അയോധ്യാ കേസ് വിധി: തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന്; മുസ്ലിങ്ങള്‍ക്ക് മസ്ജിദ് നിര്‍മ്മിക്കാന്‍ പകരം സ്ഥലം

അയോധ്യാ കേസ് വിധി: തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന്; മുസ്ലിങ്ങള്‍ക്ക് മസ്ജിദ് നിര്‍മ്മിക്കാന്‍ പകരം സ്ഥലം

അയോധ്യാ കേസില്‍ ബാബ്‌റി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കസ്ഥലം ക്ഷേത്രം നിര്‍മ്മിക്കാനായി വിട്ടുനല്‍കി സുപ്രീം കോടതി. മുസ്ലീങ്ങള്‍ക്ക് അയോധ്യയില്‍ മറ്റൊരിടത്ത് മസ്ജിദ് നിര്‍മ്മിക്കാന്‍ അഞ്ച് ഏക്കര്‍ സ്ഥലം നല്‍കും. ഒരു നൂറ്റാണ്ടില്‍ അധികമായി തര്‍ക്കം നിലനിന്നിരുന്ന 2.77 ഏക്കര്‍ സ്ഥലം ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന് വിട്ടുനല്‍കിക്കൊണ്ട് പരമോന്നത കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്. തര്‍ക്കഭൂമി കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മാസത്തിനകം പ്രത്യേക ട്രസ്റ്റുണ്ടാക്കി അവര്‍ക്ക് കൈമാറണം. രാമക്ഷേത്ര നിര്‍മ്മാണം ട്രസ്റ്റ് ഏറ്റെടുക്കും. ഭൂമി ഹിന്ദുക്കള്‍ക്ക് കൈമാറുന്നതിന് പകരമായി മുസ്ലീങ്ങള്‍ക്ക് അയോധ്യയില്‍ മറ്റൊരിടത്തായിരിക്കും മസ്ജിദ് നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കുക. അഞ്ച് ഏക്കര്‍ സ്ഥലം കണ്ടെത്തി രണ്ട് മൂന്ന് മാസത്തിനകം മസ്ജിദ് നിര്‍മ്മാണത്തിന്റെ പ്രാരംഭനടപടികള്‍ ആരംഭിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റില്‍ നീര്‍മോഹി അഖാഡയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണം. ക്ഷേത്ര നിര്‍മ്മാണത്തിന് മൂന്ന് മുതല്‍ നാല് മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണം.  

സുപ്രീം കോടതി   

ഭൂമിയില്‍ രാം ലല്ലയുടെ അവകാശം സമാധാനം നിലനിര്‍ത്തിയാല്‍ മാത്രമാണെന്നും അഞ്ച് അംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഒറ്റവിധിന്യായത്തില്‍ പറയുന്നു. വിധിയില്‍ തുടര്‍ നടപടി ആലോചിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ് വ്യക്തമാക്കി.

അയോധ്യാ കേസ് വിധി: തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന്; മുസ്ലിങ്ങള്‍ക്ക് മസ്ജിദ് നിര്‍മ്മിക്കാന്‍ പകരം സ്ഥലം
അയോധ്യാ കേസ് വിധി: ബാബരി മസ്ജിദിന് അടിയില്‍ നിര്‍മിതി ഉണ്ടായിരുന്നു, ക്ഷേത്രം പൊളിച്ചാണ് പള്ളിയെന്ന് കണ്ടെത്തിയില്ല 

വിധിപ്രസ്താവത്തിലെ പ്രസക്തഭാഗങ്ങള്‍

നീര്‍മോഹി അഖാഡയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഇന്ത്യയുടെ തെളിവുകള്‍ മാത്രം പോരാ. എസ്എഐയ്ക്ക് ആധികാരികതയുണ്ട്. എഎസ്‌ഐ റിപ്പോര്‍ട്ട് പ്രകാരം മാത്രം ഉടമസ്ഥത തീരുമാനിക്കാനാകില്ല. മസ്ജിദ് പണിതത് മറ്റൊരു നിര്‍മ്മാണസ്ഥലത്തെന്ന് കണ്ടെത്തി. ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുക നിയമവഴിയിലൂടെയാണ്. ദൈവശാസ്ത്രമല്ല ചരിത്ര വസ്തുതകളാണ് അടിസ്ഥാനം.അയോധ്യയിലാണ് രാമന്‍ ജനിച്ചതെന്ന് ഹിന്ദുവിശ്വാസം തള്ളാനാകില്ല. തര്‍ക്കഭൂമിയില്‍ ഇരുവിഭാഗവും ആരാധന നടത്തിയിരുന്നു. തുറസ്സായ സ്ഥലത്തല്ല ബാബ്‌റി മസ്ജിദ് നിര്‍മ്മിച്ചത്. ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് കണ്ടെത്തിയിട്ടില്ല. മസ്ജിദിന് താഴെ താഴെ മറ്റൊരു നിര്‍മ്മിതി ഉണ്ടായിരുന്നു. ഈ കെട്ടിട അവശിഷ്ടങ്ങള്‍ ഇസ്ലാമിക നിര്‍മ്മിതി ആയിരുന്നില്ല. അയോധ്യയാണ് രാമന്റെ ജന്മസ്ഥലമെന്നതില്‍ തര്‍ക്കമില്ല. നീര്‍മോഹി അഖാഡയുടെ പൗരോഹിത്യ അവകാശം നിലനില്‍ക്കുന്നതല്ല. രാമജന്മഭൂമിക്ക് നിയമപരമായ അസ്തിത്വമില്ല. ബാബ്‌റി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമായാണ്. സുന്നി വഖഫ് ബോര്‍ഡിന് സമ്പൂര്‍ണ അവകാശത്തിന് രേഖയില്ല. തര്‍ക്കഭൂമി മൂന്നായി വിധിച്ച അലഹബാദ് ഹൈക്കോടതി വിധി തെറ്റാണ്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അയോധ്യാ കേസ് വിധി: തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന്; മുസ്ലിങ്ങള്‍ക്ക് മസ്ജിദ് നിര്‍മ്മിക്കാന്‍ പകരം സ്ഥലം
അയോധ്യാ വിധി: സമാധാനം തകരാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ 

Related Stories

No stories found.
logo
The Cue
www.thecue.in