‘പ്രാതിനിധ്യം ചോദിച്ചാല്‍ പിന്തിരിപ്പനാക്കും’; ഒബിസി വിഭാഗത്തെ കെപിസിസി ഭാരവാഹിയോഗത്തില്‍ പോലും പരിഗണിക്കുന്നില്ലെന്ന് വിമര്‍ശനം

‘പ്രാതിനിധ്യം ചോദിച്ചാല്‍ പിന്തിരിപ്പനാക്കും’; ഒബിസി വിഭാഗത്തെ കെപിസിസി ഭാരവാഹിയോഗത്തില്‍ പോലും പരിഗണിക്കുന്നില്ലെന്ന് വിമര്‍ശനം

സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പിന്നോക്ക വിഭാഗക്കാര്‍ അവഗണിക്കപ്പെടുകയാണെന്ന് വിമര്‍ശനം. പ്രാതിനിധ്യം ചോദിക്കുന്നവരെ പിന്തിരിപ്പനാക്കുകയാണെന്ന് അധ്യാപകനും കെപിസിസി ഒബിസി വിഭാഗം സ്റ്റേറ്റ് സെക്രട്ടറിയുമായ ബാബു നാസര്‍ 'ദ ക്യൂ'വിനോട് പറഞ്ഞു. ഈഴവരും മുസ്ലീംകളും ഉള്‍പ്പെടുന്ന വലിയൊരു വിഭാഗത്തിന് അര്‍ഹമായ പരിഗണന നല്‍കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് ജയത്തില്‍ മുസ്ലീംകള്‍ക്ക് സുപ്രധാന പങ്കുണ്ടായിരുന്നിട്ടും ഒരാളെ പോലും ലോക്‌സഭയില്‍ അയക്കാന്‍ കഴിഞ്ഞില്ല.

കെഎഎസ് സംവരണ വിഷയം ഉയര്‍ന്നുവന്നപ്പോള്‍ കോണ്‍ഗ്രസ് ഇടപെടാതെ നിശ്ശബ്ദത പാലിക്കുകയാണുണ്ടായത്. പ്രതിഷേധമുണ്ടായത് ദളിതരില്‍ നിന്നും ആക്ടിവിസ്റ്റുകളില്‍ നിന്നും മാത്രമാണ്. കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ചുമതല ഉള്‍പ്പെടെയുള്ള പ്രധാന റോളുകള്‍ ഒബിസി നേതാക്കളെ ഏല്‍പിക്കുന്നു. കേരളത്തില്‍ ഒബിസി വിഭാഗം ചെയര്‍മാനെ കെപിസിസി ഭാരവാഹിയോഗത്തില്‍ പോലും ഇന്നേ വരെ വിളിച്ചിട്ടില്ലെന്നും ബാബു നാസര്‍ ചൂണ്ടിക്കാട്ടി.

ഈഴവരും മുസ്ലീംകളും ധീവരരും വിശ്വകര്‍മജരും ലത്തീന്‍ കത്തോലിക്കരും നാടാര്‍ സമുദായവും ഉള്‍പ്പെടുന്ന വിഭാഗങ്ങള്‍ക്ക് അര്‍ഹമായി പ്രാതിനിധ്യം ലഭിക്കുന്നില്ല. ഇവര്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നത് കോണ്‍ഗ്രസിന്റെ നിലനില്‍പിനെ ബാധിക്കും. ബിജെപി ഈഴവരെ ലക്ഷ്യം വെയ്ക്കുന്നത് മനസിലാക്കി പ്രതികരണമുണ്ടായില്ലെങ്കില്‍ തിരിച്ചടിയാകുമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

തൃശൂര്‍ അതിരപ്പിള്ളിയില്‍ നടന്ന കെപിസിസി ഒബിസി ഡിപ്പാര്‍ട്മെന്റ് ക്യാംപിനിടെ കോണ്‍ഗ്രസില്‍ ഒബിസി പ്രാതിനിധ്യം ചുരുങ്ങുന്നത് ചൂണ്ടിക്കാണിക്കുന്ന പ്രമേയം അവതരിപ്പിച്ചിരുന്നു.

