മൈക്കേല്‍ പാരന്റി; വിഖ്യാത മാര്‍ക്‌സിസ്റ്റ് ചിന്തകന്‍

മൈക്കേല്‍ പാരന്റി; വിഖ്യാത മാര്‍ക്‌സിസ്റ്റ് ചിന്തകന്‍
Published on

2026 ജനുവരി 24നാണ് വിഖ്യാത അമേരിക്കന്‍ മാര്‍ക്‌സിസ്റ്റ് ചിന്തകനായ മൈക്കേല്‍ പാരന്റി അന്തരിച്ചത്. തന്റെ ജീവിതത്തിന്റെ സിംഹഭാഗവും അമേരിക്കന്‍ സാമ്രാജ്യത്വത്തിനും മുതലാളിത്ത ചൂഷണത്തിനുമെതിരെ ജനപക്ഷത്തു നിന്നുകൊണ്ട് പോരാടിയ ധിഷണാശാലിയായിരുന്നു അദ്ദേഹം. പാരന്റിയെ അനുസ്മരിച്ചു കൊണ്ടുള്ള വാര്‍ത്തകളും കുറിപ്പുകളും കേരളത്തില്‍ വേണ്ടത്ര രീതിയില്‍ വന്നു കണ്ടിട്ടില്ല. മാര്‍ക്‌സിസ്റ്റ് ചിന്തകന്‍, രാഷ്ട്രതന്ത്രജ്ഞന്‍, ഞാന്‍ പത്രപ്രവര്‍ത്തകന്‍, ലിബറല്‍ ജനാധിപത്യത്തിന്റെ മുതലാളിത്ത പക്ഷപാതിത്വത്തിനെതിരെ പൊരുതിയ വിമര്‍ശകന്‍, ചരിത്രകാരന്‍, സാംസ്‌കാരിക വിമര്‍ശകന്‍ എന്നീ നിലകളില്‍ പ്രസിദ്ധിയാര്‍ജിച്ച പാരന്റിയുടെ ഭൗതിക സംഭാവനകള്‍ സമകാലിക ലോകത്ത് അത്യന്തം പ്രാധാന്യമുള്ളതാണ്. അമേരിക്കയില്‍ നിന്നുകൊണ്ട് നോം ചോംസ്‌കിയെപ്പോലെ സാമ്രാജ്യത്വത്തിന്റെ മനുഷ്യത്വവിരുദ്ധമായ രാഷ്ട്രീയ ആക്രമണങ്ങളെ തുറന്നെതിര്‍ക്കുകയും അതിന്റെ പ്രതിലോമ മുഖം തുറന്നു കാണിക്കുകയും ചെയ്ത ചിന്തകനാണ് അദ്ദേഹം. എന്നാല്‍ ഏറെ പ്രശസ്തനായ നോം ചാംസ്‌കിയില്‍ നിന്നും വ്യത്യസ്തമായി രാഷ്ട്രീയ രംഗത്ത് വര്‍ഗ്ഗപരമായ ഉള്ളടക്കം എങ്ങനെ നിര്‍ണായകവിഷയമായി മാറുന്നു എന്ന് പാരന്റിയുടെ നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു. മൈക്കേല്‍ പാരന്റിയുടെ പഠനങ്ങളും പ്രസംഗങ്ങളും വളരെ ആഴത്തിലുള്ളവയാണ് എന്നര്‍ത്ഥം.

1933ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഒരു ക്രിസ്തീയ കുടുംബത്തിലാണ് മൈക്കേല്‍ പാരന്റി ജനിച്ചത്. ഏതൊരു സാധാരണ അമേരിക്കന്‍ പൗരനെയും പോലെ തന്നെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പാരന്റി ബിരുദ പഠനത്തിനായി കോളേജില്‍ ചേര്‍ന്നു. ന്യൂയോര്‍ക്കിലെ സിറ്റി കോളേജി(City College)ല്‍ നിന്നും ബിരുദം എടുത്തതിനുശേഷം ബ്രൗണ്‍ സര്‍വകലാശാലയില്‍ നിന്നും രാഷ്ട്രതന്ത്രത്തില്‍ ഉന്നത ബിരുദം കരസ്ഥമാക്കി. അതിനുശേഷം യേല്‍-(Yale) സര്‍വകലാശാലയില്‍ നിന്നും പിഎച്ച്ഡി നേടുകയും ചെയ്തു. അതിനുശേഷം സര്‍വ്വകലാശാലകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. പഠിക്കുന്ന കാലത്ത് തന്നെ മാര്‍ക്‌സിസത്തില്‍ ആകൃഷ്ടനായിരുന്നു മൈക്കേല്‍ പാരന്റി. രണ്ടാം ലോകമഹാ യുദ്ധത്തിനുശേഷം ലോകത്തുണ്ടായ പ്രധാന സംഭവവികാസങ്ങള്‍ പാരന്റിയുടെ രാഷ്ട്രീയ വീക്ഷണത്തെ സാരമായി സ്വാധീനിച്ചു. സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ വളര്‍ച്ചയോടൊപ്പം ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യം ക്ഷയിച്ചതും അമേരിക്ക ഒരു സുപ്രധാന രാഷ്ട്രീയ ശക്തിയായി (സാമ്രാജ്യത്വം) ഉയര്‍ന്നുവന്നതും മൈക്കേല്‍ പാരന്റിയുടെ പഠനവിഷയങ്ങളായി. സാമ്രാജ്യത്വം ലോകത്തിലെ വിമോചന പ്രസ്ഥാനങ്ങള്‍ക്ക് മാത്രമല്ല മനുഷ്യരാശിക്ക് തന്നെ വിനാശകരമായ ശക്തിയായി മാറുന്നു എന്ന് മൈക്കേല്‍ പാരന്റി തിരിച്ചറിയാന്‍ തുടങ്ങി.

