'സിസ്റ്റം' നേരിടുന്ന വെല്ലുവിളികളും വിദേശ ചികിത്സയും: വസ്തുതകള്‍ തെറ്റിദ്ധാരണകള്‍

'സിസ്റ്റം' നേരിടുന്ന വെല്ലുവിളികളും വിദേശ ചികിത്സയും: വസ്തുതകള്‍ തെറ്റിദ്ധാരണകള്‍
Published on

രോഗനിര്‍ണ്ണയവും പതിവ് പരിശോധനയും അടിയന്തര വൈദ്യപരിചരണവും ഏറ്റവും മികച്ച രീതിയില്‍ നടത്തുന്ന പ്രാഥമിക പരിചരണ ദാതാക്കള്‍, പ്രതിരോധ പരിചരണം പ്രോത്സാഹിപ്പിക്കുകയും ആരോഗ്യ-ക്ഷേമ വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍, ചികിത്സകള്‍ ചെയ്യാനറിയുന്നതും വിദഗ്ദ്ധ ചികിത്സകള്‍ക്ക് കൃത്യമായി സ്‌പെഷ്യലിസ്റ്റുകളിലേക്ക് റഫര്‍ ചെയ്യുന്നവരുമായ ഡോക്ടര്‍മാര്‍, ഇങ്ങനെ ഒരു ആരോഗ്യ സംവിധാനമാണ് കേരളത്തിന്റെ ശക്തി. എന്നാല്‍ നമ്മള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെ മാനേജ് ചെയ്യാനുള്ള കഴിവ് പലപ്പോഴും ഡോക്ടര്‍മാര്‍ക്ക് ഇല്ലാതായിപ്പോകുന്നുണ്ട്. മെഡിക്കല്‍ മേഖലയില്‍ അത്തരമൊരു വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്നില്ല. ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നല്‍കാനും അതില്‍ പ്രബലമായി ഇടപെടാനുമുള്ള നിയന്ത്രണ ശക്തി പലപ്പോഴും ഡോക്ടര്‍മാര്‍ക്ക് ഉണ്ടാകുന്നില്ല.

ആരോഗ്യ മേഖലയുടെ അടിസ്ഥാന വികസനത്തില്‍ കേരളം വളരെയധികം മുന്നിലാണെങ്കിലും ആധുനിക ലോകത്ത് അതിനെ ബഹുദൂരം മുന്നോട്ട് കൊണ്ടുപോകേണ്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ട്. ലോകത്തെ മികച്ച സ്ഥാപനങ്ങളില്‍ എല്ലാം ഉന്നത പദവിയിലേക്ക് എത്തുന്ന ഡോക്ടര്‍മാര്‍ സയന്റിസ്റ്റുകള്‍, എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്ക് കൃത്യമായ മാനേജ്‌മെന്റ് ട്രെയിനിംഗ് നല്‍കുന്നുണ്ട്.

നിലവിലുള്ള ഉപകരണങ്ങള്‍ വച്ച് കൊണ്ട് ജോലി ചെയ്യുക എന്നതിലേക്ക് പലപ്പോഴും ഡോക്ടര്‍മാരുടെ സേവനം ചുരുങ്ങിപ്പോകുന്നു. എനിക്ക് ചികിത്സ ചെയ്യാന്‍ ഈ സംവിധാനങ്ങള്‍ വേണം എന്ന് പറയാനും അത് സ്ഥാപനത്തില്‍ എത്തിക്കാനുമുള്ള ആവശ്യങ്ങള്‍ ശക്തമായി ഉന്നയിക്കാന്‍ അവര്‍ക്ക് കഴിയാതെ പോകുന്നു. അങ്ങനെയുള്ള പരിശീലനം ആരോഗ്യ വിദ്യാഭ്യാസ ഘട്ടത്തിലും ലഭിക്കുന്നില്ല. ആരോഗ്യ മേഖലയുടെ അടിസ്ഥാന വികസനത്തില്‍ കേരളം വളരെയധികം മുന്നിലാണെങ്കിലും ആധുനിക ലോകത്ത് അതിനെ ബഹുദൂരം മുന്നോട്ട് കൊണ്ടുപോകേണ്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ട്. ലോകത്തെ മികച്ച സ്ഥാപനങ്ങളില്‍ എല്ലാം ഉന്നത പദവിയിലേക്ക് എത്തുന്ന ഡോക്ടര്‍മാര്‍ സയന്റിസ്റ്റുകള്‍, എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്ക് കൃത്യമായ മാനേജ്‌മെന്റ് ട്രെയിനിംഗ് നല്‍കുന്നുണ്ട്. നാസ, ഐഎസ്ആര്‍ഓ, മയോ ക്ലിനിക് എന്നിവ ഉദാഹരണങ്ങളാണ്.

