2016ല്‍ മാത്രം ആത്മഹത്യ ചെയ്തത് 11379 കര്‍ഷകര്‍; മൂന്ന് വര്‍ഷത്തിന് ശേഷം വിവരം പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

2016ല്‍ മാത്രം ആത്മഹത്യ ചെയ്തത് 11379 കര്‍ഷകര്‍; മൂന്ന് വര്‍ഷത്തിന് ശേഷം വിവരം പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

മൂന്ന് വര്‍ഷങ്ങളായി മറച്ചുവെച്ചിരുന്ന കര്‍ഷക ആത്മഹത്യാ കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തരമന്ത്രാലയം പുറത്തിക്കിയ നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ രേഖകള്‍ പ്രകാരം 2016ല്‍ മാത്രം ആത്മഹത്യ ചെയ്തത് 11,379 കര്‍ഷകര്‍. എല്ലാ മാസവും 948 കര്‍ഷകര്‍. ഓരോ ദിവസവും 31 കര്‍ഷകര്‍ ജീവിതം അവസാനിപ്പിക്കുന്നു.

ആത്മഹത്യ ചെയ്യുന്നവരില്‍ 8.6 ശതമാനം സ്ത്രീകളെന്ന് എന്‍സിആര്‍ബി രേഖകള്‍

ബിജെപി ഭരിച്ചിരുന്ന മഹാരാഷ്ട്രയിലാണ് 2016ല്‍ ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ജീവനൊടുക്കിയത്. 2016ല്‍ 3,661 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. 2014ല്‍ 4,004ഉം 2015ല്‍ 4,921 കര്‍ഷകരും മഹാരാഷ്ട്രയില്‍ ജീവിതം അവസാനിപ്പിച്ചു. 2013 മുതല്‍ 2018 വരെയുളള കാലയളവില്‍ 15,356 കര്‍ഷകര്‍ ജീവനൊടുക്കിയെന്ന് അടുത്തിടെ നല്‍കിയ വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. കര്‍ണാടകയാണ് കര്‍ഷക ആത്മഹത്യയില്‍ രണ്ടാം സ്ഥാനത്ത്. 2016ല്‍ 2,079 2015ല്‍ 1,569 ഉം പേര്‍ ജീവനൊടുക്കി.

2016ല്‍ മാത്രം ആത്മഹത്യ ചെയ്തത് 11379 കര്‍ഷകര്‍; മൂന്ന് വര്‍ഷത്തിന് ശേഷം വിവരം പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍
‘ട്രാന്‍സ് പേഴ്‌സണുകളുടെ ഉന്നത വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കും’; സെക്സ് റീഅസൈന്‍മെന്റ് സര്‍ജറി സജ്ജമാക്കുമെന്ന് കെകെ ശൈലജ

എന്‍സിആര്‍ബി കര്‍ഷക ആത്മഹത്യകളുടെ കണക്ക് പുറത്തുവിടാന്‍ തുടങ്ങിയത് 1995ലാണ്. 2016വരെ 3,33,407 കര്‍ഷകര്‍ ജീവനൊടുക്കിയെന്നാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്. യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും ഏറെയാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടുന്നു.

മദ്ധ്യപ്രദേശ്

2014-1181 കര്‍ഷകര്‍

2015-1290 കര്‍ഷകര്‍

2016-1321 കര്‍ഷകര്‍

ആന്ധ്രപ്രദേശ്

2014- 632 കര്‍ഷകര്‍

2015- 916 കര്‍ഷകര്‍

2016- 804 കര്‍ഷകര്‍

ഛത്തീസ്ഗഢ്

2014- 854 കര്‍ഷകര്‍

2015- 954 കര്‍ഷകര്‍

2016- 682 കര്‍ഷകര്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2016ല്‍ മാത്രം ആത്മഹത്യ ചെയ്തത് 11379 കര്‍ഷകര്‍; മൂന്ന് വര്‍ഷത്തിന് ശേഷം വിവരം പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍
‘മാവോയിസ്റ്റുകള്‍ ഭീകരന്‍മാര്‍’; യുഎപിഎ രാജ്യവ്യാപകമായി ബാധകമാണെന്ന് സിപിഐഎം

Related Stories

No stories found.
logo
The Cue
www.thecue.in