'മലബാര്‍ കലാപം കേരളത്തിലെ ജിഹാദികള്‍ ആസൂത്രിതമായി നടത്തിയ ഹിന്ദുവംശഹത്യ'; യോഗി ആദിത്യനാഥ്

'മലബാര്‍ കലാപം കേരളത്തിലെ ജിഹാദികള്‍ ആസൂത്രിതമായി നടത്തിയ ഹിന്ദുവംശഹത്യ'; യോഗി ആദിത്യനാഥ്

1921ലെ മലബാര്‍ കലാപം ആസൂത്രിതമായി നടത്തിയ ഹിന്ദുവംശഹത്യയായിരുന്നുവെന്ന ആരോപണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'ജിഹാദി ഘടകങ്ങളില്‍' നിന്ന് മാനവികതയെ രക്ഷിക്കാന്‍ സമൂഹം ഇടപെടല്‍ നടത്തണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മലബാര്‍ കലാപത്തെ കുറിച്ച് ആര്‍.എസ്.എസ് മാസികയായ പഞ്ചജന്യ സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു യോഗിയുടെ വിവാദ പരാമര്‍ശം.

'ചരിത്രം ശരിയായ വീക്ഷണ കോണില്‍ നിന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. സമൂഹത്തിലെ 'ജിഹാദി' ഘടകങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമാണിത്. ഇനിയൊരു മലബാര്‍ കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ എന്തുചെയ്യണമെന്ന് ആലോചിക്കണം', എന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്.

നിരവധി ചരിത്രകാരന്മാര്‍ ഇടതുപക്ഷത്തിന്റ ഭാഗത്ത് നിന്ന് ചരിത്രം എഴുതുമ്പോള്‍, സവര്‍ക്കാറാണ് വംശഹത്യ ജനശ്രദ്ധയില്‍ കൊണ്ടുവന്നതെന്നും യോഗി വാദിക്കുന്നുണ്ട്. ബ്രിട്ടീഷുകാര്‍ക്കും അവര്‍ സംരക്ഷിക്കുന്ന ഹിന്ദു ഭൂവുടമകള്‍ക്കുമെതിരായ പ്രതിഷേധമായാണ് ഇടതുപക്ഷം സംഭവത്തെ വിശേഷിപ്പിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ അവര്‍ മതംമാറാന്‍ വിസമ്മതിച്ചതാണ് കാരണം. ആസൂത്രണം ചെയ്തത് പോലെ ഹിന്ദു വംശഹത്യ നടന്നു, 10,000ത്തോളം ഹിന്ദുക്കള്‍ ഹിന്ദുക്കള്‍ കൊല്ലപ്പെടുകയും, നിരവധി അമ്പലങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്‌തെന്നാണ് കണക്കെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in