'സിസ്റ്റം' നേരിടുന്ന വെല്ലുവിളികളും വിദേശ ചികിത്സയും: വസ്തുതകള്‍ തെറ്റിദ്ധാരണകള്‍
ദളിതര്‍ എന്തുകൊണ്ട് കോളനികളില്‍ തളച്ചിടപ്പെടുന്നു? Dr. Maya Pramod

ഒരു മെഡിക്കല്‍ കോളേജിന്റെയോ ആശുപത്രിയുടെയോ ആത്യന്തികമായ നിയന്ത്രണം ഡോക്ടര്‍മാരുടെ കയ്യിലാണ്. ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം എന്നത് ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ക്ലിനിക്കല്‍ ഇതര പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമാണ്. ലളിതമായി പറഞ്ഞാല്‍, ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളെ ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളൊഴികെയുള്ള എല്ലാ കാര്യങ്ങളും അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന്റെ ചുമതലയിലാണ്. സാമ്പത്തിക കാര്യങ്ങള്‍, ഹ്യൂമന്‍ റിസോഴ്സസ്, ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക, ഏകോപിപ്പിക്കുക, വിവിധ വകുപ്പുകള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കുക, കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക എന്നിവയെല്ലാം ഈ വിഭാഗം ശ്രദ്ധിക്കുന്നു. ആശുപത്രി കെട്ടിടങ്ങളുടെയും ഉപകരണങ്ങളുടെയും പരിപാലനം, വൃത്തി, സുരക്ഷ എന്നിവ ഉറപ്പാക്കുക, പുതിയ ഉപകരണങ്ങള്‍ വാങ്ങുക എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. നിയമപരമായ കാര്യങ്ങള്‍ പാലിക്കലും മാര്‍ക്കറ്റിംഗ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, ആശുപത്രിയിലെ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നിവയും അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന്റെ പ്രധാന ചുമതലകളാണ്.

ചുരുക്കത്തില്‍, ഒരു ആശുപത്രിയെ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നത് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗമാണ്. ക്ലിനിക്കല്‍ സ്റ്റാഫിന് അവരുടെ പ്രധാന ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് സഹായിക്കുന്നു. അതുവഴി രോഗികള്‍ക്ക് മികച്ച ചികിത്സ ലഭിക്കുന്നു. രോഗീപരിചരണത്തിനും ചികിത്സയ്ക്കും യന്ത്രസാമഗ്രികളും ഉപകരണങ്ങളും അടക്കം എന്തൊക്കെ സൗകര്യങ്ങളാണ് വേണ്ടത് എന്നതിന്റെ ആത്യന്തികമായ തീരുമാനം ഒരു ഡോക്ടറില്‍ നിന്നാവേണ്ടതുണ്ട്. അത്തരം തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നമ്മുടെ ഡോക്ടര്‍മാര്‍ ഇനിയും മെച്ചപ്പെടേണ്ടതില്ലേ? അത്തരം പരിശീലനം അവര്‍ക്ക് ലഭിക്കാത്തത് കൊണ്ട് കൂടിയാണത്. ഇന്‍വെന്ററി മാനേജ്‌മെന്റ് സ്‌കില്‍ ഒരു ഡോക്ടര്‍ക്ക് ലഭ്യമാക്കുന്ന ഓറിയന്റേഷന്‍ ക്ലാസുകള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്.

