ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിക്കുന്ന പി.സി ജോര്‍ജ്ജ് ചാനല്‍ പ്രൈം ടൈമില്‍ അനിവാര്യമോ?

ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിക്കുന്ന പി.സി ജോര്‍ജ്ജ് ചാനല്‍ പ്രൈം ടൈമില്‍ അനിവാര്യമോ?

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ ബലാത്സംഗ കേസിലും നടിയെ ആക്രമിച്ച കേസിലും ചാനല്‍ ചര്‍ച്ചകളില്‍ അതിജീവിതയെ ഹീനമായ ഭാഷയില്‍ നിരന്തരം അവഹേളിക്കുകയാണ് ജനപക്ഷം നേതാവും മുന്‍ എം.എല്‍.എയുമായ പി.സി.ജോര്‍ജ്. ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തനായ വിധി വന്ന ശേഷം മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം എന്ന 'പ്രൈം ടൈം' ചര്‍ച്ചയിലും, മനോരമ ന്യൂസ് പ്രൈം ടൈം ചര്‍ച്ച 'കൗണ്ടര്‍ പോയിന്റി'ലും അതിഥികളിലൊരാള്‍ പി.സി ജോര്‍ജ് ആയിരുന്നു.

കുറ്റാരോപിതനെ പിന്തുണക്കുന്നതും പ്രതിക്ക് വേണ്ടി വാദിക്കുന്നതും ഒരാളുടെ സ്വാതന്ത്ര്യമാണെന്നിരിക്കെ തന്നെ ബലാത്സംഗ കേസിലെ ഇരകളെ മനുഷ്യത്വവിരുദ്ധമായ ഭാഷയില്‍ നിരന്തരം അവഹേളിക്കുന്ന പി.സി ജോര്‍ജിനെ ചാനലുകള്‍ വീണ്ടും വീണ്ടും അതിഥിയായി ക്ഷണിക്കുന്നത് ഏത് നിലക്കും റേറ്റിംഗ് ഉയര്‍ത്താനെന്നാണ് സാമൂഹ്യമാധ്യമങ്ങളിലടക്കം ഉയരുന്ന വിമര്‍ശനം.

ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിക്കുന്ന പി.സി ജോര്‍ജ്ജ് ചാനല്‍ പ്രൈം ടൈമില്‍ അനിവാര്യമോ?
ഇതൊരു യുദ്ധമാണ് തളര്‍ന്ന് പിന്‍വാങ്ങരുത്, സ്ത്രീസമൂഹത്തിന്റെ മുഖത്തേറ്റ അടിയാണ് അവര്‍ ആഘോഷിക്കുന്നത്

നേരത്തെ മാതൃഭൂമി ന്യൂസില്‍ വേണു ബാലകൃഷ്ണന്‍ നയിച്ച ചര്‍ച്ചയില്‍ പി.സി ജോര്‍ജ് എതിര്‍പക്ഷത്ത് നിന്നയാള്‍ക്കെതിരെ നടത്തിയ തെറിവിളിയും അസഭ്യവര്‍ഷവും 'വൈറലാ'യിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ആഴ്ചകള്‍ക്ക് മുമ്പാണ് അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള പരാമര്‍ശം പി.സി ജോര്‍ജ് നടത്തിയത്.

നിരന്തരം സ്ത്രീവിരുദ്ധത മാത്രം പറയുന്നൊരാളെ സ്ത്രീകള്‍ നേരിടുന്ന നീതി നിഷേധവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ എന്തിന് മാധ്യമങ്ങള്‍ വിളിച്ചിരുത്തുന്നു എന്നതാണ് പ്രധാന ചോദ്യം.

