അധികാര ദുര്‍വിനിയോഗം; ഡൊണാള്‍ഡ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു 

അധികാര ദുര്‍വിനിയോഗം; ഡൊണാള്‍ഡ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു 

അധികാര ദുര്‍വിനിയോഗത്തിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു. 197 നെതിരെ 230 വോട്ടിനാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. അടുത്തമാസം ട്രംപ് സെനറ്റിന്റെ വിചാരണ നേരിടണം. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളിയായെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഡെമോക്രാറ്റിക് നേതാവ് ജോ. ബൈഡനും മകന്‍ ഹണ്ടര്‍ ബൈഡനുമെതിരെ കേസുകള്‍ കുത്തിപ്പൊക്കാന്‍ ഉക്രൈന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നതാണ് ട്രംപിനെതിരായ കുറ്റം. അധികാര ദുര്‍വിനിയോഗമാണിതെന്ന് കണ്ടെത്തിയാണ് നടപടി.

അധികാര ദുര്‍വിനിയോഗം; ഡൊണാള്‍ഡ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു 
‘ഭൂരിപക്ഷത്തിന്റെ പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്ന ധ്വനി’; പൗരത്വനിയമത്തിനെതിരെ ലത്തീന്‍ കത്തോലിക്കാ സഭ 

അതേസമയം ഇംപീച്ച്‌മെന്റ് നടപടികളോട് സഹകരിക്കാതെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കിയന്ന കുറ്റവും ഹൗസ് ജുഡീഷ്യറി ശരിവെച്ചിട്ടുണ്ട് ശേഷം ജനപ്രതിനിധി സഭയില്‍ പ്രമേയം പാസാവുകയും ചെയ്തു. ഇനി ഇംപീച്ച്‌മെന്റ് പ്രമേയം സെനറ്റിന്റെ പരിഗണനയ്ക്ക് വരും. പ്രതിനിധിസഭയില്‍ ആകെയുള്ള 435 ല്‍ 232 അംഗങ്ങള്‍ ഡെമോക്രാറ്റുകള്‍ക്കുണ്ട്. പ്രമേയം പാസാകാന്‍ 216 പേരുടെ പിന്‍തുണ മതിയായിരുന്നു. അതേസമയം 100 അംഗ സെനറ്റില്‍ 67 പേരുടെ പിന്‍തുണ വേണം. സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. ഇവിടെ ഡെമോക്രാറ്റുകളുടെ അംഗബലം 47 ആണ്.

അധികാര ദുര്‍വിനിയോഗം; ഡൊണാള്‍ഡ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു 
‘ഹിന്ദുക്കള്‍ക്കായി ഒരു രാജ്യം പോലുമില്ല’; മുസ്ലീംകള്‍ക്ക് പോകാന്‍ കുറേ രാജ്യങ്ങളുണ്ടെന്ന് കേന്ദ്രമന്ത്രി ഗഡ്കരി

സെനറ്റില്‍ പ്രമേയം പാസാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അമേരിക്കന്‍ ചരിത്രത്തില്‍ ഇംപീച്ച് ചെയ്യപ്പെടുന്ന മൂന്നാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്. 1868 ല്‍ ആന്‍ഡ്രൂ ജോണ്‍സണും 1974 ല്‍ റിച്ചാര്‍ഡ് നിക്‌സണും 1998 ല്‍ ബില്‍ ക്ലിന്റണും നടപടി നേരിട്ടവരാണ്. അതേസമയം ഇംപീച്ച്‌മെന്റ്‌ അട്ടിമറി ശ്രമമാണെന്ന് ആരോപിച്ച് ട്രംപ് രംഗത്തെത്തി. നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണ്. ജനപ്രതിനിധി സഭയ്‌ക്കെതിരെ ഡെമോക്രാറ്റുകള്‍ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ്. നടപടി സെനറ്റ് തിരുത്തുമെന്നും ട്രംപ് അവകാശപ്പെട്ടു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in