സമീപകാല വാര്‍ത്തകളില്‍ വന്ന സംഭവങ്ങള്‍, വകുപ്പ് മേധാവികള്‍ ഉള്‍പ്പെടെ എല്ലാ തലങ്ങളിലും ശക്തമായ ഭരണപരവും മാനേജുമെന്റ്പരവുമായ കഴിവുകളുടെ ആവശ്യകതയുടെ വ്യക്തമായ സൂചകങ്ങളാണ്.

കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സാങ്കേതിക വൈദഗ്ദ്ധ്യം ഉയര്‍ന്നതാണെന്നതില്‍ സംശയമില്ല. എന്നാല്‍, വകുപ്പ് മേധാവികള്‍ക്കുള്ള ഔദ്യോഗിക മാനേജ്മെന്റ് പരിശീലനത്തിലെ ഏതെങ്കിലും വിടവുകള്‍ തിരിച്ചറിയുന്നതും അവ പരിഹരിക്കുന്നതും ഈ പ്രധാന സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള കാര്യക്ഷമതയും രോഗീപരിചരണവും അക്കാദമിക് അന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിന് അത്യാവശ്യമാണ്. സമീപകാല വാര്‍ത്തകളില്‍ വന്ന സംഭവങ്ങള്‍, വകുപ്പ് മേധാവികള്‍ ഉള്‍പ്പെടെ എല്ലാ തലങ്ങളിലും ശക്തമായ ഭരണപരവും മാനേജുമെന്റ്പരവുമായ കഴിവുകളുടെ ആവശ്യകതയുടെ വ്യക്തമായ സൂചകങ്ങളാണ്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു ആശുപത്രിയില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഓഫീസുകളില്‍ വലിയ സാമ്പത്തികം ആവശ്യമായിട്ടുള്ള ഉപകരണങ്ങളോ മറ്റ് സംവിധാനങ്ങളോ പര്‍ച്ചേസ് ചെയ്യുവാന്‍ പലപ്പോഴും അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആശയക്കുഴപ്പവും മടിയും ഭയവും ഒക്കെ ഉണ്ടാകാറുണ്ട്. ഒരു രോഗിക്ക് ഇത് ആവശ്യമാണ് എന്ന കാരണം കൊണ്ട് വലിയ തുകയുടെ ഒരു ഉപകരണത്തിന്റെ പര്‍ച്ചേസ് ഓര്‍ഡര്‍ ഒരു ഉദ്യോഗസ്ഥന്‍ സൈന്‍ ചെയ്തു നല്‍കുമ്പോള്‍ ചിലപ്പോള്‍ ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ടാകും. ഇത്രയധികം തുകയുടെ ഒരു ഉപകരണം പര്‍ച്ചേസ് ചെയ്തു, ഒരു ഉപകരണം തന്നെ പല വിലകളില്‍ മാര്‍ക്കറ്റില്‍ ലഭ്യമായേക്കാം, അല്ലെങ്കില്‍ ചിലപ്പോള്‍ ഉപകരണത്തിന് സാങ്കേതികമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. അതിലും കുറഞ്ഞ തുകയ്ക്ക് അത് വാങ്ങാമല്ലോ, കേടായ ഉപകരണം ആണോ ഇത്രയധികം തുക കൊടുത്തു വാങ്ങിയത് എന്നിങ്ങനെയുള്ള ചോദ്യങ്ങളൊക്കെ ഭാവിയില്‍ നേരിടേണ്ടി വന്നേക്കാം. ഇതിന്റെയൊക്കെ പേരില്‍ ഒരു അഴിമതി ആരോപണം ഉണ്ടായാല്‍ അന്ന് ആ രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി അത്യാവശ്യമായിരുന്നു അതുകൊണ്ട് മറ്റൊന്നും നോക്കാതെ അത്രയും തുകയുടെ ഉപകരണം മേടിച്ചു എന്നുപറഞ്ഞാല്‍ ഒന്നും വിശ്വസിക്കുന്ന ഒരു സമൂഹമല്ല നമ്മുടേത്. ജനങ്ങള്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥ ബന്ധങ്ങളെയും സര്‍ക്കാരിനെയും പഴിക്കും.

