ഗൗരിക്ക് സംഭവിച്ചത് നാളെ നിങ്ങളുടെ വാതില്‍പ്പടിയിലും നടക്കാം : കവിത ലങ്കേഷ് അഭിമുഖം

ജനങ്ങള്‍ പൗരത്വനിയമത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത് പ്രതീക്ഷാനിര്‍ഭരമാണ്. കേരളത്തിലെയും ബംഗാളിലെയുമടക്കം വിദ്യാര്‍ത്ഥികള്‍ ശബ്ദമുയര്‍ത്തുന്നു.
ഗൗരിക്ക് സംഭവിച്ചത് നാളെ നിങ്ങളുടെ വാതില്‍പ്പടിയിലും നടക്കാം : കവിത ലങ്കേഷ് അഭിമുഖം

പൂര്‍ണമായും ഹിന്ദുത്വ രാഷ്ട്രം എന്ന നിലയിലേക്കാണ് പോകുന്നത്. എല്ലാ സമുദായങ്ങള്‍ക്കെതിരെയും വിദ്വേഷം പ്രചരിപ്പിക്കുകയാണ്. ശബ്ദമുണ്ടാക്കുന്നവരെയൊക്കെ കൊല്ലൂ, രാജ്യദ്രോഹം ചുമത്തൂ എന്നൊക്കെയാണ് കാവിവസ്ത്രധാരിയായ യോഗി ആദിത്യനാഥൊക്കെ പറയുന്നത്. കാലങ്ങളായി തുടരുന്ന അജണ്ടയാണിത്. വിദ്വേഷപ്രചരണങ്ങളിലൂടെ ആളുകളുടെ മനസ്സുകളെ വിഷലിപ്തമാക്കുകയാണ്. ഹിന്ദു തീവ്രവാദികള്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരിയും ചലച്ചിത്ര സംവിധായികയുമായ കവിത ലങ്കേഷ് 'ദ ക്യൂ'വിന് നല്‍കിയ അഭിമുഖം.

Q

ഗൗരി ലങ്കേഷ് വധകേസില്‍ രണ്ടാഴ്ച മുന്‍പ് ഒരു പ്രതികൂടി അറസ്റ്റിലായിട്ടുണ്ട്. അന്വേഷണ പുരോഗതിയില്‍ സംതൃപ്തയാണോ ?

A

ഗൗരി ലങ്കേഷ് വധത്തിന്റെ അന്വേഷണത്തില്‍ പൂര്‍ണ സംതൃപ്തയാണ്. കൊലപാതകമുണ്ടായപ്പോള്‍ അത്ര പ്രതീക്ഷയില്ലായിരുന്നു. എന്നാല്‍ ബികെ സിംഗിന്റെ നേതൃത്വത്തില്‍ ഒരു മികച്ച ടീമാണ് അന്വേഷിക്കുന്നത്. പക്ഷപാതമില്ലാതെ അവര്‍ അന്വേഷണം നടത്തുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് അല്ലെങ്കില്‍ നക്സലുകളാണ് പിന്നില്‍, ഹിന്ദ്വത്വയ്ക്കെതിരായ പോരാട്ടത്തെ തുടര്‍ന്നാണ് സംഭവം എന്നെല്ലാമുള്ള വാദങ്ങങ്ങളാണ് ആദ്യം ഉയര്‍ന്നത്. എന്നാല്‍ ഇതിനകം 18 പേര്‍ അകത്തായി. അതില്‍ സന്തോഷമുണ്ട്. ആരാണ് ഗാന്ധിയെ കൊന്നത്, ആരാണ് ഗൗരിയെ വധിച്ചത്. ധാബോല്‍ക്കര്‍, പന്‍സാരെ കല്‍ബുര്‍ഗി എന്നിവരുടെ വധങ്ങളില്‍ പ്രവര്‍ത്തിച്ചവരുടെ കൈകള്‍ തന്നെയാണ് ഇതിന് പിന്നിലെന്നും വ്യക്തമായിരിക്കുന്നു. രണ്ടുപേരെ കൂടി കിട്ടാനുണ്ട്. കൊലപാതകം നടത്തിയവര്‍ മാത്രം പിടിയിലായാല്‍ പോര.ആസൂത്രണം ചെയ്വര്‍ മുഴുവനും പിടിയിലാകണം. ഇത് നടപ്പാക്കിയവര്‍ പിടിയിലായാല്‍ ഗിരീഷ് കര്‍ണാടിനെ പോലെയുള്ളവരെ വധിക്കാന്‍ പദ്ധതിയിട്ട മറ്റൊരു സംഘമുണ്ടായിരുന്നു. അവരെകൂടി പിടികൂടാനാകും. കൂടുതല്‍ കൊലപാതകങ്ങള്‍ അങ്ങനെ തടയാനാകും. എന്നെന്നേക്കുമായി അത് അവസാനിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

