‘എസ്എഫ്‌ഐ പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുന്നത് നോക്കി നിന്നു’; കളമശ്ശേരി എസ്‌ഐ സംഘ്പരിവാര്‍ അനുഭാവിയെന്ന് ആരോപണം

‘എസ്എഫ്‌ഐ പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുന്നത് നോക്കി നിന്നു’; കളമശ്ശേരി എസ്‌ഐ സംഘ്പരിവാര്‍ അനുഭാവിയെന്ന് ആരോപണം

കളമശ്ശേരി കുസാറ്റ് ക്യാംപസില്‍ തങ്ങളുടെ പ്രവര്‍ത്തകരെ 'അരാഷ്ട്രീയ ഗ്യാങ്ങില്‍' പെട്ടവര്‍ തല്ലിച്ചതച്ചപ്പോള്‍ എസ് ഐ അമൃത് രംഗന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇടപെടാതെ നോക്കിനിന്നെന്ന് എസ്എഫ്‌ഐ. വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ട ജില്ലാ പ്രസിഡന്റ് അമല്‍ ജോസിനെ എസ് ഐ ജീപ്പില്‍ കയറ്റി മര്‍ദ്ദിച്ച ശേഷം വഴിയില്‍ തള്ളിയെന്ന് എസ്എഫ്‌ഐ എറണാകുളം കമ്മിറ്റി ആരോപിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ മുന്‍ എബിവിപി യൂണിറ്റ് സെക്രട്ടറിയും, സജീവ സംഘപരിവാര്‍ പ്രവര്‍ത്തകനുമായിരുന്ന എസ് ഐ അമൃത് രംഗന്‍ ഇടത് വിരോധവും എസ്എഫ്‌ഐ വിരുദ്ധ മാനസികാവസ്ഥയും കൃത്യനിര്‍വ്വഹണത്തിന്റെ ഘട്ടത്തില്‍ പ്രകടിപ്പിക്കുകയുമാണുണ്ടായത്. ഇതേ മാനസികാവസ്ഥയുടെ തുടര്‍ച്ചയാണ് വിഷയമന്വേഷിക്കാന്‍ ബന്ധപ്പെട്ട സിപിഐഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ പ്രകോപിപ്പിക്കുകയും, തനിക്കെതിരെയുള്ള പരാതിയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ളതെന്നും എസ്എഫ്‌ഐ പറയുന്നു.

സക്കീര്‍ ഹുസൈനും എസ്‌ഐയും തമ്മിലുള്ള വാക്‌പോര് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
‘എസ്എഫ്‌ഐ പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുന്നത് നോക്കി നിന്നു’; കളമശ്ശേരി എസ്‌ഐ സംഘ്പരിവാര്‍ അനുഭാവിയെന്ന് ആരോപണം
കളമശ്ശേരിയിലെ രാഷ്ട്രീയം മനസ്സിലാക്കി ഇടപെടണമെന്ന് ഏരിയാസെക്രട്ടറി ; ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്ന് എസ്‌ഐ 

എസ് എഫ് ഐ എറണാകുളം ജില്ലാ കമ്മറ്റിയുടെ പ്രസ്താവന

ഇടത് വിരോധത്തിലൂന്നി യാഥാർത്ഥ്യം വളച്ചൊടിക്കുന്നവരോടാണ്, നിങ്ങളുടെ നുണപ്രചരങ്ങൾക്ക് നീണ്ട ആയുസ്സുണ്ടാകുമെന്ന് ധരിക്കരുത്.

സെപ്റ്റമ്പർ 2 ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT) യൂണിയൻ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിലാണ് എസ് എഫ് ഐ മുഴുവൻ സീറ്റുകളിലേക്കും വിജയിച്ച് കയറിയത്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം 'മലബാറീസ്' എന്ന പേരിൽ ക്യാമ്പസിലുള്ള അരാഷ്ട്രീയ ഗ്യാങ്ങിന്റെ നേതൃത്ത്വത്തിൽ വലിയ ആക്രമണമാണ് ക്യാമ്പസിൽ SFI പ്രവർത്തകർക്ക് നേരെയും, സ്റ്റുഡന്റ്സ് യൂണിയൻ ഓഫീസിന് നേരെയും അരങ്ങേറിയത്.(CCTV ദൃശ്യങ്ങൾ സർവ്വകലാശാല അധികാരികൾ പരിശോധിക്കണമെന്നും പോലീസിന് കൈമാറണമെന്നും SFI ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്).
സർവ്വകലാശാലയിൽ നിന്ന് സസ്പ്പെന്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളാണ് ആക്രമണത്തിന് നേതൃത്ത്വം നൽകിയവരിൽ പലരും.

