വളവില്‍ മറഞ്ഞുനിന്ന് വാഹന പരിശോധന ; ചോദ്യം ചെയ്തതിന് പിഎസ്‌സി ഉദ്യോഗസ്ഥന്റെ പല്ലടിച്ച് കൊഴിച്ച് പൊലീസ് 

വളവില്‍ മറഞ്ഞുനിന്ന് വാഹന പരിശോധന ; ചോദ്യം ചെയ്തതിന് പിഎസ്‌സി ഉദ്യോഗസ്ഥന്റെ പല്ലടിച്ച് കൊഴിച്ച് പൊലീസ് 

വളവിലെ വാഹന പരിശോധന ചോദ്യം ചെയ്തയാളുടെ പല്ലടിച്ച് കൊഴിച്ച് പൊലീസ്. ആലപ്പുഴ ചേര്‍ത്തലയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. തിരുവനന്തപുരം പിഎസ്‌സി ഓഫീസിലെ ജീവനക്കാരനായ എസ് രമേഷിനാണ് പൊലീസ് ആക്രമണത്തില്‍ പല്ല് നഷ്ടമായത്. ശനിയാഴ്ച വൈകീട്ട് ചേര്‍ത്തല പൂത്തോട്ടപ്പാലത്തിന് സമീപമായിരുന്നു സംഭവം. എറണാകുളത്ത് പിഎസ്‌സി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു രമേഷ്. എന്നാല്‍ റോഡിലെ വളവില്‍ ബൈക്ക് തടഞ്ഞ പൊലീസ് മദ്യപിച്ചോയെന്ന് പരിശോധിച്ചു. മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലായതോടെ ഇയാളെ പോകാന്‍ അനുവദിച്ചു.

വളവില്‍ മറഞ്ഞുനിന്ന് വാഹന പരിശോധന ; ചോദ്യം ചെയ്തതിന് പിഎസ്‌സി ഉദ്യോഗസ്ഥന്റെ പല്ലടിച്ച് കൊഴിച്ച് പൊലീസ് 
അധികാര ദുര്‍വിനിയോഗം; ഡൊണാള്‍ഡ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു 

രമേഷ് ബൈക്ക് മാറ്റി നിര്‍ത്തിയ ശേഷം വളവിലും ഇരുട്ടിലും വാഹന പരിശോധന പാടില്ലെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍ ഇല്ലേയെന്ന് പൊലീസുകാരോട് ചോദിച്ചു. വളവില്‍ പൊലീസ് വാഹനം തടഞ്ഞ് പരിശോധന നടത്തുന്നതിന്റെ ഫോട്ടോയെടുക്കുകയും ചെയ്തു. ഇതില്‍ ക്ഷുഭിതരായ ഉദ്യോഗസ്ഥര്‍ ഇയാളുടെ കൈ പിന്നില്‍ മടക്കിപ്പിടിച്ച് പൊലീസ് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചു. തന്റെ കണ്ണിലും തലയിലും ജനനേന്ദ്രിയത്തിലും ഇടിച്ചെന്ന് രമേഷ് പറയുന്നു. മര്‍ദ്ദനത്തില്‍ രമേഷിന്റെ മുന്‍വരിയിലെ പല്ല് നഷ്ടമായി. സംഭവസ്ഥലത്തുവെച്ചും പൊലീസ് സ്റ്റേഷനിലെത്തിച്ചും മര്‍ദ്ദിച്ചതായി രമേഷ് പറയുന്നു.

വളവില്‍ മറഞ്ഞുനിന്ന് വാഹന പരിശോധന ; ചോദ്യം ചെയ്തതിന് പിഎസ്‌സി ഉദ്യോഗസ്ഥന്റെ പല്ലടിച്ച് കൊഴിച്ച് പൊലീസ് 
കേരള വര്‍മ്മ സംഘര്‍ഷം: 20 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; വധശ്രമക്കുറ്റം ചുമത്തി

പൊലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസം നിന്നെന്ന് ആരോപിച്ച് രമേഷിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. എന്നാല്‍ തന്റെ പേരില്‍ കേസെടുത്തതിനാല്‍ പൊലീസിനെതിരെ പരാതിപ്പെടാന്‍ ഇയാള്‍ ഭയപ്പെട്ടു. എന്നാല്‍ പിഎസ് സി ചെയര്‍മാന്‍ എംകെ സക്കീര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് ഡിജിപിക്ക് പരാതി നല്‍കി. ഇതില്‍ ചേര്‍ത്തല സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഗ്രേഡ് എസ്‌ഐ ബാബുവിനും സിവില്‍ പൊലീസ് ഓഫീസര്‍ തോമസിനും എതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in