Q

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഗൗരി ക്രൂരമായാണ് കൊല്ലപ്പെട്ടത്. അവരുടെ വധത്തില്‍ കുടുംബത്തിന് നീതി ലഭ്യമാകുമെന്ന് തന്നെയാണോ പ്രതീക്ഷ ? അല്ലെങ്കില്‍ അതില്‍ ആശങ്കയുണ്ടോ ?

A

തീര്‍ച്ചയായും നീതി കിട്ടുമെന്നാണ് പ്രതീക്ഷ. ഗൗരി എന്തായാലും തിരിച്ചുവരില്ല, ഗൗരി ഒപ്പമില്ലാത്ത രണ്ടരവര്‍ഷക്കാലം എന്നെ സംബന്ധിച്ച് തീര്‍ത്തും വ്യത്യസ്തമായ യാത്രയായിരുന്നു. തനിച്ച് താമസിക്കുകയായിരുന്ന അവളെ കൊല്ലാന്‍ നിരവധി പേര്‍ ചേര്‍ന്ന് ഒരു വര്‍ഷം നീണ്ട വിപുലമായ ഗൂഢാലോചനയാണ് നടന്നത്. അതിലുള്‍പ്പെട്ടവര്‍ക്ക് മേല്‍ കേസ് ശക്തമാണ്. അന്വേഷണം വളര നല്ല രീതിയിലാണ് നടന്നത്. എങ്ങനെയാണ് അന്വേഷണം പുരോഗമിച്ചതെന്ന് ഉദ്യോഗസ്ഥനായ അനുചേത് എഴുതുന്നുണ്ട്. എല്ലാ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും അതൊരു നല്ല പാഠമായിരിക്കും. കൊലപാതകികളാല്‍ ഗൗരി ഇല്ലാതാകുന്നില്ല. അവര്‍ വായിക്കപ്പടുകയും പഠിക്കപ്പെടുകയുമെല്ലാം ചെയ്യും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഗൗരിക്ക് സംഭവിച്ചത് നാളെ നിങ്ങളുടെ വാതില്‍പ്പടിയിലും നടക്കാം : കവിത ലങ്കേഷ് അഭിമുഖം
ഷഹീന്‍ബാഗ്, ഇന്ത്യയുടെ പുതിയ സമരശീലം
Q

കേന്ദ്രത്തിലും കര്‍ണാടകയിലും ബിജെപി സര്‍ക്കാരുകളാണ്. അതിനാല്‍ നീതി നിഷേധിക്കപ്പെടുമോയെന്ന സന്ദേഹമുണ്ടോ ?

A

ബിജെപി അധികാരത്തിലെത്തിയെങ്കിലും അവര്‍ ഇതുവരെ കേസില്‍ ഇടപെട്ടിട്ടില്ല. യെദ്യൂരപ്പയും സംഘവും അതില്‍ കൈകടത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തരമന്ത്രി ബൊമ്മൈയ്യയെ നേരില്‍ കണ്ടിരുന്നു. ഞങ്ങള്‍ ആവശ്യപ്പെട്ട മുതിര്‍ന്ന അഭിഭാഷകനെ തന്നെയാണ് സര്‍ക്കാര്‍ കേസില്‍ പ്രോസിക്യൂട്ടറാക്കിയിരിക്കുന്ത്. ആ രീതിയില്‍ തന്നെ കേസ് മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Q

പൗരത്വ നിയമത്തിലേക്ക് വന്നാല്‍, മുസ്ലിങ്ങളെ രണ്ടാംതരം പൗരന്‍മാരാക്കുന്നതാണ് പ്രസ്തുത ആക്ട്. കൂടാതെ അത് രാജ്യത്തെ സാധാരണക്കാര്‍ക്കെതിരായ യുദ്ധപ്രഖ്യാപനവുമാണ്. ഏതളവില്‍ നിയമം ഭരണഘടനാവിരുദ്ധമാണെന്നാണ് താങ്കളുടെ കാഴ്ചപ്പാട് ?

