മരട് ഫ്‌ളാറ്റ് പൊളിക്കാന്‍ ചിലവെത്ര; നഗരസഭ എസ്റ്റിമേറ്റ് തയ്യാറാക്കുന്നു 

മരട് ഫ്‌ളാറ്റ് പൊളിക്കാന്‍ ചിലവെത്ര; നഗരസഭ എസ്റ്റിമേറ്റ് തയ്യാറാക്കുന്നു 

എറണാകുളം മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് നഗരസഭ. ചെന്നൈ ഐഐടിയുടെ പഠന റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ കാത്തിരിക്കാനാണ് നഗരസഭ അധികൃതരുടെ തീരുമാനം. പൊളിച്ച് മാറ്റാന്‍ എത്ര പണം ചിലവാകുമെന്ന എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ എഞ്ചിനീയറെ നഗരസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സാങ്കേതികവശങ്ങള്‍ പഠിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടും ഉടന്‍ തന്നെ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പൊളിച്ചു മാറ്റാനുള്ള പണം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നായിരുന്നു നഗരസഭയുടെ നിലപാട്. ആവശ്യം സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. നഗരസഭ തന്നെ പണം ചെലവാക്കണമെന്നാണ് നിയമമെന്ന് സര്‍ക്കാറിന്റെ വാദം. ഇതു കൂടി കണക്കിലെടുത്താണ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. പൊളിച്ചു മാറ്റാമ്പോഴുള്ള സാമ്പത്തിക ബാധ്യത നഗരസഭയ്ക്ക് ഒറ്റയ്ക്ക് താങ്ങാനാവില്ലെന്നാണ് അധികൃതര്‍ ഇപ്പോഴും പറയുന്നത്.

മരട് ഫ്‌ളാറ്റ് പൊളിക്കാന്‍ ചിലവെത്ര; നഗരസഭ എസ്റ്റിമേറ്റ് തയ്യാറാക്കുന്നു 
കൊച്ചിയിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നഗരസഭയുടെ കൈയ്യില്‍ പണമില്ല, കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളെ സമീപിക്കും 

സര്‍ക്കാര്‍ തീരുമാനം എന്തായാലും അത് നടപ്പാക്കുമെന്ന് നഗരസഭ സെക്രട്ടറി ദ ക്യൂവിനോട് പറഞ്ഞു. സുപ്രീംകോടതി ഉടമകളുടെ ഹര്‍ജി തള്ളിയതിന് ശേഷം നഗരസഭ കൗണ്‍സില്‍ യോഗം ചേര്‍ന്നിട്ടില്ല.

മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ മുപ്പത് ദിവസത്തിനകം പൊളിച്ച് നീക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. വിധിയില്‍ ഇളവ് തേടി അവധിക്കാല ബെഞ്ചിനെ സമീപിക്കുകയും താല്‍കാലികമായി നിര്‍ത്തിവെക്കാനുള്ള അനുമതി നേടിയെടുക്കുകയും ചെയ്തിരുന്നു. സുപ്രീംകോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഉടന്‍ എടുക്കേണ്ടി വരും. ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കുന്നതിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പഠിക്കുന്നതിനാണ് ചെന്നൈ ഐഐടിയുടെ സഹായം തേടിയിരിക്കുന്നത്.

മരട് ഫ്‌ളാറ്റ് പൊളിക്കാന്‍ ചിലവെത്ര; നഗരസഭ എസ്റ്റിമേറ്റ് തയ്യാറാക്കുന്നു 
മരടില്‍ സ്റ്റേ വേണം, ഉടമകള്‍ സുപ്രീംകോടതിയില്‍ 

പാരിസ്ഥിതിക ആഘാതം പഠിക്കാനുള്ള ഐഐടി സംഘം പ്രദേശം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. രവീന്ദ്ര ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. പ്രദേശത്തിന്റെ ഭൂപ്രകൃതി, ജലം, മണ്ണ് എന്നിവയൊക്കെ പരിശോധിക്കുന്നുണ്ട്.

മരട് ഫ്‌ളാറ്റ് പൊളിക്കാന്‍ ചിലവെത്ര; നഗരസഭ എസ്റ്റിമേറ്റ് തയ്യാറാക്കുന്നു 
ഇതുവരെയില്ലാത്ത നിയമപ്രശ്‌നം പെട്ടെന്ന് വന്നതെന്താണെന്ന് ഫ്‌ളാറ്റുടമകളുടെ യോഗത്തില്‍ മേജര്‍ രവി

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഫ്‌ളാഖ്ഖുടമകളുമായും നഗരസഭാ അധികൃതരുമായും ചര്‍ച്ച നടത്തിയിരുന്നു. സുപ്രീംകോടതി ഹര്‍ജി തള്ളിയെങ്കിലും അപ്പീല്‍ നല്‍കാമെന്നാണ് നഗരസഭ അധികൃതര്‍ കരുതുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in