സ്വപ്‌നയുടെ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ല; പറയാനുള്ളത് മറ്റൊരു പുസ്തകത്തിലെന്ന് ശിവശങ്കര്‍

സ്വപ്‌നയുടെ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ല; പറയാനുള്ളത് മറ്റൊരു പുസ്തകത്തിലെന്ന് ശിവശങ്കര്‍
sys 8

അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പുസ്തകം ഇറങ്ങിയതിന് പിന്നാലെ സ്വപ്‌ന സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് എം.ശിവശങ്കര്‍. തന്റെ പ്രതികരണം പുസ്തകത്തിലുണ്ട്. കേസ് നടന്നുകൊണ്ടിരിക്കുകയാണ്. കേസ് കഴിഞ്ഞ ശേഷം വിശദമായി പ്രതികരിക്കും. കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പുസ്തകമായി ഇറക്കുമെന്നും എം.ശിവശങ്കര്‍ പറഞ്ഞു.

എം.ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ഇന്നലെ ചാനലുകളോട് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. തന്നെ ശിവശങ്കര്‍ ഉപയോഗിക്കുകയായിരുന്നു. താനിങ്ങനെ ആയതിന്റെ ഉത്തരവാദിത്തം എം.ശിവശങ്കറിനാണ്. ശിവശങ്കറിന്റെ പുസ്തകത്തിലെ തന്നെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ചേര്‍ന്ന് വലിയ പുസ്തകം എഴുതാമായിരുന്നു. ചിത്രങ്ങളോട് കൂടി അത് പ്രസിദ്ധീകരിക്കാമായിരുന്നുവെന്നും സ്വപ്‌ന സുരേഷ് പറയുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി താനുമായി അടുപ്പമുണ്ടായിരുന്ന ശിവശങ്കറിന് ധാരാളം സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്.എന്നാല്‍ ഐഫോണിനെക്കുറിച്ച് മാത്രമാണ് പറയുന്നത്. തന്റെ ഗതി മറ്റൊരു പെണ്ണിനും ഉണ്ടാകരുത്.

പുസ്തകത്തില്‍ സ്വപ്‌ന സുരേഷിനെ ഇത്തരത്തിലായിരിക്കും ട്രീറ്റ് ചെയ്യുകയെന്ന് കരുതിയില്ല. പുസ്തകം എഴുതി എന്ത് ക്ലീന്‍ ചിറ്റ് ലഭിക്കാനാണ് എം.ശിവശങ്കര്‍ ശ്രമിക്കുന്നത്. ഇമേജ് തിരിച്ചു പിടിക്കാനുള്ള ശ്രമത്തില്‍ ആത്മമാര്‍ത്ഥതയുണ്ടായില്ല. അര്‍ധസത്യങ്ങള്‍ പറയരുത്. എന്തുകൊണ്ടാണ് ശിവശങ്കര്‍ മുഴുവന്‍ സത്യങ്ങളും തുറന്ന് പറയാതിരുന്നതെന്നും സ്വപ്‌ന സുരേഷ് ചോദിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in