A

നമുക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുണ്ട്, ആധാര്‍ കാര്‍ഡുണ്ട്, ഇതെല്ലാമുണ്ടായിട്ടും പൗരത്വം തെളിയിക്കണമെന്നാണ് പറയുന്നത്. ഇത് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്നതല്ല, നാളെ ഇത് ക്രിസ്ത്യാനികള്‍ക്കും ദളിതുകള്‍ക്കുമൊക്കെ നേരിടേണ്ടിവരും. പൂര്‍ണമായും ഹിന്ദുത്വ രാഷ്ട്രം എന്ന നിലയിലേക്കാണ് പോകുന്നത്. എല്ലാ സമുദായങ്ങള്‍ക്കെതിരെയും വിദ്വേഷം പ്രചരിപ്പിക്കുകയാണ്. ശബ്ദമുണ്ടാക്കുന്നവരെയൊക്കെ കൊല്ലൂ, രാജ്യദ്രോഹം ചുമത്തൂ എന്നൊക്കെയാണ് കാവിവസ്ത്രധാരിയായ യോഗി ആദിത്യനാഥൊക്കെ പറയുന്നത്. കാലങ്ങളായി തുടരുന്ന അജണ്ടയാണിത്. വിദ്വേഷപ്രചരണങ്ങളിലൂടെ ആളുകളുടെ മനസ്സുകളെ വിഷലിപ്തമാക്കുകയാണ്. രാം മന്ദിര്‍ വിഷയത്തിന് മുന്‍പ് ഹിന്ദുക്കളും മുസ്ലീങ്ങളും വളരെ സാഹോദര്യത്തോടെയാണ് കഴിഞ്ഞത്. എന്നാല്‍ പിന്നീട് ആ വിഷയമുയര്‍ത്തി ആളുകളെ അവര്‍ ഭിന്നിപ്പിച്ചു. നിങ്ങള്‍ എതിര്‍ത്തു പറഞ്ഞാല്‍ പാകിസ്താനില്‍ പോകൂ എന്നാണ് പറയുന്നത്. ഇതെന്ത് വിഢിത്തമാണ്. എന്തിന് നമ്മള്‍ പാകിസ്താനില്‍ പോകണം, നമ്മുടെ പൗരത്വം എന്തിന് നമ്മള്‍ തെളിയിക്കണം. പിന്നെന്തിനാണ് നിങ്ങള്‍ ആധാര്‍ നല്‍കിയത്. എന്തിനാണ് അതിനെല്ലാം കോടികള്‍ ചെലവഴിക്കുന്നത്. ദളിതര്‍,ആദിവാസികള്‍ അടക്കമുള്ള ജനങ്ങള്‍ക്ക് അവരുടെ മാതാപിതാക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനായെന്ന് വരില്ല. അങ്ങനെ സാധിക്കാത്തവര്‍ക്ക് അഭിഭാഷകരെക്കൊണ്ട് കോടതിയില്‍ ചോദ്യം ചെയ്യാമെന്നാണ് പറയുന്നത്. ആയിരക്കണക്കിന് പാവങ്ങളാണ് നിയമസഹായം തേടാന്‍ സാധിക്കാതെ ജയിലുകളിലുള്ളത്. പാവങ്ങളായതുകൊണ്ടാണ് അവര്‍ക്ക് അതിന് സാധിക്കാത്തത്. ഇതുകൂടിയാകുമ്പോള്‍ വലിയ ഒരു വിഭാഗം കൂടി അത്തരത്തില്‍ പ്രതിസന്ധിയിലാകും. ആസാമിന് പിന്നാലെ ബാംഗ്ലൂരിലാണ് അടുത്ത തടങ്കല്‍ പാളയം. അങ്ങനെയൊന്നുമില്ലെന്ന് അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും തടങ്കല്‍പാളയങ്ങള്‍ ഒരുങ്ങുകയാണ്. വളരെ അപകടകരമായ അവസ്ഥയാണ്.മനുഷ്യത്വമില്ലാത്ത നടപടികളാണ്. പൗരത്വവിഷയം മുസ്ലിങ്ങളെ മാത്രം ബാധിക്കുന്നതല്ല. സമുദായ ഭേദമന്യേ ജനങ്ങള്‍ക്കെതിരാണ്.