ആരോഗ്യമേഖലയില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതാണ്. എന്നിട്ടും എന്താണ് ശസ്ത്രക്രിയാ ഉപകരണം ഇല്ലാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വകുപ്പ് മേധാവിക്ക് സോഷ്യല്‍ മീഡിയയിലൂടെ പരാതി പറയേണ്ടി വന്നത്. എന്താണ് നമ്മുടെ മുഖ്യമന്ത്രി ചികിത്സക്കായി ഇവിടെ നിന്നും അമേരിക്കയിലേക്ക് പോയത്.

അതുകൊണ്ടുതന്നെ വലിയ തുകയുടെ പര്‍ച്ചേസുകള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ ഭാഗമായി നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ അതിന്റെ ഉത്തരവാദിത്വം ഭാവിയില്‍ തന്റെ തലയില്‍ വരാതിരിക്കാന്‍ വേണ്ടി പരമാവധി സമയം എടുത്തുകൊണ്ട് സൂക്ഷ്മ പരിശോധനകള്‍ നടത്തി മാത്രമേ ഫയല്‍ നീക്കങ്ങള്‍ നടത്തുകയുള്ളൂ. സിസ്റ്റത്തിന്റെ ഭാഗമായി പല കാര്യങ്ങള്‍ക്കും കാലതാമസം ഉണ്ടാകുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ്. ഉദ്യോഗസ്ഥര്‍ക്ക് അങ്ങനെയുള്ള ഭയം ഉണ്ടാകാന്‍ ചുറ്റുമുള്ള സമൂഹവും കാരണക്കാര്‍ തന്നെയാണ്. പക്ഷേ ഈയൊരു സിസ്റ്റത്തെ മാറ്റിമറിക്കേണ്ടത് ആവശ്യം തന്നെയാണ്. കാലതാമസങ്ങള്‍ ഉണ്ടാകാതെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുക എന്നത് നമ്മുടെ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അങ്ങനെയൊരു ഉത്തരവാദിത്വം ഈ സര്‍ക്കാര്‍ ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്.

ആരോഗ്യമേഖലയില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതാണ്. എന്നിട്ടും എന്താണ് ശസ്ത്രക്രിയാ ഉപകരണം ഇല്ലാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വകുപ്പ് മേധാവിക്ക് സോഷ്യല്‍ മീഡിയയിലൂടെ പരാതി പറയേണ്ടി വന്നത്. എന്താണ് നമ്മുടെ മുഖ്യമന്ത്രി ചികിത്സക്കായി ഇവിടെ നിന്നും അമേരിക്കയിലേക്ക് പോയത്.

നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമതാണ്. എന്നിട്ടും എന്തുകൊണ്ട് വിദഗ്ദ്ധ ചികിത്സകള്‍ ഇവിടെ ഉണ്ടാകുന്നില്ല എന്നത് സ്വാഭാവികമായി ഒരാള്‍ക്ക് തോന്നാവുന്ന സംശയമാണ്. നീതി ആയോഗ്, ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ലോക ബാങ്കിന്റെ സാങ്കേതിക സഹായത്തോടെയാണ് ആരോഗ്യ സൂചിക (ഹെല്‍ത്ത് ഇന്‍ഡെക്‌സ്) തയ്യാറാക്കുന്നത്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മേഖലയിലെ പ്രകടനം അളക്കുകയും താരതമ്യം ചെയ്യുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