സാമ്രാജ്യം ജീവിതത്തെ തന്നെ ഭരിക്കുന്നു എന്ന ഗ്രന്ഥത്തില്‍ സാമ്രാജ്യത്വം എന്ന പദമല്ല മറിച്ച് സാമ്രാജ്യം ആണ് അദ്ദേഹം ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കാരണം സമകാലിക സാമ്രാജ്യത്വം പുതിയ മൂലധന സാമ്രാജ്യത്തിലേക്ക് രൂപാന്തരം ചെയ്യപ്പെട്ടു എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

കുറച്ചു പേര്‍ക്ക് വേണ്ടിയുള്ള ജനാധിപത്യം (Democracy for the few), മാധ്യമവിശ്വാസ്യത നിര്‍മ്മിക്കല്‍ (Make believe Media), അതിരാജ്യസ്‌നേഹം (Super Patriotism) കറുത്ത കുപ്പായങ്ങളും ചുവന്ന കുപ്പായങ്ങളും (Black shirts and Reds) ജൂലിയസ് സീസറുടെ വധം (The assassination of Julius Caesar) സംസ്‌കാര സമരം (The Culture Struggle) ദൈവവും ദൈവത്തിന്റെ പിശാചുക്കളും (God and his Demons) സാമ്രാജ്യത്വത്തിന്റെ മുഖം (The face of Imperialism) ജീവിതത്തെ തന്നെ ഭരിക്കുന്ന സാമ്രാജ്യം (Empire Govern Life its self) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ കൃതികള്‍.

കറുത്ത കുപ്പായങ്ങളും ചുവന്ന കുപ്പായങ്ങളും യുക്തിപരമായ ഫാസിസവും കമ്മ്യൂണിസത്തെ അട്ടിമറിക്കലും (Black shirts and Reds, Rational Fascism and the overthrow of Communism)എന്ന വിഖ്യാത കൃതി മുതലാളിത്ത സാമ്രാജ്യ വ്യവസ്ഥകള്‍ക്കും അവ സൃഷ്ടിക്കുന്ന കപടമായ ജനാധിപത്യ വായ്ത്താരികള്‍ക്കും എതിരായ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. മുതലാളിത്ത രാജ്യങ്ങളിലെ ലിബറല്‍ ജനാധിപത്യം സ്വകാര്യ സ്വത്തിന് സംരക്ഷണം നല്‍കാനും വളര്‍ത്താനും വേണ്ടിയുള്ള ഉപകരണം മാത്രമാണെന്ന് മൈക്കേല്‍ പാരന്റി സമര്‍ത്ഥിക്കുന്നു. തൊഴിലാളി യൂണിയനുകളെയും കൂലിയെയും തകര്‍ക്കുവാന്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ മുതലാളിത്തം ദുരുപയോഗം ചെയ്യുന്നതിന്റെ സങ്കീര്‍ണമായ പ്രക്രിയകള്‍ ഈ ഗ്രന്ഥത്തില്‍ അദ്ദേഹം ആഴത്തില്‍ വിശകലനം ചെയ്യുന്നു. സാമ്രാജ്യം ജീവിതത്തെ തന്നെ ഭരിക്കുന്നു എന്ന ഗ്രന്ഥത്തില്‍ സാമ്രാജ്യത്വം എന്ന പദമല്ല മറിച്ച് സാമ്രാജ്യം ആണ് അദ്ദേഹം ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കാരണം സമകാലിക സാമ്രാജ്യത്വം പുതിയ മൂലധന സാമ്രാജ്യത്തിലേക്ക് രൂപാന്തരം ചെയ്യപ്പെട്ടു എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

മൈക്കേല്‍ പാരന്റിയുടെ സവിശേഷ പഠന മേഖലയാണ് മാധ്യമങ്ങള്‍. മുഖ്യധാരാ മാധ്യമങ്ങള്‍ സമ്പന്ന വര്‍ഗ്ഗത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും കോടാലിക്കൈകളായി വര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം സ്പഷ്ടമാക്കുന്നു.