മാധ്യമങ്ങള്‍ക്ക് ഒരു സമൂഹത്തെ സാംസ്‌കാരികപരമായി സ്വാധീനിക്കാന്‍ സാധിക്കുമെന്നിരിക്കെ എന്തുകൊണ്ട് ഇത്തരമൊരു ജാഗ്രത മുഖ്യധാര മാധ്യമങ്ങളില്‍ നിന്ന് ഉണ്ടാകുന്നില്ല എന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിക്കുന്ന പി.സി ജോര്‍ജ്ജ് ചാനല്‍ പ്രൈം ടൈമില്‍ അനിവാര്യമോ?
പ്രതിഭാഗത്തിന് പ്രത്യേക താത്പര്യമുണ്ടായിരിക്കും, സാക്ഷിയുടെ അഭിമുഖം സുപ്രധാനമാകുന്നത് എങ്ങനെയെന്ന് അറിയില്ല: അഭിലാഷ് മോഹനന്‍

പി.സി ജോര്‍ജിനെ വിളിക്കുന്നത് വൈറല്‍ കട്ടുകള്‍ക്ക് വേണ്ടി

പി.സി ജോര്‍ജിന്റെ ഭാഗത്ത് നിന്ന് മെറിറ്റു വെച്ചുകൊണ്ടുള്ള ഒരു ചര്‍ച്ചയല്ല ഉണ്ടാകുന്നത് എന്നും അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങളില്‍ പി.സി ജോര്‍ജിനെ വിളിക്കേണ്ടതില്ല എന്ന സമീപനമാണ് തങ്ങള്‍ സ്വീകരിച്ചിരിക്കുന്നതെന്നും മീഡിയ വണ്‍ ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ ദ ക്യുവിനോട് പറഞ്ഞു.

''ഞങ്ങള്‍ മനപൂര്‍വ്വം തന്നെയാണ് പി.സി ജോര്‍ജിനെ ചര്‍ച്ചകളില്‍ വിളിക്കാത്തത്. അദ്ദേഹം ടെലിവിഷന്‍ സംവാദങ്ങളില്‍ ഒരു നെഗറ്റിവിറ്റി ഉണ്ടാക്കിവെച്ചിട്ടുണ്ട്. പല വിഷയങ്ങളിലും കടന്നാക്രമിക്കുന്ന തരത്തിലുള്ള മറുപടികളും സഭ്യമല്ലാത്ത രീതിയിലുള്ള പ്രയോഗങ്ങളുമൊക്കെ ഒരു തരം നെഗറ്റിവിറ്റിയുണ്ടാക്കുന്നുണ്ട്.

അത് ടെലിവിഷന്‍ ചര്‍ച്ചകളെ ദുഷിപ്പിക്കുന്ന വിധത്തിലുള്ള ഒരു അവസ്ഥയുണ്ട്. അതാണ് ഏറ്റവും പ്രധാനമായത്. രണ്ടാമതായി ഫ്രാങ്കോ വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്.

അതിജീവിതയായ കന്യാസ്ത്രീയെ അപഹസിക്കുന്ന തരത്തിലും വീണ്ടും കുറ്റപ്പെടുത്തുന്ന വിധത്തിലും കടുത്ത നിലയിലുള്ള പരാമര്‍ശങ്ങളാണ് പി.സി ജോര്‍ജ് തുടക്കം മുതല്‍ തന്നെ നടത്തുന്നത്. ഒരു ബാലന്‍സ്ഡ് ആയിട്ടുള്ള സമീപനമാണെങ്കില്‍ പോലും നമുക്ക് പ്രശ്‌നമില്ല.

ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിക്കുന്ന പി.സി ജോര്‍ജ്ജ് ചാനല്‍ പ്രൈം ടൈമില്‍ അനിവാര്യമോ?
സിനിമയെന്ന തൊഴിലിടം മെച്ചപ്പെടുമെന്ന് ജസ്റ്റിസ് ഹേമ പറയുന്നു; റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുന്നത് എന്തിനെന്ന് സര്‍ക്കാര്‍ പറയണം

പക്ഷേ കൈവിട്ട രീതിയില്‍ അതിജീവിതയെ അവഹേളിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് നേരത്തെയുണ്ടായിട്ടുണ്ട്. അങ്ങനെയൊരാളെ സഹിഷ്ണുതയോടെ ചര്‍ച്ചയ്ക്ക് വിളിക്കേണ്ട ആവശ്യമില്ല. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും പ്രതിഭാഗത്തു നിന്നുമെല്ലാം നിയമപരമായി ഈ വിഷയത്തെ പരിശോധിക്കാന്‍ കഴിയുന്ന ആളുകളുണ്ട് ചര്‍ച്ചയ്ക്ക് വിളിക്കാന്‍.

മറ്റുള്ളവര്‍ വിളിക്കുന്നതിനെ ഒന്നും പറയാന്‍ സാധിക്കില്ല. പക്ഷേ ഇത്തരം വിഷയങ്ങളില്‍ പി.സി ജോര്‍ജിനെ ചര്‍ച്ചയ്ക്ക് വിളിക്കേണ്ടെന്ന നിലപാടാണ് മീഡിയ വണ്‍ എടുത്തിട്ടുള്ളത്. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് മെറിറ്റ് വച്ചുകൊണ്ടുള്ള ഒരു ചര്‍ച്ചയായിരിക്കില്ല. ബിഷപ്പിനെ അനുകൂലിക്കുന്നത് മാത്രമല്ല പ്രശ്‌നം, അതിജീവിതയെ വല്ലാതെ അവഹേളിക്കുന്നു എന്നത് കൂടിയാണ് പ്രശ്‌നം.

സ്ത്രീകളെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള പ്രയോഗങ്ങളും പരാമര്‍ശങ്ങളും നടത്തുന്ന ആളുകള്‍ക്ക് ഒരു കാരണവശാലും നമ്മള്‍ സ്‌പേസ് കൊടുക്കില്ല. അത്തരമൊരു ജാഗ്രത പൊതുവില്‍ മാധ്യമങ്ങളുടെ ഇടയില്‍ നിന്ന് ഉണ്ടാവേണ്ടതാണ് എന്ന് തോന്നുന്നുണ്ട്.

സ്വന്തം ഷോ കുറച്ച് എരിവുള്ളതാക്കാന്‍ വേണ്ടി തന്നെയുള്ള ഒരു ശ്രമത്തിന്റെ ഭാഗമായി കൂടെയാണ് പി.സി ജോര്‍ജിനെ പോലുള്ളവരെ വിളിക്കുന്നത്. അങ്ങനെ വന്ന് കഴിഞ്ഞാല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടും എന്നുള്ളതോ അല്ലെങ്കില്‍ വൈറലാകും എന്നുള്ളതോ ഒക്കെയുള്ള ചിന്തകളായിരിക്കാം.

ഓരോരുത്തരുടെയും മാധ്യമ പ്രവര്‍ത്തന രീതിയുടെ ഗുണം തെളിയിക്കുന്ന കാര്യങ്ങളാണതൊക്കെ. ബിഷപ്പ് ഫ്രാങ്കോയുടെ കേസിനകത്ത് കോടതി വിധിയോട് പ്രതികരിക്കാന്‍ വിധി അനുകൂലിക്കുന്ന ആളായി തന്നെ ധാരാളം പേരെ കിട്ടും. അതുകൊണ്ട് തന്നെ പി.സി ജോര്‍ജിനെ പോലൊരാളെ അതിനകത്ത് വീര നായകനെ പോലെ കൊണ്ടിരുത്തേണ്ട ഒരാവശ്യവുമില്ല.

പി.സി ജോര്‍ജിനെ അസഭ്യം പറയാനായി വിളിക്കുന്നത് മാധ്യമങ്ങള്‍ നിര്‍ത്തണം

പി.സി ജോര്‍ജിനെ അസഭ്യം പറയാനായി വിളിക്കുന്നത് ചാനലുകള്‍ നിര്‍ത്തണമെന്നും അത് എല്ലാ മാധ്യമ മര്യാദയും ലംഘിക്കുന്നതാണെന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ഫെഡറല്‍ അസോസിയേറ്റ് എഡിറ്ററുമായ കെ.കെ ഷാഹിന ദ ക്യുവിനോട് പറഞ്ഞു.

ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിക്കുന്ന പി.സി ജോര്‍ജ്ജ് ചാനല്‍ പ്രൈം ടൈമില്‍ അനിവാര്യമോ?
കിറ്റക്‌സിനെയും 'സഹായിച്ച്' ആരോഗ്യവകുപ്പ്; പിപിഇ കിറ്റ് ഇരട്ടി വിലയ്ക്ക്

'ഞാന്‍ പി.സി ജോര്‍ജിനെ അല്ല മാധ്യമങ്ങളെയാണ് ഈ വിഷയത്തില്‍ കുറ്റം പറയുക. ഒരാള്‍ ഉടുപ്പ് പൊക്കി കാണിച്ചു കഴിഞ്ഞാല്‍ നമ്മള്‍ അത് മാസ്‌ക് ചെയ്യാതെ കാണിക്കുമോ? അതുപോലത്തെ ഒരു ഉടുപ്പ് പൊക്കി കാണിക്കലാണിത്. അതുപോലുള്ള ഒരാളെ വിളിച്ചിരുത്തി മാധ്യമങ്ങള്‍ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നത്.

മൂന്നാല് വര്‍ഷമായി ചാനല്‍ ചര്‍ച്ചകള്‍ക്ക് പോകില്ല എന്ന് തീരുമാനിച്ചൊരാളാണ് ഞാന്‍. അതിനെനിക്ക് വേറെയും ഒരുപാട് കാരണങ്ങളുണ്ട്. പൊതുവില്‍ ഈ ചര്‍ച്ചയുടെ സ്വഭാവം മോശമായി പോകുന്നു എന്നത് തന്നെയാണ് കാര്യം. അങ്ങനെയൊന്നും ആളുകള്‍ ചെയ്യണം എന്നല്ല ഞാന്‍ പറയുന്നത്, പക്ഷേ പി.സി ജോര്‍ജിനെ വിളിച്ചിരുത്തുന്ന ചാനല്‍ ചര്‍ച്ചകളില്‍ മറ്റുള്ളവര്‍ ഇരിക്കില്ല എന്ന് തീരുമാനിക്കണം.

പി.സി ജോര്‍ജ് ആദ്യമായിട്ടല്ല സ്ത്രീവിരുദ്ധത സംസാരിക്കുന്നത്. അദ്ദേഹം ഒരുപാട് തവണയായി പലരെയും അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിക്കുന്നുണ്ട്. ഒരു തരത്തിലുള്ള സാമൂഹിക മര്യാദയും കാണിക്കാത്തൊരാളാണ് പി.സി ജോര്‍ജ്. അത് അവിടുത്തെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു. പക്ഷേ മാധ്യമങ്ങള്‍ അയാളെ ആഘോഷിക്കുകയാണ്. അയാളെ ഒരു എന്റര്‍ടയിന്‍മെന്റ് പീസായി കൊണ്ടു നടക്കുകയാണ്,'' കെ.കെ ഷാഹിന കൂട്ടിച്ചേര്‍ത്തു.

അതേസമയം വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് മാതൃഭൂമി ന്യൂസ് ചാനല്‍ എഡിറ്ററായ രാജീവ് ദേവരാജും ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിങ്ങ് എഡിറ്ററായ സിന്ധു സൂര്യകുമാറും പറഞ്ഞു.

