‘മുസ്ലിം സ്ത്രീകള്‍ വരട്ടെ’;പള്ളികളിലെ വനിതാ പ്രവേശന, പര്‍ദ്ദ നിരോധന ആവശ്യങ്ങള്‍ തള്ളി സുപ്രീം കോടതി  

‘മുസ്ലിം സ്ത്രീകള്‍ വരട്ടെ’;പള്ളികളിലെ വനിതാ പ്രവേശന, പര്‍ദ്ദ നിരോധന ആവശ്യങ്ങള്‍ തള്ളി സുപ്രീം കോടതി  

മുസ്ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പര്‍ദ്ദ നിരോധിക്കണമെന്ന ആവശ്യവും പരമോന്നത കോടതി നിരസിച്ചു. അഖില ഭാരത ഹിന്ദു മഹാസഭയുടെ കേരള ഘടകം സമര്‍പ്പിച്ച ഹര്‍ജിയാണ് നിരാകരിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബഞ്ചിന്റേതായിരുന്നു നടപടി. മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം വേണമെങ്കില്‍ അവര്‍ കോടതിയെ സമീപിക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഖില ഭാരത ഹിന്ദു മഹാസഭയുടെ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപ് നാഥ് ആണ് ഹര്‍ജിക്കാരന്‍.

‘മുസ്ലിം സ്ത്രീകള്‍ വരട്ടെ’;പള്ളികളിലെ വനിതാ പ്രവേശന, പര്‍ദ്ദ നിരോധന ആവശ്യങ്ങള്‍ തള്ളി സുപ്രീം കോടതി  
മരട് ഫ്‌ളാറ്റ് പൊളിക്കാന്‍ ചിലവെത്ര; നഗരസഭ എസ്റ്റിമേറ്റ് തയ്യാറാക്കുന്നു 

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ 2018 സെപ്റ്റംബര്‍ 28 ലെ വിധി പിന്‍പറ്റിയാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. ഇതേ ആവശ്യമുന്നയിച്ച് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നു. മസ്ജിദുകളിലെ പ്രധാന പ്രാര്‍ത്ഥനാ ഹോളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. സാമൂഹ്യ ദ്രോഹികള്‍ ദുരുപയോഗിക്കുന്നതിനാല്‍, മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്ന വ്യവസ്ഥയ്ക്ക് നിരോധനമേര്‍പ്പെടുത്തണമെന്നുമായിരുന്നു ആവശ്യം. ഇത് സാമൂഹ്യ സുരക്ഷയ്ക്ക് വിഘാതമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

‘മുസ്ലിം സ്ത്രീകള്‍ വരട്ടെ’;പള്ളികളിലെ വനിതാ പ്രവേശന, പര്‍ദ്ദ നിരോധന ആവശ്യങ്ങള്‍ തള്ളി സുപ്രീം കോടതി  
സഞ്ജീവ് ഭട്ടിന്റെ ജീവപര്യന്തം ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയില്‍ അടുത്ത ആഴ്ച അപ്പീല്‍ നല്‍കും; ശ്വേത ഭട്ട് 

എന്നാല്‍ കോടതി ഈ ആവശ്യങ്ങള്‍ തള്ളുകയായിരുന്നു. മുസ്ലിം സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്ന് ആധികാരികമായ വിശദാംശങ്ങള്‍ സഹിതം സ്ഥാപിക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് 2018 ഒക്ടോബറില്‍ ഹര്‍ജി തള്ളിയത്. ആര്‍ട്ടിക്കിള്‍ 25 പ്രകാരമുള്ള പൗരാവകാശങ്ങളുടെ ലംഘനമുണ്ടാകുന്നില്ലെന്ന് ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചിരുന്നു.

‘മുസ്ലിം സ്ത്രീകള്‍ വരട്ടെ’;പള്ളികളിലെ വനിതാ പ്രവേശന, പര്‍ദ്ദ നിരോധന ആവശ്യങ്ങള്‍ തള്ളി സുപ്രീം കോടതി  
സേതുമാധവന്റെ മുള്‍ക്കിരീടത്തിന് മുപ്പതാണ്ട്, 6 ദിവസം കൊണ്ട് തിരക്കഥ 25 ദിവസത്തെ ഷൂട്ട് 

തെളിവുകളുടെ അഭാവത്തില്‍, ആര്‍ട്ടിക്കിള്‍ 226 പ്രകാരം, വിഷയത്തില്‍ ആര്‍ട്ടിക്കിള്‍ 14,21,25 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് ഹെക്കോടതി വ്യക്തമാക്കിയിരുന്നു. ചീപ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയെന്നും കോടതി വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് ഇദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in