‘സുപ്രീം കോടതി വിധി മാനിക്കുന്നു’; കൂടുതല്‍ പ്രതികരണങ്ങള്‍ വിധി പഠിച്ച ശേഷമെന്ന് മുസ്ലീം ലീഗ്; പ്രതികരണങ്ങള്‍

‘സുപ്രീം കോടതി വിധി മാനിക്കുന്നു’; കൂടുതല്‍ പ്രതികരണങ്ങള്‍ വിധി പഠിച്ച ശേഷമെന്ന് മുസ്ലീം ലീഗ്; പ്രതികരണങ്ങള്‍

അയോധ്യയിലെ തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുനല്‍കിക്കൊണ്ടുള്ള സുപ്രീം കോടതിവിധി മാനിക്കുന്നുവെന്ന് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കൂടുതല്‍ പ്രതികരണങ്ങള്‍ വിധി പഠിച്ചശേഷം നടത്താം. ജനങ്ങള്‍ സമാധാനവും ആത്മസംയമനവും പാലിക്കണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

കോടതിവിധി എന്താണെങ്കിലും മാനിക്കുമെന്ന് മുസ്ലീം ലീഗ് നേരത്തെ വ്യക്തമാക്കിയതാണ്. തിങ്കളാഴ്ച്ച ചേരുന്ന യോഗത്തില്‍ വിധി ചര്‍ച്ച ചെയ്യും.

ഹൈദരലി ശിഹാബ് തങ്ങള്‍

വിധിയില്‍ നിരാശയോ ആഹ്ലാദമോ പാടില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 

സുപ്രീം കോടതിവിധിയേക്കുറിച്ച് മുസ്ലീം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും സമാനപ്രതികരണമാണ് നടത്തിയത്. തിങ്കളാഴ്ച്ച ചേരുന്ന പാര്‍ട്ടിയോഗത്തിന് ശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുമെന്ന് കൂഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

‘സുപ്രീം കോടതി വിധി മാനിക്കുന്നു’; കൂടുതല്‍ പ്രതികരണങ്ങള്‍ വിധി പഠിച്ച ശേഷമെന്ന് മുസ്ലീം ലീഗ്; പ്രതികരണങ്ങള്‍
അയോധ്യാ കേസ് വിധി: തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന്; മുസ്ലിങ്ങള്‍ക്ക് മസ്ജിദ് നിര്‍മ്മിക്കാന്‍ പകരം സ്ഥലം
വിധി ദൗര്‍ഭാഗ്യകരമെന്ന് ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുള്‍ അസീസ്.

സുപ്രീം കോടതിവിധിയില്‍ തൃപ്തരല്ലെന്ന് അറിയിച്ച് കേസിലെ പ്രധാന കക്ഷികളിലൊരാളായ സുന്നി വഖഫ് ബോര്‍ഡ് രംഗത്തെത്തിയിരുന്നു. തൃപ്തരല്ലെങ്കിലും വിധി അംഗീകരിക്കുന്നു. തുടര്‍നപടികള്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും സുന്നി വഖഫ് ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.

‘സുപ്രീം കോടതി വിധി മാനിക്കുന്നു’; കൂടുതല്‍ പ്രതികരണങ്ങള്‍ വിധി പഠിച്ച ശേഷമെന്ന് മുസ്ലീം ലീഗ്; പ്രതികരണങ്ങള്‍
അയോധ്യാ കേസ് വിധി: ബാബരി മസ്ജിദിന് അടിയില്‍ നിര്‍മിതി ഉണ്ടായിരുന്നു, ക്ഷേത്രം പൊളിച്ചാണ് പള്ളിയെന്ന് കണ്ടെത്തിയില്ല 

പ്രതികരണങ്ങള്‍

അയോധ്യവിധി പല കാരണത്താല്‍ പ്രധാനമാണ്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് വിധി വ്യക്തമാക്കുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കം സൗഹാര്‍ദ്ദപരമായി തീര്‍പ്പാക്കി: പ്രധാനമന്ത്രി, നരേന്ദ്ര മോദി

ഇന്ത്യന്‍ നീതിന്യാ ചരിത്രത്തിലെ നാഴികക്കലാണ് സുപ്രീം കോടതിവിധി. തര്‍ക്കം നിയമപരമായി തീര്‍ക്കാന്‍ ശ്രമം നടത്തിയ എല്ലാവര്‍ക്കും നന്ദി: ആഭ്യന്തര മന്ത്രി, അമിത് ഷാ

വിധി ആരുടേയും വിജയമോ പരാജയമോ ആയി കാണേണ്ടതില്ല. എല്ലാവരും ചേര്‍ന്ന് രാമക്ഷേത്രം പണിയണം: മോഹന്‍ ഭാഗവത്, ആര്‍എസ്എസ്

വിധിയെ മാനിക്കുന്നു. കോണ്‍ഗ്രസ് രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂലമാണ്. ഭരണഘടന അനുശാസിക്കുന്ന മതേതരത്വമൂല്യങ്ങളും സാഹോദര്യവും അനുസരിച്ച് എല്ലാവരും സമാധാനം പുലര്‍ത്തണം. രാമന്റെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് രാമനെ അറിയില്ല. അധികാരക്കൊതിക്ക് വേണ്ടി രാമനെ ഉപയോഗിച്ച ബിജെപിക്ക് ആ വാതില്‍ അടഞ്ഞിരിക്കുന്നു: കോണ്‍ഗ്രസ്

സുപ്രീം കോടതിയുടേത് ചരിത്രപരമായ വിധി. ജനങ്ങള്‍ സംയമനം പാലിക്കണം. സമാധാന അന്തരീക്ഷം നിലനിര്‍ത്തണം: പ്രതിരോധമന്ത്രി, രാജ്‌നാഥ് സിങ്

അയോധ്യ ഭൂമി തര്‍ക്കത്തിന് നിയമപരമായി തീര്‍പ്പുണ്ടായി. എല്ലാവരും സംയമനത്തോടെ പ്രതികരിക്കണം. വിധിയുടെ വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കാം: മുഖ്യമന്ത്രി പിണറായി

വിധിയെ സ്വീകരിക്കുന്നു. മതത്തിന്റെ പേരില്‍ പുതിയൊരു തര്‍ക്കം കൂടി രാജ്യത്ത് ഉടലെടുക്കില്ലെന്ന് പ്രതീക്ഷിക്കുന്നു: എന്‍സിപി

രാമക്ഷേത്രത്തിന് വേണ്ടി ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ജീവിതവും, ജോലിയും കുടുംബവും ത്യജിച്ചു. ഇന്ന് സുപ്രീം കോടതി അതേ ഭൂമി ശ്രീരാമ ക്ഷേത്രത്തിന് വേണ്ടി നല്‍കിയത് ഈ ത്യാഗത്തിനുള്ള ആദരവാണ്: പ്രവീണ്‍ തൊഗാഡിയ (മുന്‍ വിഎച്ച്പി പ്രസിഡന്റ്)

‘സുപ്രീം കോടതി വിധി മാനിക്കുന്നു’; കൂടുതല്‍ പ്രതികരണങ്ങള്‍ വിധി പഠിച്ച ശേഷമെന്ന് മുസ്ലീം ലീഗ്; പ്രതികരണങ്ങള്‍
2016ല്‍ മാത്രം ആത്മഹത്യ ചെയ്തത് 11379 കര്‍ഷകര്‍; മൂന്ന് വര്‍ഷത്തിന് ശേഷം വിവരം പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in