ബൈക്കപകടത്തില്‍ നവദമ്പതികള്‍ക്ക് ദാരുണാന്ത്യം

ബൈക്കപകടത്തില്‍ നവദമ്പതികള്‍ക്ക്  ദാരുണാന്ത്യം
Published on

ദേശീയപാതയില്‍ മലപ്പുറം ചേലേമ്പ്രയിലുണ്ടായ ബൈക്ക് അപകടത്തില്‍ നവദമ്പതികള്‍ക്ക് ദാരുണാന്ത്യം. വേങ്ങര കണ്ണമംഗലം മാട്ടില്‍ കെ.ടി. സലാഹുദ്ദീന്‍, ചേലേമ്പ്ര പുല്ലിപ്പറമ്പ് കുറ്റീരി ഫാത്തിമ ജുമാന എന്നിവരാണ് മരിച്ചത്. 25 ഉം 19 ഉം വയസ്സായിരുന്നു.

Photo Courtesy : Mathrubhumi

ബൈക്കപകടത്തില്‍ നവദമ്പതികള്‍ക്ക്  ദാരുണാന്ത്യം
പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജീവന്‍ രക്ഷിച്ച കുട്ടി, രാജ്യത്താദ്യം ധീരതാ പുരസ്‌കാരം നേടിയ ഹരീഷ് മെഹ്‌റ

ഇവരുടെ ബൈക്ക് മറ്റൊരു ഇരുചക്രവാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയും എതിരെ വന്ന ടാങ്കര്‍ ലോറിയുടെ അടിയിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം.

സലാഹുദ്ദീന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. 25 കാരന്‍ സംഭവസ്ഥലത്തുവെച്ചും ജുമാന ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയും മരണപ്പെട്ടു. 10 ദിവസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഫറോക്കിലുള്ള, ജുമാനയുടെ പിതൃസഹോദരിയുടെ വീട്ടില്‍ വിരുന്നിന് പോകവെയായിരുന്നു അപകടം.

Newly Wed Couple died in an Accident At Chelembra, Malappuram.

logo
The Cue
www.thecue.in