  2001ല്‍ കേരള നിയമസഭയില്‍ കോണ്‍ഗ്രസിന് 12 ഈഴവ അംഗങ്ങളും ക്യാബിനറ്റില്‍ നാല് അംഗങ്ങലും ഒരു സ്പീക്കറും ഉണ്ടായിരുന്നത് 2011 നിയമസഭയില്‍ 3 അംഗങ്ങളും ക്യാബിനറ്റില്‍ രണ്ടുപേരുമായി ചുരുങ്ങി. 2016ല്‍ അത് ഒന്നായി ഇപ്പോള്‍ പൂജ്യവും.

കെപിസിസി ഒബിസി വിഭാഗം

ബാബു നാസറിന്റെ പ്രതികരണം പൂര്‍ണ രൂപം

“2009ല്‍ അഞ്ച് ആളുകള്‍ ലോക്‌സഭയിലേക്ക് മത്സരിച്ചു. 2014ല്‍ അത് നാലായി. ഇക്കൊല്ലം അത് രണ്ടായി. അടൂര്‍ പ്രകാശും കെ സുധാകരനും. ഇവര്‍ രണ്ടുപേരും ഈഴവ എന്നുള്ളതിന് അപ്പുറത്ത് നേതൃപ്രഭാവമുള്ള ആളുകളാണ്. കഴിഞ്ഞ തവണ ക്യാബിനറ്റുണ്ടാക്കുമ്പോള്‍ മന്ത്രിമാരെ തെരഞ്ഞിട്ട് കിട്ടിയില്ല. ആകെ മൂന്ന് ഈഴവരെ ജയിച്ചുള്ളൂ. ഈഴവ പ്രാതിനിധ്യം ഇങ്ങനെ കുറഞ്ഞ് കുറഞ്ഞ് ഇല്ലാതാകുകയാണ്. മുസ്ലീങ്ങളുടെ കാര്യവും അങ്ങനെത്തന്നെ. സത്യസന്ധമായി വിലയിരുത്തുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയത്തിന് ഏറ്റവും വലിയ റോള്‍ ഉണ്ടായിരുന്ന വിഭാഗമായിരുന്നു മുസ്ലീംകള്‍. മോഡി വിരുദ്ധതയുണ്ടായിരുന്നത് കൊണ്ട് എന്തുചെയ്താലും വോട്ട് ചെയ്‌തോളും എന്നൊരു ധാരണ വന്നു. മുസ്ലീം ലീഗുള്ളതുകൊണ്ട് മുസ്ലീം പ്രാതിനിധ്യമുണ്ടല്ലോ എന്ന് പറയാന്‍ കഴിയില്ല. ആരെങ്കിലുമൊക്കെ പറഞ്ഞില്ലെങ്കില്‍ ഭാവിയില്‍ ഇത് വലിയൊരു പ്രശ്‌നമായി മാറും. ഒരു മുസ്ലീമോ ഈഴവനോ ആയ ഒരു കോണ്‍ഗ്രസ് നേതാവ് ഇത് പറഞ്ഞാല്‍ പൊതു സമൂഹത്തിന്റെ മുന്‍പില്‍ പിന്തിരിപ്പനായി ചിത്രീകരിക്കപ്പെടുമോ എന്ന ഭയമുണ്ട്. അങ്ങനെ ഒരു ഭയമുള്ളതുകൊണ്ടാണ് ആരും ഒന്നും പറയാത്തത്. ആ അപകര്‍ഷതാബോധം കൊണ്ട് ആരും സംസാരിക്കാറില്ല. ജാതിയും മതവും പറഞ്ഞ് അധികാരമോഹം കാണിക്കുകയാണെന്നും ആക്ഷേപം വരും. സത്യത്തില്‍ വര്‍ഗീയമായ ഒന്നും ഈ ആവശ്യത്തില്‍ ഇല്ല. ഹിന്ദു വിഭാഗങ്ങളില്‍ കടലില്‍ പോകുന്ന ധീവരര്‍ ഒബിസി വിഭാഗത്തില്‍ പെട്ടതാണ്. മണ്‍പാത്രം നിര്‍മ്മിക്കുന്നവര്‍, വിശ്വകര്‍മജര്‍ തുടങ്ങിയവരെല്ലാം. കുറച്ച് ഈഴവരും കുറച്ച് മുസ്ലീങ്ങളും സാമ്പത്തികമായി മുന്നേറി. സോഷ്യല്‍ മൊബിലിറ്റിയുണ്ടായെങ്കിലും ഇവരെല്ലാം ഇപ്പോഴും പിന്നോക്ക വിഭാഗക്കാര്‍ തന്നെയാണ്. പക്ഷെ പ്രാതിനിധ്യത്തേക്കുറിച്ച് പറയുമ്പോള്‍ ചോദിക്കുന്നവരെ പിന്തിരിപ്പനാക്കും.