നീതി ആയോഗ് ആരോഗ്യ സൂചികയെ പ്രധാനമായും മൂന്ന് പ്രധാന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

  1. ആരോഗ്യ ഫലങ്ങള്‍ (Health Outcomes): ശിശുമരണനിരക്ക്, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക്, മൊത്തം പ്രത്യുല്‍പാദന നിരക്ക്, കുറഞ്ഞ ജനന ഭാരം, പോഷകാഹാരക്കുറവ്, ജനനസമയത്തെ ലിംഗാനുപാതം തുടങ്ങിയവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ജനങ്ങളുടെ ആരോഗ്യം എത്രത്തോളം മെച്ചപ്പെട്ടു എന്നതിനാണ് ഇവിടെ ഊന്നല്‍.

  2. ഭരണവും വിവരങ്ങളും (Governance and Information): ആരോഗ്യ ഡാറ്റയുടെ ലഭ്യതയും ഗുണനിലവാരവും ആരോഗ്യ സേവനങ്ങളുടെ ഭരണപരമായ കാര്യക്ഷമത, ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ് എന്നിവ ഈ വിഭാഗത്തില്‍ വരും. സുതാര്യതയും കാര്യക്ഷമതയും ഇവിടെ പ്രധാനമാണ്. പരിശീലനം ലഭിച്ച ജീവനക്കാരുള്ള മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നടക്കുന്ന പ്രസവ നിരക്ക് ഇതിലൊരു സൂചികയാണ്.

  3. പ്രധാന വിവരങ്ങളും പ്രക്രിയകളും (Key Inputs and Processes): ആരോഗ്യ സ്ഥാപനങ്ങളുടെ ലഭ്യത, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം, ആരോഗ്യ മേഖലയിലെ സാമ്പത്തിക നിക്ഷേപം, ജനനം രജിസ്റ്റര്‍ ചെയ്യുന്ന നിരക്ക്, വാക്‌സിനേഷന്‍ കവറേജ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും പ്രക്രിയകളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ആരോഗ്യ മേഖലയുടെ അടിസ്ഥാനപരമായ ശക്തിയാണ് ഇത് സൂചിപ്പിക്കുന്നത്.

'സിസ്റ്റം' നേരിടുന്ന വെല്ലുവിളികളും വിദേശ ചികിത്സയും: വസ്തുതകള്‍ തെറ്റിദ്ധാരണകള്‍
KEAM പരീക്ഷാ വിവാദം: തകർന്നു വീഴുന്നത് കേരള സർക്കാരിന്റെ 'നമ്പർ വൺ' മൂടുപടം

ഈ സൂചികകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ആരോഗ്യ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യുന്നത്. കേരളം ആരോഗ്യ മേഖലയില്‍ ഒന്നാമതാണ് എന്ന് നീതി ആയോഗ് പറയുന്നതും ഇങ്ങനെയാണ്. ഒന്നാമതാണ് എന്നാല്‍ പരിമിതികള്‍ ഇല്ല എന്നല്ല അര്‍ത്ഥം. ഒന്നാമതാണ് എന്നാല്‍ എല്ലാം തികഞ്ഞു എന്നുമല്ല. ഒന്നാമതാണ് എന്നാല്‍ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട് എന്നുമല്ല.

എന്തിനാണ് വിദഗ്ദ്ധ ചികിത്സകള്‍ക്കായി വിദേശത്തു പോകുന്നത് എന്ന സംശയം മാറാന്‍ പൊതു ആരോഗ്യ മേഖല, വിദഗ്ദ്ധാരോഗ്യ മേഖല, ജൈവസാങ്കേതിക മേഖല തുടങ്ങിയ ആരോഗ്യ മേഖലയുടെ മൂന്ന് വിഭാഗങ്ങളെ കുറിച്ചും ധാരണ വേണം.

