പി.സി ജോര്‍ജിനെ ജയിലിലിടാന്‍ തയ്യാറാകണം, വര്‍ഗീയതയുടെ സഹവാസിയെന്ന് ഷാഫി പറമ്പില്‍

പി.സി ജോര്‍ജിനെ ജയിലിലിടാന്‍ തയ്യാറാകണം, വര്‍ഗീയതയുടെ സഹവാസിയെന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരത്ത് ഹിന്ദുസമ്മേളന വേദിയില്‍ കൊടിയ വര്‍ഗീയ പ്രചരണവും മുസ്ലിം വിദ്വേഷവും നടത്തിയ ജനപക്ഷം നേതാവ് പി.സി.ജോര്‍ജിനെ പൊലീസ് കേസെടുത്ത് ജയിലില്‍ അടക്കണമെന്ന് ഷാഫി പറമ്പില്‍. തമ്മിലടിപ്പിക്കല്‍ ശ്വാസവായുവും തൊഴിലുമാക്കിയ പി സി ജോര്‍ജ്ജിനെ കേസെടുത്ത് ജയിലിലിടാന്‍ പോലീസ് തയ്യാറാകണം. സാംക്രമിക രോഗമായി പടരാന്‍ ആഗ്രഹിക്കുന്ന വര്‍ഗ്ഗീയതയുടെ സഹവാസിയാണ് പി സി ജോര്‍ജ്ജ് എന്നും ഷാഫി പറമ്പില്‍ എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.

പി.സി ജോര്‍ജിനെ ജയിലിലിടാന്‍ തയ്യാറാകണം, വര്‍ഗീയതയുടെ സഹവാസിയെന്ന് ഷാഫി പറമ്പില്‍
മുസ്ലിം ഹോട്ടലുകള്‍ വഴി ഹിന്ദുക്കളെ വന്ധ്യംകരിക്കുന്നു, ജനസംഖ്യ കൂട്ടി മുസ്ലിം രാഷ്ട്രമാക്കുന്നു; വര്‍ഗീയ വിഷം ചീറ്റി പി.സി ജോര്‍ജ്ജ്
പി.സി ജോര്‍ജിനെ ജയിലിലിടാന്‍ തയ്യാറാകണം, വര്‍ഗീയതയുടെ സഹവാസിയെന്ന് ഷാഫി പറമ്പില്‍
വൃത്തികേടുകളുടെ പ്രപഞ്ചമാണ് പി.സി ജോര്‍ജ്; റേറ്റിംഗിനും ബിസിനസിനും വേണ്ടി മാധ്യമങ്ങള്‍ കണ്ടീഷന്‍ ചെയ്യുന്നുവെന്ന് ജിയോ ബേബി
പി.സി ജോര്‍ജിനെ ജയിലിലിടാന്‍ തയ്യാറാകണം, വര്‍ഗീയതയുടെ സഹവാസിയെന്ന് ഷാഫി പറമ്പില്‍
പി.സി ജോര്‍ജിനെയും രാഹുല്‍ ഈശ്വറിനെയും എന്തിന് ചാനല്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നു; പ്രതിഷേധമറിയിച്ച് എഡിറ്റര്‍മാര്‍ക്ക് കത്ത്

പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തില്‍ നിന്ന്

മുസ്ലിം ഹോട്ടലുകളില്‍ ചായയില്‍ ഫില്ലര്‍ ഉപയോഗിച്ച് മിശ്രിതം ചേര്‍ത്ത് ഹിന്ദുക്കളെ വന്ധ്യംകരിക്കുന്നുണ്ടെന്നും മുസ്ലിങ്ങള്‍ ജനസംഖ്യ വര്‍ധിപ്പിച്ച് കേരളത്തെ മുസ്ലിംരാഷ്ട്രമാക്കാനാണ് നോക്കുന്നതെന്നും പി.സി ജോര്‍ജ്ജ്.

മുസ്ലിങ്ങള്‍ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ആക്രമിക്കുകയാണെന്നും പി.സി ജോര്‍ജ്ജ്. കടുത്ത മുസ്ലിം വിരുദ്ധതയും സ്ത്രീ വിരുദ്ധതയും നിറഞ്ഞ പരാമര്‍ശങ്ങള്‍ക്കെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിയെയും ഡിജിപിയെയും സമീപിച്ചിട്ടുണ്ട്.

ലവ് ജിഹാദ് വഴി ഹിന്ദു-ക്രിസ്ത്യന്‍ യുവതികളെ തട്ടിയെടുത്ത് ഭീകരവാദികള്‍ക്ക് ബലാല്‍സംഗം ചെയ്യാന്‍ നല്‍കുന്നുണ്ടെന്നും പി.സി ജോര്‍ജ്ജ്. ഹിന്ദുക്കള്‍ ക്ഷേത്രങ്ങളില്‍ പണം നല്‍കിയാല്‍ അത് സര്‍ക്കാര്‍ മറ്റ് കാര്യങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന വ്യാജവാദവും പി.സി ജോര്‍ജ്ജ് ആവര്‍ത്തിക്കുന്നു. ക്ഷേത്രങ്ങളുടെ നിയന്ത്രണം ലഭിക്കാന്‍ ഹിന്ദുസംഘടനകള്‍ യുദ്ധത്തിനൊരുങ്ങണമെന്നും പി.സി.ജോര്‍ജ്ജ്.

പി.സി ജോര്‍ജിനെ ജയിലിലിടാന്‍ തയ്യാറാകണം, വര്‍ഗീയതയുടെ സഹവാസിയെന്ന് ഷാഫി പറമ്പില്‍
ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിക്കുന്ന പി.സി ജോര്‍ജ്ജ് ചാനല്‍ പ്രൈം ടൈമില്‍ അനിവാര്യമോ?
പി.സി ജോര്‍ജിനെ ജയിലിലിടാന്‍ തയ്യാറാകണം, വര്‍ഗീയതയുടെ സഹവാസിയെന്ന് ഷാഫി പറമ്പില്‍
'വിഷ വ്യാപനത്തിന്റെ വേരോട്ടം', ഹിന്ദുരാഷ്ട്ര പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെ വിമര്‍ശിച്ച് സത്യദീപം