പി.സി ജോര്‍ജല്ല ശരിയെന്ന് ചര്‍ച്ചയിലൂടെ തെളിയിക്കപ്പെടണം

പി.സി ജോര്‍ജല്ല ശരിയെന്ന് ചര്‍ച്ചയിലൂടെ തെളിയിക്കപ്പെടണം. പി.സി ജോര്‍ജ് ശരിയല്ല എന്ന് തെളിയിക്കാന്‍ പി.സി ജോര്‍ജ് ഇല്ലാതെയുള്ള ചര്‍ച്ചയല്ല ആവശ്യം. പി.സി ജോര്‍ജിനെ ഉള്‍പ്പെടുത്തി ആ നിലപാടുകളെ ഖണ്ഡിച്ചുകൊണ്ട് മുന്നോട്ട് പോകുമ്പോഴാണ് അത് സാധ്യമാകുക. അല്ലെങ്കില്‍ അതൊരു ഫാസിസ്റ്റ് ചര്‍ച്ചയായി പോകുമെന്ന് പറയുകയാണ് ട്വന്റി ഫോര്‍ ന്യൂസ് ചാനലിലെ മുന്‍ അസിസ്റ്റന്‍ഡ് എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന ഡോ. അരുണ്‍ കുമാര്‍.

രണ്ട് ഉദ്ദേശത്തിലായിരിക്കുമല്ലോ പി.സി ജോര്‍ജിനെ വിളിക്കുന്നത്. ഏതൊരു ചര്‍ച്ചയുടെയും പ്രസക്തി എന്ന് പറയുന്നത് ഏറ്റവും റിഗ്രസീവായ ആശയങ്ങള്‍ പറയുകയും അതിനെ കൗണ്ടര്‍ ചെയ്യുന്ന ആശയത്തിന് മേല്‍ക്കൈ കിട്ടുകയും ചെയ്യുക എന്നതാണ്. ആ അര്‍ത്ഥത്തില്‍ ചര്‍ച്ചയില്‍ ഒരാളെ ബോധപൂര്‍വ്വം മാറ്റി നിര്‍ത്തുക എന്നുള്ളത് ഫാസിസ്റ്റ് സമീപനമാണ്. പി.സി ജോര്‍ജ് റിഗ്രസീവായിട്ടുള്ള നിലപാടുള്ള ഒരാളാണെന്ന നിലപാടില്‍ നമ്മള്‍ എത്തുന്നത് ലെഫ്റ്റ് പ്രോഗ്രസീവായിട്ടുള്ള സ്പേസില്‍ നിന്നുകൊണ്ടാണ്. അതേസമയം പി.സി ജോര്‍ജ് ഒറ്റക്കല്ല.

പി.സി ജോര്‍ജ് പറയുന്ന വാദങ്ങളെ പിന്തുണക്കുന്ന ഒരു വലിയ ശതമാനം ആളുകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. അവരെ ഉള്‍പ്പെടുത്താതെയുള്ള ചര്‍ച്ച ജനാധിപത്യ ചര്‍ച്ചയാകില്ല. പക്ഷേ ആ ചര്‍ച്ചയുടെ ഗതിയെ നിയന്ത്രിക്കുന്നത് പി.സി ജോര്‍ജിന്റെ അഭിപ്രായങ്ങള്‍ ആകാന്‍ പാടില്ല. അത് മോഡറേറ്റ് ചെയ്യുന്ന ആളുകളും, പി.സി ജോര്‍ജിനെ നേരിടാന്‍ വരുന്ന ആളുകളും അവരുടെ വാദങ്ങള്‍ കൃത്യമായി സമര്‍ത്ഥിച്ച് പി.സി ജോര്‍ജിന്റെ വാദങ്ങളുടെ മുനയൊടിക്കുകയാണ് വേണ്ടത്.

