ആ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഉലയുന്നത് കേരളത്തിലെ പുരുഷ-വയോജനാധിപത്യം

ആ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഉലയുന്നത് കേരളത്തിലെ പുരുഷ-വയോജനാധിപത്യം

ജനുവരി 10നു സിനിമാതാരം ഭാവന മേനോന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ എഴുതിയ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി.അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ലൈംഗിക അതിക്രമത്തെപ്പറ്റിയുള്ള അവരുടെ ആദ്യതുറന്നെഴുത്തായിരുന്നു അതെങ്കിലും അതിന്റെ കാലികപ്രസിദ്ധിക്ക് കാരണം രണ്ടായിരുന്നു.

ഒന്ന്, സിനിമാനടന്‍ ദിലീപിന് നടി ആക്രമിക്കപ്പെട്ട കേസില്‍ പങ്കുണ്ട് എന്ന വാദവുമായി പുതിയ ഒരു സാക്ഷി മാധ്യമങ്ങളെ സമീപിച്ചത്, രണ്ട്, കേരളത്തിലെ പ്രധാന വനിതാ മാസികയായ ''വനിത'', മേല്‍പറഞ്ഞ ലൈംഗികാതിക്രമകേസിലെ മുഖ്യ ആസൂത്രകന്‍ എന്നു സംശയിക്കപ്പെടുന്ന നടന്‍ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രം മുഖചിത്രമായി നല്‍കുകയും അതുവഴി ദിലീപിന് അനുകൂലമായി പൊതുജനസഹതാപതരംഗം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന വിവാദം ഉണ്ടായത്.

ആ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഉലയുന്നത് കേരളത്തിലെ പുരുഷ-വയോജനാധിപത്യം
ഹേമ കമ്മിറ്റി: പാതിവഴിയില്‍ ഭയന്ന് പിന്മാറിയ സര്‍ക്കാര്‍ ആരെയാണ് വഞ്ചിക്കുന്നത്?

പെട്ടെന്ന് തന്നെ ലക്ഷക്കണക്കിന് ആളുകള്‍ ഈ പോസ്റ്റ് കാണുകയും സിനിമാ രംഗത്തുള്ളവരടക്കമുള്ള കേരളത്തിലെ യുവാക്കള്‍ വ്യാപകമായി ഇത് ഷെയര്‍ ചെയ്തു വിഷയമാക്കുകയും ചെയ്തു. എന്നാല്‍ മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ദശ ലക്ഷങ്ങള്‍ പിന്തുടരുന്ന തങ്ങളുടെ ഫേസ്ബുക്ക് പേജുകള്‍ ഒഴിവാക്കി, ഇത് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജുകളില്‍ മാത്രം സ്റ്റോറി ആയി പോസ്റ്റ് ചെയ്തു.

ഒരുപാട് വൈകിയ, ആത്മാര്‍ഥത ഇല്ലാത്ത പ്രതികരണം എന്ന വിമര്‍ശനം കേട്ടെങ്കിലും ഇത്തരം ഒരു പോസ്റ്റ് ഷെയര്‍ ചെയ്യുവാന്‍ യുവാക്കളെയും സ്ത്രീകളെയും പിന്തുടര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ഇവര്‍ നിര്‍ബന്ധിതരായി എന്നത്, നിലനില്‍ക്കുന്ന സിനിമവ്യവസ്ഥിതിയില്‍ ഒരു മാറ്റത്തിന് വഴിവെക്കും എന്ന പ്രതീക്ഷ നല്‍കുന്നുണ്ട്.
ആ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഉലയുന്നത് കേരളത്തിലെ പുരുഷ-വയോജനാധിപത്യം
വൈകുന്നതിലെ അനീതി, എന്തുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണം?

ഒരുപാട് വൈകിയ, ആത്മാര്‍ഥത ഇല്ലാത്ത പ്രതികരണം എന്ന വിമര്‍ശനം കേട്ടെങ്കിലും ഇത്തരം ഒരു പോസ്റ്റ് ഷെയര്‍ ചെയ്യുവാന്‍ യുവാക്കളെയും സ്ത്രീകളെയും പിന്തുടര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ഇവര്‍ നിര്‍ബന്ധിതരായി എന്നത്, നിലനില്‍ക്കുന്ന സിനിമവ്യവസ്ഥിതിയില്‍ ഒരു മാറ്റത്തിന് വഴിവെക്കും എന്ന പ്രതീക്ഷ നല്‍കുന്നുണ്ട്.

ഹേമകമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നത് സംബന്ധിച്ച നിശബ്ദതയില്‍ നിന്ന്, നിലവിലെ സിനിമ-രാഷ്ട്രീയ-കച്ചവട രംഗങ്ങളിലെ പ്രധാനികളെ ഈ റിപ്പോര്‍ട്ട് എത്തരത്തിലാണ് ഭയപ്പെടുത്തുന്നത് എന്നും ഊഹിക്കാവുന്നതേയുള്ളു. കേരളത്തിലെ ഭരണവര്‍ഗം എന്ന് പറയുന്നത് വയോജനപുരുഷവിഭാഗമാണ്, അവരുടെ ഭരണമാണ് (patriarchal gerontocracy) ഇവിടെ നടക്കുന്നത്. ഇവരുടെ താല്പര്യം കൊണ്ടാണ് ഇങ്ങനെ ഒരവസ്ഥയില്‍ നാം എത്തിപ്പെട്ടിരിക്കുന്നത്.

ആ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഉലയുന്നത് കേരളത്തിലെ പുരുഷ-വയോജനാധിപത്യം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമല്ല, ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയെന്ന വാഗ്ദാനവും സര്‍ക്കാര്‍ ഫയലില്‍ ഉറക്കത്തിലാണ്

ഇപ്പറഞ്ഞ വയോജന-പുരുഷാധിപത്യ വ്യവസ്ഥിതി മനസ്സിലാക്കുവാന്‍ മലയാളിയുടെ ''മമ്മൂട്ടി മോഹന്‍ലാല്‍'' ബാധയെപ്പറ്റി ചിന്തിച്ചാല്‍ മതിയാകും. ഇവര്‍ രണ്ടുപേരുടെയും ശക്തി വെറും ബോക്‌സ് ഓഫീസ് ഹിറ്റുകളിലോ ഫാന്‍സ് തമ്മിലുള്ള വഴക്കിലോ അവസാനിക്കുന്നില്ല. ആരെ, ഏതവസരത്തില്‍ അഭിമുഖം നടത്തിയാലും ഇവരെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ഉറപ്പായും ഉണ്ടാകും.

''അവരുടെ കൂടെ അഭിനയിച്ച അനുഭവം എങ്ങനെയായിരുന്നു? ആരെയാണ് കൂടുതല്‍ ഇഷ്ടം? അവരെക്കുറിച്ചുള്ള എന്താണ് താങ്കളെ അത്ഭുതപ്പെടുത്തിയത്? ഏതെങ്കിലും ബോളിവൂഡ് നടന്മാരോട് അമിതാഭ് ബച്ചനെ പറ്റിയോ ഷാരൂഖ് ഖാനെ പറ്റിയോ ഇങ്ങനെ ആചാരം പോലെ ചോദ്യം ചെയ്യുന്നത് കേട്ടിട്ടില്ല.

മാധ്യമങ്ങള്‍ക്ക് ഇതിന് സ്ഥിരം ന്യായീകരണമുണ്ട്: ഈ രണ്ടു പേരെപ്പറ്റിയുള്ള വാര്‍ത്തകളുടെ വിപണിമൂല്യം മറ്റാര്‍ക്കുമില്ല. ചെറിയ ഓണ്‍ലൈന്‍ വര്‍ത്താമാധ്യമങ്ങളും ചാനലുകളും അടക്കം സാധിക്കുന്ന എല്ലാ വാര്‍ത്തകളിലും ഇവരിലൊരാളുടെ പേര് നല്‍കാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. ജനശ്രദ്ധയാകര്‍ഷിക്കാന്‍ മിക്കവാറും എല്ലാ മുന്‍നിര ചാനലുകളും അവാര്‍ഡ്ദാന ചടങ്ങുകളില്‍ മികച്ച നടനുള്ള പുരസ്‌കാരം ഇവരിലൊരാള്‍ക്ക് നല്‍കാന്‍ ബദ്ധപ്പെടാറുണ്ട്.

അതാണ് കേരളത്തിന്റെ മാറാന്‍ കൂട്ടാക്കാത്ത രീതി. കേരള കലാ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ അതികായരെല്ലാം 60-70 വയസ്സുള്ളവരാണ്. വരുമാനത്തിന്റെ പ്രധാനപങ്കും വിദേശങ്ങളില്‍ കൂടിയേറിപ്പര്‍ത്തവരില്‍ നിന്നും ലഭിക്കുകയാലും മാടമ്പി-യാഥാസ്ഥിതിക മൂല്യങ്ങള്‍ പുലരുന്ന സമൂഹമായതിനാലും അത് മനസ്സിലാക്കാം. നാല്പതുകളിലും അമ്പതുകളിലും ഉള്ളവര്‍ക്ക് അവരുടെ കുട്ടിക്കാലത്തെ ബിംബങ്ങളോടുള്ള ഗൃഹാതുരത കൊണ്ട് ഇതിന്നും മാറാതെ തുടരുന്നു.