പൊതു ആരോഗ്യ മേഖല

ആരോഗ്യത്തിന്റെ കവചം തീര്‍ത്തുകൊണ്ട് രോഗങ്ങള്‍ വരാതെ സംരക്ഷിക്കുകയും, എല്ലാവര്‍ക്കും ഒരുപോലെ ആരോഗ്യ അവകാശങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഈ മേഖലയുടെ പ്രധാന ലക്ഷ്യം. രോഗങ്ങള്‍ വരുന്നത് തടയാനും, ആരോഗ്യകരമായ ജീവിതശൈലികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, രോഗം വന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനും, ആരോഗ്യപരമായ അപകടങ്ങള്‍ കുറയ്ക്കുന്നതിനുമാണ് ഈ മേഖല പ്രാധാന്യം നല്‍കുന്നത്.

ഈ മേഖലയില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുന്നു:
  • വാക്‌സിനേഷന്‍ പരിപാടികള്‍, പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കല്‍, ശുചിത്വം ഉറപ്പാക്കല്‍

  • ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, ലഹരിവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള പ്രചാരണങ്ങള്‍.

  • രോഗങ്ങളുടെ വ്യാപനം നിരീക്ഷിക്കുകയും, രോഗബാധയുടെ പ്രവണതകള്‍ പഠിക്കുകയും ചെയ്യുക.

  • പൊതുജനാരോഗ്യ നയങ്ങള്‍ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.

  • ശുദ്ധജലം, ശുചിത്വമുള്ള ഭക്ഷണം, മലിനീകരണം നിയന്ത്രിക്കല്‍ എന്നിവ ഉറപ്പാക്കുക.

വിദഗ്ദ്ധാരോഗ്യ മേഖല

രോഗനിര്‍ണയം, ചികിത്സ, പരിചരണം എന്നിവയില്‍ പ്രത്യേക വൈദഗ്ദ്ധ്യം ആവശ്യമുള്ള ആരോഗ്യ സേവനങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു രോഗിയെ ഡോക്ടറോ, മറ്റ് ആരോഗ്യ വിദഗ്ദ്ധരോ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കൂടുതല്‍ സങ്കീര്‍ണ്ണമായ ചികിത്സകളോ പരിശോധനകളോ ആവശ്യമുള്ളപ്പോള്‍ ഈ മേഖലയിലേക്ക് നിര്‍ദേശിക്കുന്നു.

ജൈവ സാങ്കേതിക മേഖല

പുതിയ മരുന്നുകള്‍, വാക്‌സിനുകള്‍, മെഡിക്കല്‍ ടെക്‌നിക്കുകള്‍ എന്നിവ വികസിപ്പിക്കുന്നതാണ് ഈ മേഖല.

മേല്‍പ്പറഞ്ഞ മൂന്നു മേഖലകളിലും ഒരുപോലെ മികച്ചു നില്‍ക്കുന്ന രാജ്യങ്ങള്‍ ഉണ്ടാവണമെന്നില്ല. ഓരോ രാജ്യങ്ങളും അവരുടെ സവിശേഷതകള്‍ക്ക് അനുസരിച്ച് വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തും. ആയുര്‍വേദ ചികിത്സകള്‍ക്കായി വിദേശികള്‍ കേരളത്തില്‍ വരുന്നത് അവരുടെ ഗതികേട് കൊണ്ടല്ല.

ഇന്ത്യയില്‍ മികച്ച ആശുപത്രികളും ഡോക്ടര്‍മാരും ഉണ്ടെങ്കിലും, വളരെ സങ്കീര്‍ണ്ണമായതോ അല്ലെങ്കില്‍ പുതിയ കണ്ടുപിടിത്തങ്ങള്‍ ആവശ്യമുള്ളതോ ആയ ചില ചികിത്സകള്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്ത അവസ്ഥ വരാം. അത്തരം സാഹചര്യങ്ങളില്‍ ആളുകള്‍ വിദേശത്തേക്ക് പോകുന്നു. ചില വിദേശ രാജ്യങ്ങളില്‍ ഏറ്റവും പുതിയതും നൂതനവുമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള ചികിത്സാ രീതികള്‍ ലഭ്യമാണ്. ഇത് രോഗികള്‍ക്ക് കൂടുതല്‍ കൃത്യതയും ഫലപ്രാപ്തിയും നല്‍കിയേക്കാം.