മുതലാളിത്ത രാജ്യങ്ങളില്‍ ജനാധിപത്യം എന്ന പേരില്‍ നിലനില്‍ക്കുന്നത് ധനാധിപത്യ (Plutocracy) മാണെന്ന് വസ്തുനിഷ്ഠമായി അദ്ദേഹം വിശദീകരിക്കുന്നു. അമേരിക്കയുടെ ഭരണഘടന ധനികരായ ഒരു ന്യൂനപക്ഷത്തിനു വേണ്ടി തയ്യാറാക്കപ്പെട്ടതാണ് എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം മുതലാളിത്ത രാഷ്ട്രങ്ങളിലെ എല്ലാ ഭരണഘടനകള്‍ക്കും ബാധകമാണ്. ജനാധിപത്യത്തെക്കുറിച്ചും സമൂഹത്തില്‍ നിലനില്‍ക്കുന്ന വ്യവസ്ഥാപിതമായ കാല്പനിക സങ്കല്‍പ്പനങ്ങളെയും വിശദീകരണങ്ങളെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് പാരന്റി ചെയ്യുന്നത്. ഒരു ന്യൂനപക്ഷത്തിനു വേണ്ടിയുള്ള ജനാധിപത്യം ദാരിദ്ര്യത്തെ സാര്‍വത്രികവല്‍ക്കരിക്കുന്നത് എങ്ങനെ എന്ന് അദ്ദേഹം അപഗ്രഥിച്ചു വ്യക്തമാക്കുന്നു.

മൈക്കേല്‍ പാരന്റി; വിഖ്യാത മാര്‍ക്‌സിസ്റ്റ് ചിന്തകന്‍
മാമാങ്കമല്ല, ഇത് 'ദക്ഷിണ കുംഭം': നിളയുടെ തീരത്ത് കാവിക്കൊടി നാട്ടുന്ന ഹിന്ദുത്വ അജണ്ട

മൈക്കേല്‍ പാരന്റിയുടെ സവിശേഷ പഠന മേഖലയാണ് മാധ്യമങ്ങള്‍. മുഖ്യധാരാ മാധ്യമങ്ങള്‍ സമ്പന്ന വര്‍ഗ്ഗത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും കോടാലിക്കൈകളായി വര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം സ്പഷ്ടമാക്കുന്നു. സമകാലിക ലോകത്ത് മാധ്യമങ്ങള്‍ വിവരങ്ങളുടെ കുത്തകയായി മാറുന്നു. മാധ്യമങ്ങള്‍ നല്‍കുന്നത് മാത്രമാണ് വിവരങ്ങള്‍ എന്ന് മാത്രമല്ല മാധ്യമങ്ങള്‍ നല്‍കാത്തത് യാഥാര്‍ത്ഥ്യവുമല്ല എന്ന വിചിത്രവും യുക്തിവിരുദ്ധവുമായ ബോധമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇന്റലിജന്‍സ് ഏജന്‍സികളും സൈന്യങ്ങളും ബ്യൂറോക്രസിയും കോര്‍പ്പറേറ്റ് ശക്തികളും ഭരണകൂടങ്ങളും മാധ്യമങ്ങളും ഒത്തുചേര്‍ന്ന് ലോകത്ത് അസമത്വത്തിന്റെ ഭീകരത എങ്ങനെ സൃഷ്ടിക്കുന്നു എന്നാണ് പാരന്റി വിശകലനം ചെയ്യുന്നത്.