ഇത്തരം സാമൂഹ്യ വ്യവസ്ഥിതിയുടെ ഇരകളായി പലതരം ചൂഷണങ്ങള്‍ക്കും നിന്ദക്കും വിധേയരാകുന്ന സ്ത്രീകളാണ് ഈ അവസ്ഥയിലെ ധാര്‍മിക ശൂന്യതക്കെതിരെ മുന്നോട്ടു വന്നത്. തൊഴിലിടത്തെ അവകാശങ്ങള്‍ക്കു വേണ്ടിയും പ്രകൃതിക്ഷേമത്തിന് വേണ്ടിയും സ്ത്രീകളുടെ നേതൃത്വത്തില്‍ സമരങ്ങളുണ്ടായി. ഡബ്ല്യുസിസിയുടെ രൂപീകരണം, കത്തോലിക്കാ സഭയിലെ സ്ത്രീപീഡനത്തിനെതിരായ 5 കന്യാസ്ത്രീകളുടെ സമരം, മുസ്ലിം ലീഗിന്റെ ആണ്‍നേതൃത്വത്തിനെതിരെ ഹരിത എന്ന യുവതികളുടെ വിങ് നടത്തിയ സമരങ്ങള്‍ എന്നിവയും നടന്നു വരുന്നു.

ഇത്തരം സമരങ്ങള്‍ പൊതു ഇടങ്ങളില്‍ ചില ഇളക്കങ്ങള്‍ സൃഷ്ടിച്ചു എങ്കിലും സ്ഥാപനങ്ങളും പൊതുമണ്ഡലവും കയ്യടക്കിവെച്ചിരിക്കുന്ന ആണ്‍താല്‍പര്യങ്ങള്‍ സ്ത്രീകളുടെ കൂട്ടായ മുന്നേറ്റത്തെ ചിലപ്പോള്‍ അക്രമത്തിലൂടെ ചിലപ്പോള്‍ അപഹരണത്തിലൂടെ തളര്‍ത്തിക്കൊണ്ടിരുന്നതിനാല്‍ നമ്മുടെ ആലോചനയുടെ ചട്ടക്കൂടിനെ തന്നെ മാറ്റിപ്പണിയാനുള്ള ശേഷി ഈ മുന്നേറ്റങ്ങള്‍ക്ക് ഇതുവരെ നേടിയെടുക്കാനായില്ല.

നാം മറ്റൊരു ആഗോള പ്രതിഭാസത്തെക്കൂടി കണക്കിലെടുക്കേണ്ടിയിരിക്കുന്നു, തലമുറകള്‍ തമ്മിലുള്ള വൈരുദ്ധ്യം: ശാസ്ത്രത്തിലും കലയിലും ഉണ്ടാകുന്ന കണ്ടുപിടുത്തങ്ങള്‍ പുതുതലമുറയില്‍ വരുത്തുന്ന ഐതിഹാസികമായ മാറ്റങ്ങളാണ് ഈ വൈരുധ്യങ്ങള്‍ക്കു പിന്നില്‍. 60കള്‍ക്കു ശേഷം യുവതലമുറ ഏറ്റവും മുന്‍തലമുറകളെ അസാധുവാക്കുന്ന തരത്തില്‍ പുതിയ ആലോചനയുമായി, രീതികളുമായി വരുന്നത് നാം കാണുന്നു.

ഇത് തലമുറകളുടെ ഒരു സംഘട്ടനത്തിലേക്കു വഴി തെളിക്കും എന്നാണു വിചാരിക്കേണ്ടത്. ആഗോളവല്‍ക്കരണത്തിന്റെ ഒരു ദശാബ്ദത്തിനു ശേഷം ജനിച്ച, ഡിജിറ്റല്‍ യുഗത്തിലെ സ്വദേശികളായ അവരെ സംബദ്ധിച്ചിടത്തോളം തങ്ങളുടെ മുന്‍തലമുറയുടെ ബോധ്യങ്ങളും മൂല്യങ്ങളും അര്‍ത്ഥശൂന്യമായിരിക്കും.

നാല്‍പതുകളിലും അമ്പതുകളിലും ഉള്ളവര്‍ തങ്ങളുടെ ജീര്‍ണിച്ച വിഗ്രഹങ്ങളെയും പഴകിയ ഭാഷയെയും ആഘോഷിക്കുന്ന ഫേസ്ബുക്കിനെ വിട്ടു പുതിയ തലമുറ ഇന്‍സ്റ്റയിലേക്കു പോയത് തന്നെ അവര്‍ക്കു ആവശ്യമായ സ്ഥലവും ഭാഷയും ആ പ്ലാറ്റ്‌ഫോമിന് നല്‍കാന്‍ കഴിയും എന്നതിനാല്‍ ആണ്.

കേരളത്തിലെ വയോജനപുരുഷാധിപത്യത്തിന്റെ ഇരകളായ സ്ത്രീകളും യുവാക്കളും അധീശത്വ വ്യവസ്ഥിതിയോട് 'ഗെയിം ഓവര്‍, ഒന്ന് മാറിനില്‍ക്കൂ' എന്ന് പറയുന്നതിലെ ശക്തമായ ഒരു സന്ദര്‍ഭം തന്നെ ആണ് ആ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് എന്ന് വേണം മനസ്സിലാക്കുവാന്‍.

Related Stories

No stories found.
logo
The Cue
www.thecue.in