ഉപതെരഞ്ഞെടുപ്പ്: മഞ്ചേശ്വരം പ്രതീക്ഷ കൈവിട്ട് ബിജെപി; രണ്ട് മണ്ഡലങ്ങളില്‍ മാത്രം ശ്രദ്ധ

ഉപതെരഞ്ഞെടുപ്പ്: മഞ്ചേശ്വരം പ്രതീക്ഷ കൈവിട്ട് ബിജെപി; രണ്ട് മണ്ഡലങ്ങളില്‍ മാത്രം ശ്രദ്ധ

അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വട്ടിയൂര്‍ക്കാവിലും കോന്നിയിലും. വട്ടിയൂര്‍ക്കാവില്‍ ഇത്തവണ വിജയിക്കണമെന്നാണ് കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദേശം. കോന്നിയില്‍ പരമാവധി ഈഴവ വോട്ടുകള്‍ സമാഹരിച്ച് ശക്തമായ മത്സരം കാഴ്ചവെയ്ക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 89 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരത്ത് ബിജെപി ഇത്തവണ പ്രതീക്ഷ വെക്കുന്നില്ല. ആരൂര്‍ സീറ്റ് ബിജെഡിഎസിന് നല്‍കാനാണ് ആലോചന.

ഉപതെരഞ്ഞെടുപ്പ്: മഞ്ചേശ്വരം പ്രതീക്ഷ കൈവിട്ട് ബിജെപി; രണ്ട് മണ്ഡലങ്ങളില്‍ മാത്രം ശ്രദ്ധ
‘കേരളത്തിലെവിടെയാണ് 1200 രൂപ ദിവസക്കൂലിയുള്ളത്?’; കിഫ്ബി ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ മുഖ്യമന്ത്രിയോട് പത്ത് ചോദ്യവുമായി ചെന്നിത്തല

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ കുമ്മനം രാജശേഖരന്റെ പേരാണ് കോര്‍ കമ്മിറ്റിയിലും സംസ്ഥാന സമിതിയിലും ഉയര്‍ന്ന് വന്നത്. മത്സരിക്കാനില്ലെന്ന നിലപാടിലാണ് കുമ്മനം. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെപ്പിച്ച് തിരുവനന്തപുരത്ത് മത്സരിപ്പിച്ചിട്ടും വിജയിപ്പിക്കാന്‍ കഴിയാതിരുന്നതിനാല്‍ കുമ്മനം രാജശേഖരനെ ഇത്തവണ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നാണ് നേതൃത്വത്തിന്റെ മുന്നിലുള്ള പ്രതിസന്ധി. എസ് സുരേഷിന്റെ പേരാണ് രണ്ടാമത് പരിഗണിക്കുന്നത്. ഇത്തവണ തോറ്റാല്‍ അടുത്ത തവണ നേമത്ത് സാധ്യത മങ്ങുമെന്നതിനാല്‍ സുരേഷ് പിന്‍മാറിയാല്‍ വി വി രാജേഷിനെ പരിഗണിക്കും. 2011ല്‍ കെ മുരളീധരനെതിരെ മത്സരിച്ചത് രാജേഷായിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് അന്തിമ തീരുമാനമെടുക്കുക.

ഉപതെരഞ്ഞെടുപ്പ്: മഞ്ചേശ്വരം പ്രതീക്ഷ കൈവിട്ട് ബിജെപി; രണ്ട് മണ്ഡലങ്ങളില്‍ മാത്രം ശ്രദ്ധ
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മതേതരത്വ വിരുദ്ധചോദ്യമെന്ന് വിമര്‍ശനം; താന്‍ എഴുതുമായിരുന്ന ഉത്തരം പങ്കുവെച്ച് കണ്ണന്‍ ഗോപിനാഥന്‍

മഞ്ചേശ്വരത്ത് രവീശതന്ത്രി കുണ്ടാര്‍, കെ ശ്രീകാന്ത് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. വിജയ സാധ്യതയില്ലാത്തതിനാലാണ് കെ സുരേന്ദ്രന്‍ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചത്. ക്രോസ് വോട്ടിംഗിലൂടെ ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുമെന്നതാണ് പ്രതീക്ഷ കൈവിടാന്‍ കാരണം. ത്രികോണ മത്സര സാധ്യത വന്നാല്‍ ഇടത് വലത് മുന്നണികളില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിക്കുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ ജയസാധ്യതയിലേക്ക് എത്തിയത് മുന്നണികള്‍ ഇത്തവണ ജാഗ്രതയോടെ കരുക്കള്‍ നീക്കാന്‍ ഇടയാക്കുമെന്നും കണക്കുകൂട്ടുന്നു.

ഉപതെരഞ്ഞെടുപ്പ്: മഞ്ചേശ്വരം പ്രതീക്ഷ കൈവിട്ട് ബിജെപി; രണ്ട് മണ്ഡലങ്ങളില്‍ മാത്രം ശ്രദ്ധ
പാലാരിവട്ടം പാലം നിര്‍മ്മിച്ചത് ദേശീയ പാത അതോറിറ്റിയുടെ അനുമതിയില്ലാതെ ; സുരക്ഷാ പരിശോധനയും നടത്തിയില്ല  

പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയ്ക്കാണ് കോന്നിയില്‍ സാധ്യത. സംസ്ഥാന നേതാക്കള്‍ മത്സരിക്കണമെന്ന് നിര്‍ദേശമുണ്ടായാല്‍ കെ സുരേന്ദ്രനോ ശോഭാ സുരേന്ദ്രനോ മത്സരിക്കും. എസ് എന്‍ ഡി പിക്ക് സ്വാധീനമുള്ള മേഖലയായതിനാലാണ് ഈ പേരുകള്‍ ഉയര്‍ന്ന് വരുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in