംഗീകൃത കമ്പനിയല്ലെന്നാണ് പ്രതിപക്ഷാരോപണം ?

A

ക്വിക് ഡോക്ടര്‍, 2020 ഫെബ്രുവരി 19 നാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ട്രാന്‍സ്മിയോ 2017 ജൂണ്‍ 20 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെ 2019 ലെ ടോപ് എമര്‍ജിംഗ് സ്റ്റാര്‍ട്ട് അപ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ അതിന് ലഭിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ട് അപ് ഇന്ത്യയിലും സ്റ്റാര്‍ട്ട് അപ് മിഷനിലും കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദഗ്ധ സമിതികളുടെ വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് 2018 ഒക്ടോബര്‍ 23 ന് കമ്പനിക്ക് ക്വിക് ഡോക്ടര്‍ വികസിപ്പിക്കാന്‍ 9 ലക്ഷം രൂപ സ്‌കെയില്‍ അപ് ഗ്രാന്‍ഡ് (വിപുലീകരണ ധനസഹായം)സ്റ്റാര്‍ട്ട് അപ് മിഷനില്‍ നിന്ന് ലഭിക്കുന്നത്.

Q

കമ്പനിക്ക് മുന്‍പരിചയമില്ലെന്നാണ് പ്രതിപക്ഷ ആരോപണം ? സ്പ്രിങ്ക്‌ളറിന്റെ ബിനാമിയെന്ന് സംശയിക്കുന്നതായുമാണ് ആക്ഷേപം ?

A

എറണാകുളം ജില്ലയിലെ വിവിധ ആശുപത്രികള്‍ ക്വിക് ഡോക്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ഞങ്ങളുടെ സേവനം ഉപയോഗിക്കാമെന്ന് ഐടി മിഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. സണ്ണി പി എ, ലാലന്‍ വര്‍ഗീസ് എന്നിവര്‍ ഡയറക്ടര്‍മാരായി 2020 ഫെബ്രുവരി 19 ന് കമ്പനിയായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സ്പ്രിങ്ക്‌ളറുമായി ട്രാന്‍സ്മിയോ ഐടി സൊല്യൂഷന്‍സിനോ ക്വിക് ഡോക്ടറിനോ യാതൊരു ബന്ധവുമില്ല.

Q

ഡാറ്റാ ചോര്‍ച്ച മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷാരോപണം ? കമ്പനിയുടെ സെര്‍വറിലാണോ വിവരങ്ങള്‍ ശേഖരിക്കുന്നത് ?

A

ടെലിമെഡിസിന്‍ സേവനം നല്‍കുന്ന ക്വിക് ഡോക്ടര്‍ ആപ്ലിക്കേഷനില്‍ നിന്ന് വിവരങ്ങള്‍ ചോരില്ല. അവ ശേഖരിക്കപ്പെടുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഡാറ്റ സെന്ററിലാണ്. ഡാറ്റ സെന്ററിന്റെ അനുമതിയോടെയും അറിവോടെയുമേ കമ്പനിക്ക് അതില്‍ ആക്‌സസ് ലഭ്യമാകൂ. ആരോഗ്യവകുപ്പ് ഏതെങ്കിലും തരത്തില്‍ സഹായം ആവശ്യപ്പെട്ടാല്‍ മാത്രമേ വിവരശേഖരത്തില്‍ ഞങ്ങള്‍ കയറി പ്രവര്‍ത്തിക്കേണ്ടതുള്ളൂ. പക്ഷേ അപ്പോഴും ഞങ്ങളുടെ ഇടപെടലുകള്‍ ഡാറ്റ സെന്റര്‍ കൃത്യമായി നിരീക്ഷിക്കും.

Q

എങ്ങനെയാണ് ഡാറ്റാ സുരക്ഷിതത്വം ഉറപ്പാക്കുന്നത് ?

A

വിവരശേഖരം എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ട്. വ്യക്തിഗത തിരിച്ചറിയല്‍ വിവരങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്തുന്ന ഡാറ്റ അനോണിമൈസേഷനും നടപ്പാക്കിയിട്ടുണ്ട്. വേറെ എത്ര കമ്പനികള്‍ ഈ സേവനത്തിനായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് അറിയില്ല. അത് വ്യക്തമാക്കേണ്ടത് സര്‍ക്കാരാണ്. ഐടി മിഷനുമായി വിശദമായ കരാറില്‍ ഏര്‍പ്പെട്ടതിന് ശേഷമാണ് സേവനം നല്‍കിവരുന്നത്.

'അനാവശ്യ വിവാദങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളെ തകര്‍ക്കും'; ടെലിമെഡിസിനില്‍ വിവര ശേഖരണം സര്‍ക്കാര്‍ ഡാറ്റ സെന്ററിലെന്ന് സാഫില്‍ സണ്ണി
ആര് മരിച്ചാലും സര്‍ക്കാരിന്റെ കണ്ണീര് കണ്ടാല്‍ മതിയെന്ന ദുഷ്ടലാക്ക് പ്രതിപക്ഷത്തിനും ബിജെപിക്കുമെന്ന് കാനം രാജേന്ദ്രന്‍
Q

എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പദ്ധതി പ്രഖ്യാപനത്തിന് ശേഷം മാത്രം വെബ്‌സൈറ്റ് തയ്യാറായത് ?

A

വെബ്‌സൈറ്റ് ആരംഭിക്കാന്‍ ക്വിക് ഡോക്ടര്‍ എന്ന പേര് തന്നെ സ്ഥിരീകരിച്ച് ലഭിക്കേണ്ടതുണ്ടായിരുന്നു. അതിന്റെ പ്രവൃത്തികള്‍ ഏപ്രിലില്‍ നിര്‍വഹിക്കുന്ന തരത്തിലായിരുന്നു നേരത്തേ ആസൂത്രണം ചെയ്തിരുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപന ശേഷം മാത്രം വെബ്‌സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in