കുസാറ്റ് ക്യാമ്പസിൽ കഴിഞ്ഞ കാലങ്ങളിൽ മലബാറീസ് എന്ന ഗ്യാങ്ങിന്റെ നേതൃത്ത്വത്തിൽ പലകുറി അക്രമസംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്, സർവ്വകലാശാല അധികാരികൾ പലപ്പോഴായി അച്ചടക്ക നടപടികളും സ്വീകരിച്ചിട്ടുള്ളതാണ്. എന്നാൽ ഇക്കൂട്ടരുടെ ക്യാമ്പസിലെ അരാജക പ്രവണതകൾക്ക് പലപ്പോഴായി ഇതര വിദ്യാർത്ഥി സംഘടനകൾ നൽകിയിട്ടുള്ള പിന്തുണയെ സംബന്ധിച്ച് പൊതുവിദ്യാർത്ഥികൾക്കിടയിൽ മുമ്പും പ്രതിഷേധമുയർന്നിട്ടുള്ളതാണ്.

തെരഞ്ഞെടുപ്പിന് ശേഷം ക്യാമ്പസിൽ എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ മാരകമായ അക്രമണം നടക്കുമ്പോൾ ക്രമസമാധാനം ഉറപ്പ് വരുത്താൻ ചുമതലയുള്ള കളമശ്ശേരി SI ശ്രീ അമൃത് രംഗൻ എസ് എഫ് ഐ പ്രവർത്തകർ ആക്രമിക്കപ്പെടുന്നത് കണ്ടാസ്വധിക്കുകയാണുണ്ടായത്.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം കൊടുക്കാൻ ക്യാമ്പസിലുണ്ടായിരുന്ന SFI ജില്ലാ പ്രസിഡന്റ് സ: അമൽ ജോസ് വിഷയത്തിലിടപെടാൻ ആവശ്യപ്പെട്ടെങ്കിലും, സഖാവിനെ കഴുത്തിന് കുത്തിപ്പിടിച്ച് ജീപ്പിനുള്ളിലേക്കിടാനും, പോലീസ് ജീപ്പിനുള്ളിലിട്ട് ക്രൂരമായ് മർദ്ദിക്കാനുമാണ് SI തയ്യാറായത്, മർദ്ദനത്തിനൊടുവിൽ സഖാവിനെ അമിനിറ്റി സെന്ററിന് മുന്നിലെ റോഡിൽ തള്ളിയിട്ട് ജീപ്പെടുത്ത് പോകുന്ന സാഹചര്യമാണുണ്ടായത്. സ: അമൽ ജോസ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും ബന്ധപ്പെട്ട ഇടങ്ങളിൽ പരാതി നൽകുകയും ചെയ്തിട്ടുള്ളതാണ്.

‘എസ്എഫ്‌ഐ പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുന്നത് നോക്കി നിന്നു’; കളമശ്ശേരി എസ്‌ഐ സംഘ്പരിവാര്‍ അനുഭാവിയെന്ന് ആരോപണം
‘ഹിജാബ് ധരിച്ച് പോണ്‍ ചെയ്തത് ഭീഷണികാരണം’, മിയാ ഖലീഫയുടെ ബിബിസി അഭിമുഖം പൂര്‍ണരൂപത്തില്‍
എസ് ഐ രംഗന്‍  
എസ് ഐ രംഗന്‍  

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ മുൻ ABVP യൂണിറ്റ് സെക്രട്ടറിയും, സജീവ സംഘപരിവാർ പ്രവർത്തകനുമായിരുന്ന SI അമൃത് രംഗൻ ഇടത് വിരോധവും SFI വിരുദ്ധ മാനസികാവസ്ഥയും കൃത്യനിർവ്വഹണത്തിന്റെ ഘട്ടത്തിൽ പ്രകടിപ്പിക്കുകയുമാണുണ്ടായത്.
ഇതേ മാനസികാവസ്ഥയുടെ തുടർച്ചയാണ് വിഷയമന്വേഷിക്കാൻ ബന്ധപ്പെട്ട CPIM കളമശ്ശേരി ഏരിയ സെക്രട്ടറി സ: സക്കീർ ഹുസൈനെ പ്രകോപിപ്പിക്കുകയും, തനിക്കെതിരെയുള്ള പരാതിയിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ളത്.

യാഥാർത്ഥ്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഇത്തരം പൊടികൈകൾ തിരിച്ചറിയണമെന്നഭ്യർത്ഥിക്കുന്നു.
കൃത്യനിർവ്വഹണത്തിൽ വലിയ വീഴച്ച വരുത്തിയ SI അമൃത് രംഗനെതിരെ നടപടിയെടുക്കണമെന്ന് SFI ജില്ലാ കമ്മറ്റി പ്രസ്ഥാവനയിലൂടെ ആവശ്യപ്പെടുന്നു.

‘എസ്എഫ്‌ഐ പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുന്നത് നോക്കി നിന്നു’; കളമശ്ശേരി എസ്‌ഐ സംഘ്പരിവാര്‍ അനുഭാവിയെന്ന് ആരോപണം
‘ആവശ്യങ്ങള്‍ ന്യായമാണോ എന്നെങ്കിലും കേള്‍ക്കൂ’; മുത്തൂറ്റില്‍ സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് പറയാനുള്ളത്

Related Stories

No stories found.
logo
The Cue
www.thecue.in