കേരള വര്‍മ്മ സംഘര്‍ഷം: 20 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; വധശ്രമക്കുറ്റം ചുമത്തി

കേരള വര്‍മ്മ സംഘര്‍ഷം: 20 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; വധശ്രമക്കുറ്റം ചുമത്തി

തൃശൂര്‍ കേരളവര്‍മ്മ കോളേജ് സംഘര്‍ഷത്തില്‍ 20 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. എബിവിപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിന് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി. രാവിലെയായിരുന്നു സംഭവം. പഠിപ്പ് മുടക്ക് ആഹ്വാനവുമായി എത്തിയ എബിവിപി പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ തടഞ്ഞതിനേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പൗരത്വനിയമത്തെ അനുകൂലിച്ച് എബിവിപി ക്യാംപെയ്ന്‍ നടത്തിയത് എസ്എഫ്‌ഐ തടഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് മര്‍ദ്ദനമെന്ന് എബിവിപി ആരോപിക്കുന്നു. കേരള വര്‍മ്മ കോളേജിലുണ്ടായത് നേരത്തെയുണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവും പറഞ്ഞു.

കേരള വര്‍മ്മ കോളേജ് സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ എബിവിപി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ശക്തമായി തിരിച്ചടിക്കുമെന്ന് ബിജെപി പ്രതികരിച്ചു. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് എബിവിപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു.

കേരള വര്‍മ്മ സംഘര്‍ഷം: 20 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; വധശ്രമക്കുറ്റം ചുമത്തി
പൗരത്വനിയമം: കണ്ണൂര്‍ മമ്പറത്ത് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആര്‍എസ്എസ് മര്‍ദ്ദനം, സോഡാക്കുപ്പിയേറ്

സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷമുണ്ടായി. പന്തളം എന്‍എസ്എസ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരേയും നാല് എബിവിപി പ്രവര്‍ത്തകരേയും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളേജിലും ഇരുവിദ്യാര്‍ത്ഥി സംഘടനകളും തമ്മില്‍ ഏറ്റുമുട്ടി. പരുക്കേറ്റ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരേയും നാല് എബിവിപി പ്രവര്‍ത്തകരേയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേരള വര്‍മ്മ സംഘര്‍ഷം: 20 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; വധശ്രമക്കുറ്റം ചുമത്തി
‘ഭൂരിപക്ഷത്തിന്റെ പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്ന ധ്വനി’; പൗരത്വനിയമത്തിനെതിരെ ലത്തീന്‍ കത്തോലിക്കാ സഭ 

Related Stories

No stories found.
logo
The Cue
www.thecue.in