Q

പൗരത്വനിയമത്തിനെതിരെ രാജ്യം ശക്തമായ പ്രക്ഷോഭങ്ങളിലൂടെയാണ് കടന്നുപോകുന്നത് ? താങ്കളുടെ വിലയിരുത്തലില്‍ ഈ സമരത്തിന്റെ ഭാവി എങ്ങനെയായിരിക്കും ?

A

തീര്‍ച്ചയായും ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. മോദിയോ അമിത്ഷായോ സര്‍ക്കാര്‍ സംവിധാേേനളാ ഒന്നും അതിനോട് പ്രതികരിക്കാന്‍ തയ്യാറല്ല. ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവരുടെ ആവശ്യങ്ങളെന്താണെന്നോ അവരുടെ ഭയമെന്താണെന്നോ ചോദിക്കുന്നില്ല. ഒന്നിനൊന്ന് വിരുദ്ധമായ പത്ത് പ്രസ്താവനകളാണ് അമിത്ഷായുടേത്. ഉത്തരവാദപ്പെട്ട ഒരാള്‍ പോലും ശരിയായ രീതിയില്‍ പ്രതികരിക്കുന്നില്ല. വാര്‍ത്താ സമ്മേളനം നടത്താന്‍ മോദി തയ്യാറല്ല. അമിത്ഷായും മാധ്യമങ്ങളോട് സംസാരിക്കുന്നില്ല. എന്നാല്‍ യുവാക്കള്‍, വനിതകള്‍, രാജ്യത്തിന്റെ വിവിധയിടങ്ങളിലുള്ള ജനങ്ങള്‍ പൗരത്വനിയമത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത് പ്രതീക്ഷാനിര്‍ഭരമാണ്. കേരളത്തിലെയും ബംഗാളിലെയുമടക്കം വിദ്യാര്‍ത്ഥികള്‍ ശബ്ദമുയര്‍ത്തുന്നു. ബംഗളൂരുവിലെ വിദ്യാര്‍ത്ഥികള്‍ പൊതുവെ രാഷ്ട്രീയ പ്രശ്നങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നവരാണ്. എന്നാല്‍ അങ്ങനെയുള്ളയിടത്തും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത് കാണാനായി. ആളുകള്‍ ഉണര്‍ന്നു എന്നതാണ് കാണുന്നത്. പൗരത്വ വിഷയത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ അത് പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കപ്പെടുമെന്നാണ് കരുതുന്നത്. എഴുത്തുകാര്‍, ചിന്തകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ എല്ലാം സര്‍ക്കാരിന് എഴുതുന്നുണ്ട്. എന്നാല്‍ അവരെ ദേശദ്രോഹികള്‍, അര്‍ബന്‍ നക്സലുകള്‍ എന്നൊക്കെ മുദ്രകുത്തുകയാണ്.

ഗൗരിക്ക് സംഭവിച്ചത് നാളെ നിങ്ങളുടെ വാതില്‍പ്പടിയിലും നടക്കാം : കവിത ലങ്കേഷ് അഭിമുഖം
മോദിയും അമിത് ഷായും ഗാന്ധിയെക്കുറിച്ച് ആവര്‍ത്തിക്കുന്ന നുണകള്‍, മുസ്ലിങ്ങളെ കുറിച്ച് യഥാര്‍ത്ഥത്തില്‍ പറഞ്ഞിരുന്നത് 
Q

പൗരത്വ നിയമം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയാണ് ചെയ്തത്. കോടതിയില്‍ പ്രതീക്ഷയര്‍പ്പിക്കാവുന്ന സാഹചര്യമാണോ ?