ഇന്ത്യയ്ക്കും പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ടുള്ള പ്രത്യേകതകളുണ്ട് ആരോഗ്യ മേഖലയില്‍. മെഡിക്കല്‍ ടൂറിസത്തിന് പേര് കേട്ടതാണ് ഇന്ത്യയും നമ്മുടെ കേരളവും. മറ്റ് പല വികസിത രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയില്‍ ചികിത്സാ ചെലവ് വളരെ കുറവാണ്.

ചില രോഗങ്ങള്‍ക്ക്, ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ നല്‍കുന്ന കേന്ദ്രങ്ങള്‍ വിദേശത്താകാം. അത്തരം കേന്ദ്രങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം തേടി ആളുകള്‍ പോകാറുണ്ട്. ജനപ്രതിനിധികള്‍ വിദഗ്ദ്ധ ചികിത്സകള്‍ക്കായി വിദേശത്തേക്ക് പോയാല്‍ സ്വന്തം രാജ്യത്തെ ഡോക്ടര്‍മാരിലും ആശുപത്രികളിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടും എന്ന ജല്‍പനങ്ങളില്‍ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കാന്‍ വസ്തുതകള്‍ അറിഞ്ഞാല്‍ മതി. നമുക്ക് സാധിക്കുന്നതാണെങ്കില്‍ സാമ്പത്തിക സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ ഈ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും. അത് എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. നമ്മുടെ ജനപ്രതിനിധികള്‍ക്ക് അതിനുള്ള പ്രിവിലേജ് ഉണ്ട് എന്നത് പരിഹസിക്കേണ്ട കാര്യമല്ല, അതൊരു വസ്തുതയാണ്.

ഇന്ത്യയ്ക്കും പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ടുള്ള പ്രത്യേകതകളുണ്ട് ആരോഗ്യ മേഖലയില്‍. മെഡിക്കല്‍ ടൂറിസത്തിന് പേര് കേട്ടതാണ് ഇന്ത്യയും നമ്മുടെ കേരളവും. മറ്റ് പല വികസിത രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയില്‍ ചികിത്സാ ചെലവ് വളരെ കുറവാണ്. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ക്കും ചികിത്സകള്‍ക്കും യൂറോപ്പിലും അമേരിക്കയിലുമുള്ള ചെലവിന്റെ ഒരു ചെറിയ അംശം മാത്രമേ ഇന്ത്യയിലുള്ളൂ. ഇത് വിദേശികള്‍ക്ക് വലിയ സാമ്പത്തിക ലാഭം നല്‍കുന്നു.

പല വികസിത രാജ്യങ്ങളിലും ചില ചികിത്സകള്‍ക്ക് വളരെ നീണ്ട കാത്തിരിപ്പ് സമയം ആവശ്യമാണ്. എന്നാല്‍ ഇന്ത്യയില്‍ പലപ്പോഴും ചികിത്സകള്‍ക്ക് കാത്തിരിക്കേണ്ടി വരുന്ന സമയം വളരെ കുറവാണ്. ഇത് രോഗികള്‍ക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ സഹായിക്കുന്നു. ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ തുടങ്ങിയ പരമ്പരാഗത ചികിത്സാരീതികള്‍ക്കും ഇന്ത്യ പ്രശസ്തമാണ്. ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം ഈ ഹോളിസ്റ്റിക് സമീപനങ്ങള്‍ തേടി നിരവധി പേര്‍ ഇന്ത്യയിലെത്താറുണ്ട്. കേരളം ഇതിന് പ്രത്യേകിച്ചും പേര് കേട്ടതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in