‘പ്രാതിനിധ്യം ചോദിച്ചാല്‍ പിന്തിരിപ്പനാക്കും’; ഒബിസി വിഭാഗത്തെ കെപിസിസി ഭാരവാഹിയോഗത്തില്‍ പോലും പരിഗണിക്കുന്നില്ലെന്ന് വിമര്‍ശനം
‘പിന്നോക്ക വിഭാഗങ്ങളെ തഴയുന്നു’; കോണ്‍ഗ്രസില്‍ മുന്നോക്ക പ്രീണനമെന്ന് കെപിസിസി ഒബിസി വിഭാഗം
ബാബു നാസര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം 
ബാബു നാസര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം 

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ സംവരണ വിഷയം ഉയര്‍ന്നുവന്നിരുന്നു. രണ്ട് സ്ട്രീമില്‍ സംവരണം ഉണ്ടായിരുന്നില്ല. പക്ഷെ, പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് അതില്‍ പ്രതികരിച്ചതേയില്ല. കോണ്‍ഗ്രസില്‍ നിന്ന് ഒരു പൊളിറ്റിക്കല്‍ മൂവ്‌മെന്റ് ഉണ്ടായില്ല. ദളിത് നേതാക്കളും ആക്ടിവിസ്റ്റുകളുമാണ് ശബ്ദമുയര്‍ത്തിയതും കേസ് കൊടുത്തതുമെല്ലാം. ഈഴവരെ ബിജെപി ഫോക്കസ് ചെയ്യുന്നത് കാണുന്നുണ്ട്. സംസ്ഥാനത്ത് 27 ശതമാനമുള്ള ഈഴവരില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിച്ചാല്‍ അത് ഗുരുതരമായ പ്രശ്‌നം തന്നെയാണ്.

കോണ്‍ഗ്രസിന് ഇപ്പോള്‍ നിയമസഭയില്‍ ഒരു ഈഴവ സാമാജികന്‍ പോലുമില്ല. കെപിസിസി ഭാരവാഹികളുടെ എണ്ണത്തിലും ഈ കുറവ് കാണാവുന്നതാണ്. നിലവില്‍ ഈഴവവിഭാഗത്തില്‍ നിന്ന് 3 ഡിസിസി പ്രസിഡന്റുമാര്‍ മാത്രമാണുള്ളത്.  

കെപിസിസി നേതൃത്വം ഇതില്‍ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ല. എഐസിസിയ്ക്ക് ഒരു ഒബിസി ഡിപ്പാര്‍ട്‌മെന്റുണ്ട്. തമ്രാധ്വാജ് സാഹു എന്നയാളാണ് അതിന്റെ ചെയര്‍മാന്‍. അദ്ദേഹം ഇപ്പോള്‍ ഛത്തീസ്ഗഢില്‍ ആഭ്യന്തരമന്ത്രിയാണ്. കെപിസിസിയുടെ ഒബിസി വിഭാഗത്തിന്റെ ചെയര്‍മാനാണ് പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റായ സുമേഷ്. പക്ഷെ ഒബിസി ഡിപാര്‍ട്‌മെന്റ് ചെയര്‍മാനെ കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിളിക്കാറില്ല. എക്‌സിക്യൂട്ടീവ് യോഗത്തില്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കര്‍ഷക കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളിലെ പ്രസിഡന്റുമാരെ വിളിക്കുന്നതിനൊപ്പം എന്തുകൊണ്ട് ഒബിസി വിഭാഗം ചെയര്‍മാനെ വിളിക്കുന്നില്ല?. മറ്റ് സംസ്ഥാനങ്ങളില്‍ ഒബിസി വിഭാഗം ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ വരെയുണ്ട്. അതാത് പ്രദേശ് ഇലക്ഷന്‍ കമ്മിറ്റിയുടെ സ്‌ക്രീനിങ്ങ് കമ്മിറ്റിയിലും ഒബിസി ചെയര്‍മാന്‍ പ്രധാന ചുമതല വഹിക്കുന്നുണ്ട്. ഇവിടെ പ്രദേശ് ഇലക്ഷന്‍ കമ്മിറ്റി പോയിട്ട് കെപിസിസി എക്‌സിക്യൂട്ടീവിന് പോലും വിളിക്കുന്നില്ല. ഇതുവരെ വിളിച്ചിട്ടില്ല. ഒരു പദവി തന്ന് മാറ്റി നിര്‍ത്തിയേക്കുന്നു എന്നല്ലാതെ ഭാരവാഹി യോഗത്തില്‍ പോലും പ്രാതിനിധ്യമില്ല. കേരളത്തില്‍ അങ്ങനെയൊരു ആവശ്യമില്ല എന്ന് കരുതുന്നുണ്ടാകും.