A

ഭരിക്കുന്ന പാര്‍ട്ടി കോടതിയെയും വാങ്ങിയോ എന്നറിയില്ല, കോടതികള്‍, മാധ്യമങ്ങള്‍, പൊലീസ് തുടങ്ങിയ സംവിധാനങ്ങളെല്ലാം ഭരിക്കുന്ന പാര്‍ട്ടിയാല്‍ വിലക്കെടുത്ത പോലെയാണ്. ജാമിയയിലെ പ്രതിഷേധക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കുമ്പോള്‍ പൊലീസ് കയ്യും കെട്ടി നോക്കിനില്‍ക്കുകയാണ്. പോരാടുന്ന ജനങ്ങള്‍ക്ക് വേണ്ടി ഒന്നും നടക്കുന്നില്ല.

ഗൗരിക്ക് സംഭവിച്ചത് നാളെ നിങ്ങളുടെ വാതില്‍പ്പടിയിലും നടക്കാം : കവിത ലങ്കേഷ് അഭിമുഖം
ബാബറി മസ്ജിദ് തകര്‍ത്തവര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കണം, അയോധ്യ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്നും ഹിന്ദുമഹാസഭ 
Q

നാല് ദിവസത്തിനുള്ളില്‍ മൂന്ന് തവണയാണ് പ്രതിഷേധക്കാര്‍ക്ക് നേരെ തോക്കുപയോഗിക്കപ്പെട്ടത് ? സിഎഎ അനുകൂലികള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് ?

A

പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍ ഇതെല്ലാം ആസ്വദിക്കുകയാണ്. അവര്‍ക്ക് അവാര്‍ഡ് നല്‍കുകയോ സര്‍ക്കാരില്‍ സ്ഥാനങ്ങള്‍ ലഭിക്കുകയോ ഒക്കെ ചെയ്യുമായിരിക്കും. സ്ഥിരം പ്രശ്നക്കാരിയായ പ്രജ്ഞാസിംഗ് ഠാക്കുറിന് ഒക്കെ പദവി കൊടുത്തിട്ടുണ്ടല്ലോ.സമാധാന പ്രേമികളായ വലിയ ഹിന്ദുസമൂഹത്തിന് മേല്‍ വര്‍ഗീയ വികാരം കുത്തിവെയ്ക്കുകയാണ്. അവരെ മുസ്ലിങ്ങള്‍ക്ക് എതിരാക്കുകയാണ്. മതവും ജാതിയുമൊക്കെ മറന്ന് മനുഷ്യത്വമുള്ളവരാവുകയാണ് വേണ്ടത്.

Q

സാഹചര്യങ്ങള്‍ ഏറെ മാറിയിരിക്കുന്നു. രാമജന്‍മഭൂമി കേസിലടക്കമുള്ള വിധികള്‍ നാം കണ്ടതാണ്. അതിനാല്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല നടപടികള്‍ പ്രതീക്ഷിക്കാമോ ?

A

പ്രതീക്ഷയോടെയാണല്ലോ നമ്മള്‍ ജീവിക്കേണ്ടത്. വിഭജനരാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടുകളെടുക്കുന്ന നിരവധി ജഡ്ജുമാരുണ്ട്. അത്തരത്തിലുള്ള നിയമ സംവിധാനങ്ങളുമുണ്ട്. മുന്‍പൊക്കെ ലങ്കേഷ്, യുആര്‍ അനന്തമൂര്‍ത്തി, ഗിരീഷ് കര്‍ണാട് എന്നിവരെ പോലുള്ളവര്‍ എന്തെങ്കിലും വിഷയങ്ങളുന്നയിച്ച് കത്തെഴുതുമ്പോള്‍ സര്‍ക്കാര്‍ പ്രതികരിക്കുമായിരുന്നു. ഇപ്പോള്‍ അടൂരും അപര്‍ണസെന്നുമൊക്കെ എഴുതുന്നു. അവയോടൊന്നും സര്‍ക്കാര്‍ പ്രതികരിക്കുന്നില്ലെന്ന് മാത്രമല്ല അര്‍ബന്‍ നക്സലുകളെന്ന് അവരെ മുദ്രകുത്തുകയും ചെയ്യുന്നു. അവരെ ട്രോളുകളിലൂടെ പരിഹസിക്കുന്നു. ബംഗളൂരുവില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഒരു നാടകം കളിച്ചതിനാണ് ചോദ്യം ചെയ്തത്. അവരുടെ നേര്‍ക്ക് നിറയൊഴിക്കൂ എന്നൊക്കെ ആഹ്വാനം ചെയ്യുന്നത്. ഗൗരിക്ക് സംഭവിച്ചതുപോലെ നാളെ അത് നിങ്ങളുടെ വാതില്‍പ്പടിയിലും നടക്കാം. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഒക്കെ ഇരയാകാമെന്ന അവസ്ഥയാണ്.