അമേരിക്കന്‍ സാമ്രാജ്യത്വം ലോകരാഷ്ട്രങ്ങള്‍ക്കുമേല്‍ നടത്തുന്ന നഗ്നമായ കടന്നാക്രമണങ്ങളെ തുറന്നെതിര്‍ക്കുമ്പോഴും മാധ്യമങ്ങളെ ഒരു കാര്യത്തില്‍ അദ്ദേഹം തുറന്നു കാട്ടുന്നു. അതായത് വൈദേശീയ ശക്തികള്‍ ഒരു രാജ്യത്തിന് മേല്‍ നടത്തുന്ന ആക്രമണങ്ങളെ മാധ്യമങ്ങള്‍ തുറന്നു കാണിക്കുമ്പോള്‍ രാഷ്ട്രങ്ങളിലെ ആഭ്യന്തരമായ അടിച്ചമര്‍ത്തലുകളെ അത് അവഗണിക്കുന്നു. മാധ്യമങ്ങള്‍ നവ ഫാസിസത്തിനു വേണ്ട പൊതുസമ്മതി എങ്ങനെ നിര്‍മ്മിച്ചെടുക്കുന്നുവെന്ന് മൈക്കേല്‍ മാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രസിദ്ധ ഇറ്റാലിയന്‍ മാര്‍ക്‌സിസ്റ്റ് ചിന്തകനായ അന്റോണിയോ ഗ്രാംഷി (Antonio Gramci) യുടെ സാംസ്‌കാരിക അധിനിവേശം പൊതുബോധം നിര്‍മിതി എന്നീ ആശയങ്ങളെ സ്വാംശീകരിച്ചു കൊണ്ടാണ് മാധ്യമങ്ങള്‍ പൊതുസമ്മതി നിര്‍മ്മിക്കുന്നത് (Manufacturing consent) എന്ന് അദ്ദേഹം വിശദമാക്കുന്നു. ഫാസിസത്തെ ഭ്രാന്ത് (Madness) ആയി ചിത്രീകരിക്കുന്ന പ്രവണതയെ അദ്ദേഹം നിര്‍ദ്ദയം മുറിവേല്‍പ്പിക്കുന്നു. മുതലാളിത്തവും അതിന്റെ മര്‍ദ്ദനോപകരണങ്ങളും നവഫാസിസവും ഏറ്റവും യുക്തിപരമായിട്ടാണ് മനുഷ്യരാശിക്ക് എതിരെ പ്രവര്‍ത്തിക്കുന്നത് അതുകൊണ്ടാണ് (Rational fascism) എന്ന് അദ്ദേഹം എടുത്തു പറയുന്നത്.

ഇന്ന് ലോകത്തെങ്ങും ജനകീയ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ഉയരുകയും മുതലാളിത്ത ഭരണകൂടങ്ങള്‍ അവയെ വിവിധ രീതിയില്‍ അടിച്ചമര്‍ത്തുകയും ചെയ്യുന്നത് കാണുമ്പോള്‍ മൈക്കേല്‍ പാരന്റിയുടെ നിരീക്ഷണങ്ങള്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണെന്ന് നമുക്ക് ബോധ്യമാകുന്നു. സോഷ്യലിസ്റ്റ് സമൂഹനിര്‍മ്മിതിക്ക് മാത്രമേ മുതലാളിത്ത അടിച്ചമര്‍ത്തലുകള്‍ക്ക് വിരാമമിടാന്‍ ലോകത്തിനു മുമ്പിലുള്ളൂ എന്ന് മൈക്കേല്‍ പാരന്റി അഭിപ്രായപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യം മൂന്നാം ലോകരാജ്യങ്ങളില്‍ അല്ലെന്നും മറിച്ച് സമ്പന്ന രാജ്യങ്ങളില്‍ തന്നെയാണെന്നും ആഗോള ദക്ഷിണ രാജ്യങ്ങള്‍ പക്ഷേ, അവികസനത്തിന്റെയും അമിത ചൂഷണത്തിന്റെയും ഇരകളായി മാറുന്നുവെന്നും മൈക്കേല്‍ പാരന്റി കണ്ടെത്തുന്നു.

മൈക്കേല്‍ പാരന്റി; വിഖ്യാത മാര്‍ക്‌സിസ്റ്റ് ചിന്തകന്‍
ട്വന്റി 20-ബിജെപി സഖ്യം എന്ത് നേടും? POLLPOINT

1990 കളില്‍ സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് ഗവണ്‍മെന്റുകളുടെ പതനത്തോടെ മാര്‍ക്‌സിസത്തിന്റെ അന്ത്യം എന്ന വിമര്‍ശനം വലതുപക്ഷ ചിന്തകന്മാര്‍ ഉയര്‍ത്തിയപ്പോള്‍ അതിനെ ശക്തമായി പ്രതിരോധിക്കുവാനും ധന മുതലാളിത്തത്തിന്റെ പ്രതിസന്ധി ലോകത്ത് ആകമാനമുള്ള ജനങ്ങളുടെ ജീവിതത്തില്‍ വരുത്തിവെക്കുന്ന ദുസ്സഹാവസ്ഥയെ തുറന്നു കാണിക്കുവാനും മൈക്കേല്‍ പാരന്റി വഹിച്ച പങ്ക് അവിസ്മരണീയമാണ്. മാര്‍ക്‌സിസ്റ്റ് തത്വശാസ്ത്രത്തെ പരിപോഷിപ്പിക്കുവാനും കാലാനുസൃതമായി വ്യാഖ്യാനിക്കാനും തന്റെ ഉജ്ജ്വലമായ പ്രഭാഷണങ്ങളിലൂടെയും ഗഹനമായ എഴുത്തിലൂടെയും ജീവിതാന്ത്യം വരെ പരിശ്രമിച്ച മൈക്കേല്‍ പാരന്റിയുടെ സംഭാവനകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും.

Related Stories

No stories found.
logo
The Cue
www.thecue.in