‘പ്രാതിനിധ്യം ചോദിച്ചാല്‍ പിന്തിരിപ്പനാക്കും’; ഒബിസി വിഭാഗത്തെ കെപിസിസി ഭാരവാഹിയോഗത്തില്‍ പോലും പരിഗണിക്കുന്നില്ലെന്ന് വിമര്‍ശനം
‘അവര്‍ വീട്ടില്‍ വന്ന് ജയ് ശ്രീറാം വിളിച്ചോട്ടെ, ഞാനും കൂടാം’; വിവരക്കേടിന് മറുപടി പറയാനില്ലെന്ന് അടൂര്‍  

ഈഴവ-മുസ്ലീം സമുദായത്തെ മാത്രമെടുത്താല്‍ കേരളത്തിലെ ജനസംഖ്യയുടെ പകുതിയാണ്. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകള്‍ക്കിടയില്‍ സോഷ്യല്‍ മൊബിലൈസേഷന്‍ ഉണ്ടാക്കിയ വിഭാഗമാണിവര്‍. ഈ സോഷ്യല്‍ മൊബിലൈസേഷന്റെ ഭാഗമായി സ്വാഭാവികമായും സ്വതന്ത്ര രാഷ്ട്രീയം ഉയര്‍ന്നുവരും. അടിസ്ഥാനവര്‍ഗം ആ കരുത്തിലേക്ക് എത്തുന്നതേയുള്ളൂ. ബിഡിജെഎസിന്റെ വരവൊക്കെ ഈ സോഷ്യല്‍ മൊബിലൈസേഷന്റെ ഫലമാണ് കാണിക്കുന്നത്. ആത്യന്തികമായി ഇതില്‍ നഷ്ടം സംഭവിക്കുക കോണ്‍ഗ്രസിനാണ്. ഒബിസി വിഭാഗങ്ങളേക്കൂടി അഭിസംബോധന ചെയ്തും ഉള്‍ക്കൊണ്ടുമാണ് മുന്നോട്ട് പോകേണ്ടത്.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ എടുത്താല്‍ ഏറ്റവും കൂടുതല്‍ മുസ്ലീംകള്‍ ഉള്ള പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. മുസ്ലീങ്ങളില്‍ ഭൂരിഭാഗവും പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പമാണ് നില്‍ക്കുന്നത്. അങ്ങനെയൊരു പാര്‍ട്ടി അവര്‍ക്ക് അര്‍ഹമായ സാമൂഹിക പ്രാതിനിധ്യം നല്‍കുന്നില്ല എന്നത് ഒരു സാമൂഹിക പ്രശ്‌നമാണ്. കാലം ചെല്ലുന്തോറും പ്രാതിനിധ്യം കുറഞ്ഞുവരുന്നു. ഹിന്ദുമതം എടുത്താല്‍ കേരളത്തില്‍ ഒബിസി വിഭാഗത്തില്‍പെട്ടവര്‍ 44 ശതമാനത്തോളമുണ്ട്. ഏകദേശം പകുതിയോളം വരും. തെരഞ്ഞെടുപ്പ് ജയത്തിലും ഈ പ്രാതിനിധ്യം വലിയൊരു ഘടകം തന്നെയാണ്. ലഭിച്ചില്ലെങ്കില്‍ വലിയ സാമൂഹിക പ്രശ്‌നവും.

‘പ്രാതിനിധ്യം ചോദിച്ചാല്‍ പിന്തിരിപ്പനാക്കും’; ഒബിസി വിഭാഗത്തെ കെപിസിസി ഭാരവാഹിയോഗത്തില്‍ പോലും പരിഗണിക്കുന്നില്ലെന്ന് വിമര്‍ശനം
കേരളത്തിലെ തമിഴ് ബ്രാഹ്മണര്‍ സ്വന്തം ചരിത്രമെങ്കിലും പഠിക്കണം: സണ്ണി എം കപിക്കാട്

Related Stories

No stories found.
logo
The Cue
www.thecue.in