ഗൗരിക്ക് സംഭവിച്ചത് നാളെ നിങ്ങളുടെ വാതില്‍പ്പടിയിലും നടക്കാം : കവിത ലങ്കേഷ് അഭിമുഖം
ജാമിയയില്‍ വെടിയുതിര്‍ത്തയാളെ ആദരിക്കുമെന്ന് ഹിന്ദുമഹാസഭ, ‘ഗോഡ്‌സേയെ പോലെ യഥാര്‍ത്ഥ ദേശസ്‌നേഹി’
Q

മലയാളം സിനിമകള്‍ കാണാറുണ്ടോ, സംവിധായക എന്ന നിലയില്‍ എന്താണ് വിലയിരുത്തല്‍ ?

A

നേരത്തെ മലയാളത്തില്‍ ജൂറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനുവേണ്ടി കുറച്ചൊക്കെ മലയാളം പഠിച്ചിട്ടുണ്ട്. മലയാളം സിനിമകള്‍ കാണാറുണ്ട്. ആമസോണ്‍ പോലുള്ള പ്ലാറ്റ് ഫോമുകളിലൊക്കെ ചിത്രങ്ങള്‍ ലഭ്യമാണല്ലോ. പിന്നെ ബാംഗ്ലൂരില്‍ മലയാള സിനിമകള്‍ സജീവമായി റിലീസ് ചെയ്യാറുമുണ്ട്. ഈയടുത്ത് കുമ്പളങ്ങി നൈറ്റ്സ് കണ്ടിരുന്നു. നന്നായി ഇഷ്ടപ്പെട്ട ചിത്രമാണത്. നിരവധി മികച്ച സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുന്നുണ്ട്. രാഷ്ട്രീയമായി ശബ്ദമുയര്‍ത്തുന്നതും ചിന്താപരത മുന്നോട്ടുവെയ്ക്കുന്നതുമായ സിനിമകള്‍ മലയാളത്തില്‍ നിര്‍മ്മിക്കപ്പെടുന്നത് സന്തോഷകരമാണ്.

Q

മലയാളത്തിന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയുണ്ട് ? സിനിമയിലെ വനിതകള്‍ ശബ്ദമുയര്‍ത്തുന്ന വേദിയാണ്. അതിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങിനെയാണ് വിലയിരുത്തുന്നത് ?

A

ഡബ്ല്യുസിസി പോലെയുള്ള സംഘടനകള്‍ തീര്‍ച്ചയായും നല്ലതാണ്. കര്‍ണാടകയില്‍ ഫയര്‍ എന്ന സംഘടനയുടെ പ്രസിഡന്റായിരുന്നു ഞാന്‍. മീടൂ സംഭവങ്ങള്‍ ഉള്‍പ്പെടെ അവിടെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സിനിമയെന്നത് പുരുഷാധിപത്യ രംഗമാണ്. സ്ത്രീകള്‍ക്ക് ഈ മേഖലയില്‍ വേണ്ടത്ര അവസരവും പ്രാധാന്യം ലഭിക്കുന്നില്ല. സിനിമയില്‍ നിന്ന് ശബ്ദമുയര്‍ത്തുകയെന്നത് സ്ത്രീകളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയതാണ്. അങ്ങനെ ചെയ്താല്‍ അവരെ അരികുവല്‍ക്കരിക്കും. ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ് ഇത്തരം പ്രവണതകള്‍. കൂടുതല്‍ വനിതകള്‍ ഈരംഗത്തേക്ക് കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകള്‍ക്ക് അര്‍ഹമായ ബഹുമാനവും അംഗീകാരവും നല്‍കേണ്ടതുണ്ടെന്ന തിരിച്ചറിവ് മൂലം മാറ്റങ്ങളുണ്ടാകുന്നുണ്ട്. ആ മാറ്റം കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in