പി.സി ജോര്‍ജല്ല ശരിയെന്ന് ചര്‍ച്ചയിലൂടെ തെളിയിക്കപ്പെടണം. പി.സി ജോര്‍ജ് ശരിയല്ല എന്ന് തെളിയിക്കാന്‍ പി.സി ജോര്‍ജ് ഇല്ലാതെയുള്ള ചര്‍ച്ചയല്ല ആവശ്യം. പി.സി ജോര്‍ജിനെ ഉള്‍പ്പെടുത്തി ആ നിലപാടുകളെ ഖണ്ഡിച്ചുകൊണ്ട് മുന്നോട്ട് പോകുമ്പോഴാണ് അത് സാധ്യമാകുക. അല്ലെങ്കില്‍ അതൊരു ഫാസിസ്റ്റ് ചര്‍ച്ചയായി പോകും. ചര്‍ച്ചകള്‍ എപ്പോഴും അങ്ങനെയാകണമല്ലോ.

സ്ത്രീവിരുദ്ധനായ ഒരാളെയാണല്ലോ തുടര്‍ച്ചയായി ജനങ്ങള്‍ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുത്ത് വിജയിപ്പിച്ചത്. സ്ത്രീ വിരുദ്ധത എന്ന് പറയുന്നത് നമ്മുടെ സമൂഹത്തിന്റെ ഒരു അടയാളമാണ്. ഏതൊക്കെ ഘട്ടത്തില്‍ വിളിക്കണമെന്നത് നമ്മളാണ് തീരുമാനിക്കേണ്ടത്. ഫ്രാങ്കോ കേസില്‍ പി.സി ജോര്‍ജിനെ വിളിക്കുന്നതില്‍ തെറ്റില്ല. കാരണം പി.സി ജോര്‍ജ് റപ്രസന്റ് ചെയ്യുന്നത് സഭയുടെ നിലപാടാണ്. അതുകൊണ്ട് തന്നെ അയാളുടെ സാന്നിധ്യം ഏതെങ്കിലും തരത്തില്‍ വിശ്വാസ സമൂഹത്തിന് ബലം പകരുകയല്ല ചെയ്യുന്നത്. വിശ്വാസ സമൂഹത്തെ പൂര്‍ണമായും ദുര്‍ബലമാക്കുകയാണ് ചെയ്യുന്നത്.

രണ്ടാമത് പി.സി ജോര്‍ജ് പങ്കെടുക്കുന്ന ചര്‍ച്ച കാണാന്‍ ആളുണ്ട്. അതിനര്‍ത്ഥം പി.സി ജോര്‍ജ് പങ്കെടുക്കുന്ന ചര്‍ച്ചകള്‍ നിരന്തരം കൊടുക്കണം എന്നല്ല. സെലക്ടീവാകുക എന്നുള്ളത് മാധ്യമങ്ങള്‍ സ്വീകരിക്കേണ്ട നിലപാടാണ്. കാരണം പി.സി ജോര്‍ജിനെ കഴിഞ്ഞും കുറച്ചുകൂടി മാന്യമായി കുറച്ചു കൂടി മിതമായി തീവ്രവാദം പറയുന്നവര്‍ ഉണ്ടാകും.

അങ്ങനെയുള്ളവരെ കണ്ടെത്തുകയും അങ്ങനെയുള്ളവരെ തെരഞ്ഞെടുക്കുകയും ചെയ്യുന്നത് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. അതേസമയം ചിലരെ നമ്മള്‍ അവഗണിക്കേണ്ടതുണ്ട്. പക്ഷേ തുടര്‍ച്ചയായി അയാളെ അവഗണിക്കാന്‍ നമുക്ക് കഴിയില്ല. കാരണം പി.സി ജോര്‍ജ് പ്രതിനീധീകരിക്കുന്ന ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയുണ്ട്. അയാളെ പിന്തുണക്കാന്‍ ഒരു വിഭാഗം ആളുകളുണ്ട് എന്ന യാഥാര്‍ത്ഥ്യം നമ്മുടെ സമൂഹത്തിന്റെ ദൗര്‍ബല്യമാണ് എന്ന് നമ്മള്‍ ഈ ചര്‍ച്ചകളിലൂടെ ചൂണ്ടിക്കാണിക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in